- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിന് മാത്രമല്ല ഡ്രോൺ; തിരമാലകളിൽ പെട്ടുപോയ രണ്ട് നീന്തലുകാരെ രക്ഷിച്ചും ഡ്രോൺ തരംഗമാകുന്നു
സിഡ്നി: യുദ്ധമുഖത്തെ പ്രധാനിയാണ് പൈലറ്റില്ലാ വിമാനങ്ങളാ ഡ്രോൺ വിമാനങ്ങൾ. എന്നാൽ യുദ്ധത്തിന് മാത്രമല്ല ജീവൻ രക്ഷിക്കാനും ഡ്രോൺ ശ്രദ്ധ പുലർത്തുന്നതായാണ് പുതിയ വാർത്ത. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നന്നാണ് ഇത്തരം ഒരു വാർത്ത പുറത്തു വരുന്നത്. തിരമാലകളിൽ പെട്ടുപോയ രണ്ട് നീന്തലുകാരെ ഡ്രോണിന്റെ സഹായത്തോടെ രക്ഷിച്ചാണ് ഡ്രോൺ വീരനായകനായത്. വ്യാഴാഴ്ച സിഡ്നി തീരത്താണ് സംഭവം. കടലിൽ കുളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കൾ തിരമാലയിൽ പെട്ട് പോകുകയും തുടർന്ന് ആഴക്കടലിലേക്ക് പോകുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ലൈഫ് ഗാർഡുകൾ ഇത് ഡ്രോൺ നിയന്ത്രിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന ഡ്രോൺ ഇവരെ കണ്ടെത്തി ഡ്രോൺ ഇട്ട് നൽകിയ ലൈഫ് ജാക്കറ്റിൽ പിടിച്ച് ഇവർ രക്ഷപെടുകയായിരുന്നു ഇതോടെ ഡ്രോൺ ഉപയോഗിച്ച് ആദ്യമായി ജീവൻ രക്ഷിച്ചെന്ന അംഗീകാരവും ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.
സിഡ്നി: യുദ്ധമുഖത്തെ പ്രധാനിയാണ് പൈലറ്റില്ലാ വിമാനങ്ങളാ ഡ്രോൺ വിമാനങ്ങൾ. എന്നാൽ യുദ്ധത്തിന് മാത്രമല്ല ജീവൻ രക്ഷിക്കാനും ഡ്രോൺ ശ്രദ്ധ പുലർത്തുന്നതായാണ് പുതിയ വാർത്ത. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നന്നാണ് ഇത്തരം ഒരു വാർത്ത പുറത്തു വരുന്നത്. തിരമാലകളിൽ പെട്ടുപോയ രണ്ട് നീന്തലുകാരെ ഡ്രോണിന്റെ സഹായത്തോടെ രക്ഷിച്ചാണ് ഡ്രോൺ വീരനായകനായത്.
വ്യാഴാഴ്ച സിഡ്നി തീരത്താണ് സംഭവം. കടലിൽ കുളിച്ചുകൊണ്ടിരുന്ന രണ്ട് യുവാക്കൾ തിരമാലയിൽ പെട്ട് പോകുകയും തുടർന്ന് ആഴക്കടലിലേക്ക് പോകുകയുമായിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട ലൈഫ് ഗാർഡുകൾ ഇത് ഡ്രോൺ നിയന്ത്രിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് കടലിനു മുകളിലൂടെ സഞ്ചരിച്ചിരുന്ന ഡ്രോൺ ഇവരെ കണ്ടെത്തി ഡ്രോൺ ഇട്ട് നൽകിയ ലൈഫ് ജാക്കറ്റിൽ പിടിച്ച് ഇവർ രക്ഷപെടുകയായിരുന്നു
ഇതോടെ ഡ്രോൺ ഉപയോഗിച്ച് ആദ്യമായി ജീവൻ രക്ഷിച്ചെന്ന അംഗീകാരവും ഓസ്ട്രേലിയയ്ക്ക് ലഭിച്ചിരിക്കുകയാണ്.