- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക രോഗിയാണെന്ന് ഭർത്താവ് ആരോപിക്കുമ്പോഴും അമ്മയാണന്ന സത്യം ആ സ്ത്രീ മറന്ന് പോയത് എന്തുകൊണ്ടാവാം? മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെ സൈക്കോളജിയെ കുറിച്ച് മനഃശാസ്ത്ര വിദഗ്ദന് പറയാനുള്ളത്
മകനെ കൊന്ന് കത്തിച്ചിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്ന അമ്മയുടെ വാർത്ത ഞെട്ടലോടെയാണ് ഓരോരുത്തരുടെയും കാതുകളിൽ മുഴങ്ങിയത്. പത്തു മാസം വയറ്റിൽ ചുമന്ന് നൊന്ത് പ്രസവിക്കുന്ന മക്കളെ മാതാപിതാക്കൾക്ക് എങ്ങിനെ കൊല്ലാൻ കഴിയുന്നു എന്ന ചോദ്യം ബാക്കിയാകുമ്പോൾ ഒരു മനഃശാസ്ത്ര വിദഗ്ദനായ മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർ സി ജെ ജോണിന് പറയാനുള്ളത്. കൊല്ലം ജില്ലയിൽ 'അമ്മ പതിനാലു വയസ്സുകാരനെ കൊന്ന കേസിന്റെ പ്രകൃതം കണ്ടിട്ട് ആ സ്ത്രീയിൽ ഒരു മനോരോഗ സാധ്യത ഉണ്ടോയെന്ന് വിശദമായി നോക്കേണ്ടതുണ്ടെന്നു തോന്നുന്നു. മാതാപിതാക്കൾ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡിൽ ഇത്തരം ഒരു അന്വേഷണത്തിന്റെ ആനുകൂല്യം നൽകേണ്ടതുണ്ട്. പ്രത്യേകിച്ചും ആ സ്ത്രീയുടെ ഭർത്താവ് അങ്ങനെ ഒരു സൂചന നൽകുമ്പോൾ. നന്തൻകോട്ട് യുവാവ് കുടുംബാംഗങ്ങളെ വധിച്ച കേസിൽ ക്രിമിനൽവൽക്കരണം തൊട്ടു അതീന്ദ്രിയം വരെ ആദ്യം ആരോപിക്കുകയും ,പിന്നെ അതിൽ മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നു കണ്ടെത്തി ചികിൽസിക്കുകയും ചെയ്തത് ഓർക്കുക. ജാര സംസർഗ്ഗം തുടങ്ങി പലതും ആരോപിച്ചു ബാഡാണെന്നും ക്രിമിനലാണെന
മകനെ കൊന്ന് കത്തിച്ചിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്ന അമ്മയുടെ വാർത്ത ഞെട്ടലോടെയാണ് ഓരോരുത്തരുടെയും കാതുകളിൽ മുഴങ്ങിയത്. പത്തു മാസം വയറ്റിൽ ചുമന്ന് നൊന്ത് പ്രസവിക്കുന്ന മക്കളെ മാതാപിതാക്കൾക്ക് എങ്ങിനെ കൊല്ലാൻ കഴിയുന്നു എന്ന ചോദ്യം ബാക്കിയാകുമ്പോൾ ഒരു മനഃശാസ്ത്ര വിദഗ്ദനായ മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർ സി ജെ ജോണിന് പറയാനുള്ളത്.
കൊല്ലം ജില്ലയിൽ 'അമ്മ പതിനാലു വയസ്സുകാരനെ കൊന്ന കേസിന്റെ പ്രകൃതം കണ്ടിട്ട് ആ സ്ത്രീയിൽ ഒരു മനോരോഗ സാധ്യത ഉണ്ടോയെന്ന് വിശദമായി നോക്കേണ്ടതുണ്ടെന്നു തോന്നുന്നു. മാതാപിതാക്കൾ കുട്ടികളെ കൊല്ലുന്ന ഫിലിസൈഡിൽ ഇത്തരം ഒരു അന്വേഷണത്തിന്റെ ആനുകൂല്യം നൽകേണ്ടതുണ്ട്.
പ്രത്യേകിച്ചും ആ സ്ത്രീയുടെ ഭർത്താവ് അങ്ങനെ ഒരു സൂചന നൽകുമ്പോൾ. നന്തൻകോട്ട് യുവാവ് കുടുംബാംഗങ്ങളെ വധിച്ച കേസിൽ ക്രിമിനൽവൽക്കരണം തൊട്ടു അതീന്ദ്രിയം വരെ ആദ്യം ആരോപിക്കുകയും ,പിന്നെ അതിൽ മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നു കണ്ടെത്തി ചികിൽസിക്കുകയും ചെയ്തത് ഓർക്കുക. ജാര സംസർഗ്ഗം തുടങ്ങി പലതും ആരോപിച്ചു ബാഡാണെന്നും ക്രിമിനലാണെന്നും എടുത്തു ചാടി അവരെ മുദ്ര കുത്തേണ്ട.
ഒരു പക്ഷെ ചികിൽസിച്ചാൽ മാറാവുന്ന മാഡ്‌നെസ് ആകാനും ഇടയുണ്ട്. ചില മാനസികാസ്വാസ്ഥ്യങ്ങളുടെ ലക്ഷണമായ ഡെല്യൂഷന്റെ പിടിയിൽ അകപ്പെട്ടു രോഷം ജ്വലിക്കുമ്പോൾ, അതിനിരയായ വ്യക്തിക്ക് വല്ലാത്ത ശക്തി ഉണ്ടാകാറുണ്ട്. തെളിയിച്ച ഒരു കേസാക്കാനുള്ള വ്യഗ്രതയിൽ ചിലപ്പോൾ ആദ്യം പൊലീസ് ഈ വഴി പോകാറില്ല. അതുകൊണ്ട് പറഞ്ഞുവെന്നേ ഉള്ളൂ. ആയിരം ബാഡ് ആളുകളെ ശിക്ഷിക്കാനുള്ള ആവേശത്തിൽ ഒരു മാഡ് പേഴ്‌സൺ പോലും പെടാതിരിക്കണം എന്ന് കൂടി ഓർക്കുക.
ജനക്കൂട്ടത്തിന്റെ വികാര കുത്തൊഴുക്കിൽ പെടാതെ പൊലീസ് നന്നായി അന്വേഷിക്കട്ടെ. ജനക്കൂട്ടത്തിന്റെ വികാരം മനസ്സിലാക്കാം. അത്രയ്ക്ക് ക്രൂരമാണ് സംഭവം. ആ സ്ത്രീ കൊടും കുറ്റവാളിയും. അമ്മയെന്നത് മറന്നു പോയത് എന്തുകൊണ്ടാവും?