- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിക്കാർക്ക് പദവി വീതിച്ചു നൽകാൻ മതമില്ലാത്ത സിപിഎം മന്ത്രിമാർ കുറച്ച് നേരത്തേക്ക് ഹിന്ദു മന്ത്രിമാരായി; ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനെയും അംഗങ്ങളേയും നിയമിക്കാൻ എൽഡിഎഫിലെ ഹിന്ദു മന്ത്രിമാർ പ്രത്യേക യോഗം ചേർന്നത് ഇങ്ങനെ
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ പദവികൾ വീതിച്ചെടുക്കാൻ മതമില്ലാത്ത സിപിഎം മന്ത്രിമാർ ഇന്നലെ കുറച്ച് നേരത്തേക്ക് ഹിന്ദു മന്ത്രിമാരായി. ഇന്നലെ നടന്ന ഹിന്ദു മന്ത്രിമാരുടെ യോഗത്തിൽ സിപിഎമ്മിലെ കെ.ബി.മോഹൻദാസിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തു. ഗുരുവായൂർ അ്പലത്തിലെ സ്ഥാനമാനങ്ങൾ വീതിച്ചെടുക്കാനാണ് മതമില്ലാത്ത സിപിഎം മന്ത്രിമാർ ഇന്നലത്തേക്ക് ഹിന്ദു മന്ത്രിമാരായത്. ചെയർമാൻ സ്ഥാനം സിപിഎമ്മിനാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി കെ.ബി.മോഹൻദാസിനെ നിയമിക്കാൻ ഹിന്ദുമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. മറ്റുള്ള സ്ഥാനങ്ങൾ സിപിഐ, ജെഡിഎസ്, എൻസിപി, കോൺഗ്രസ്എസ് എന്നീ ഘടക കക്ഷികൾ ചേർന്ന് വീതിച്ചെടുത്തു. ചെയർമാൻ ഉൾപ്പെടെ ബോർഡിലെ ആറ് അംഗങ്ങളുടെ പേരുകൾ യോഗം അംഗീകരിച്ചു. എൻ.പീതാംബരകുറുപ്പ് ചെയർമാൻ ആയ ഇപ്പോഴത്തെ ബോർഡിന്റെ കാലാവധി 19ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നിയമനം. ഘടകകക്ഷികളായ സിപിഐ, ജെഡിഎസ്, എൻസിപി, കോൺഗ്രസ്എസ് എന്നിവയ്ക്ക് ഓരോ അംഗം വീതമാണുള്ളത്. എം.വിജയൻ (സിപിഐ), കെ.കെ
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ പദവികൾ വീതിച്ചെടുക്കാൻ മതമില്ലാത്ത സിപിഎം മന്ത്രിമാർ ഇന്നലെ കുറച്ച് നേരത്തേക്ക് ഹിന്ദു മന്ത്രിമാരായി. ഇന്നലെ നടന്ന ഹിന്ദു മന്ത്രിമാരുടെ യോഗത്തിൽ സിപിഎമ്മിലെ കെ.ബി.മോഹൻദാസിനെ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കുകയും ചെയ്തു.
ഗുരുവായൂർ അ്പലത്തിലെ സ്ഥാനമാനങ്ങൾ വീതിച്ചെടുക്കാനാണ് മതമില്ലാത്ത സിപിഎം മന്ത്രിമാർ ഇന്നലത്തേക്ക് ഹിന്ദു മന്ത്രിമാരായത്. ചെയർമാൻ സ്ഥാനം സിപിഎമ്മിനാണ്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി കെ.ബി.മോഹൻദാസിനെ നിയമിക്കാൻ ഹിന്ദുമന്ത്രിമാരുടെ യോഗം തീരുമാനിച്ചു. മറ്റുള്ള സ്ഥാനങ്ങൾ സിപിഐ, ജെഡിഎസ്, എൻസിപി, കോൺഗ്രസ്എസ് എന്നീ ഘടക കക്ഷികൾ ചേർന്ന് വീതിച്ചെടുത്തു.
ചെയർമാൻ ഉൾപ്പെടെ ബോർഡിലെ ആറ് അംഗങ്ങളുടെ പേരുകൾ യോഗം അംഗീകരിച്ചു. എൻ.പീതാംബരകുറുപ്പ് ചെയർമാൻ ആയ ഇപ്പോഴത്തെ ബോർഡിന്റെ കാലാവധി 19ന് അവസാനിക്കുന്ന സാഹചര്യത്തിലാണു നിയമനം. ഘടകകക്ഷികളായ സിപിഐ, ജെഡിഎസ്, എൻസിപി, കോൺഗ്രസ്എസ് എന്നിവയ്ക്ക് ഓരോ അംഗം വീതമാണുള്ളത്.
എം.വിജയൻ (സിപിഐ), കെ.കെ.രാമചന്ദ്രൻ (ജനതാദൾഎസ്), പി.ഗോപിനാഥൻ (എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ്എസ്), എ.വി.പ്രശാന്ത് (ജീവനക്കാരുടെ പ്രതിനിധി) എന്നിവരാണു മറ്റു ബോർഡ് അംഗങ്ങൾ. സാമൂതിരി രാജവംശത്തിന്റെ പ്രതിനിധി കെ.സി.മാനവേദൻ രാജ, മല്ലിശേരിൽ പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് എന്നിവരാണു മറ്റ് അംഗങ്ങൾ.
മന്ത്രിസഭാ യോഗത്തിനു ശേഷമാണു മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാരുടെ യോഗം ചേർന്നത്. ചെയർമാനെ മന്ത്രിമാർ തീരുമാനിച്ചെങ്കിലും ചട്ടമനുസരിച്ച് ഒൻപത് അംഗങ്ങളും ചേർന്ന് ആദ്യ ബോർഡ് യോഗത്തിലാണു ചെയർമാനെ തിരഞ്ഞെടുക്കുക. തൃശൂർ സ്വദേശിയായ മോഹൻദാസ് സിപിഎം അനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്.
മൂന്നുവർഷം സംസ്ഥാന ബാർ കൗൺസിൽ ചെയർമാനും ഹൈക്കോടതിയിൽ അഭിഭാഷകനുമായിരുന്നു. മുന്മന്ത്രി ടി.കെ.രാമകൃഷ്ണന്റെ മകളുടെ ഭർത്താവ് ഹരിദാസിന്റെ സഹോദരനാണ്. ഭാര്യ: ലോല. മക്കൾ: ആഷി (ഷിക്കാഗോ), ഡോ. പൗർണമി.