കോഴിക്കോട്: കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കുളിച്ച് നല്ല കുപ്പായവും മേക്കപ്പുമിട്ട് അന്തി ചർച്ചയ്‌ക്കെത്തുന്ന നിർഗുണ പരബ്രഹ്മങ്ങളാണ് കേരളത്തിലെ എംപിമാർ എന്നാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രൻ ആരോപിക്കുന്നത്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചാനലിൽ വന്നിരുന്നു പ്രസംഗിക്കാൻ മാത്രമായി നമുക്കെന്തിനാണ് ഈ എം. പി മാർ പാർലമെന്റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവൻസുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാൽപ്പതുവട്ടം ചീത്തവിളിക്കുക, അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചർച്ചിക്കുക ഇതാണ് ഒട്ടുമിക്ക കേരളാ എം. പി മാരുടേയും ജനസേവനം. നിർഗ്ഗുണപരബ്രഹ്മങ്ങളായ ഈ എം. പി മാരെ ചുമക്കേണ്ട ഗതികേടിലാണ് 2019 വരെ കേരളീയർ.