- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരിയുടെ മുഖത്തെ മുഴ മറ്റുള്ളവരിൽ അറപ്പുളവാക്കിയപ്പോൾ മാതാപിതാക്കൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു; തെരുവിൽ പിച്ച എടുത്തു ജീവിച്ച കുട്ടിയുടെ മുഖത്തെ ട്യൂമർ ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ നീക്കം ചെയ്തു
പതിനഞ്ചുകാരിയുടെ മുഖത്തെ മുഴ മറ്റുള്ളവരിൽ അറപ്പുളവാക്കിയപ്പോൾ മാതാപിതാക്കൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു. 15കാരിയായ സിമരിയ സിങിനെയാണ് മാതാപിതാക്കൾ അപൂർവ്വമായ അസുഖത്തിന്റെ പേരിൽ ഇറക്കി വിട്ടത്. ഒടുവിൽ വീട്ടുകാരാലും സുഹൃത്തുക്കളാലും മാറ്റി നിർത്തപ്പെട്ട പെൺകുട്ടി ജീവിതത്തിലെക്കു തിരിച്ചു വരാൻ ഒരുങ്ങുകയാണ്. പതിനഞ്ചു വയസ്സുകാരിയായ സിമറിയ സിങ്ങാണ് ഏഴു മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സാധാരണജീവിത്തിലെക്കു തിരിച്ചെത്തിയത്. മുഖത്തുണ്ടായ ട്യൂമർ കാരണം ഈ പെൺകുട്ടിയുടെ ഇടതു കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടിരുന്നു. ബാലാവകാശ പ്രവർത്തകനായ രാജേഷ് ശുക്ലയാണ് പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിൽ എത്തിച്ചത്. മുഖത്തു വലിയ മുഴയുമായി ഭിക്ഷാടകരോടൊപ്പം ആഹാരത്തിനായി യാചിക്കുന്ന സിമരിയയെ ഡിസംബർ 21 നു മധ്യപ്രദേശിലെ കാണ്ഡവയിൽ നിന്നുമാണ് ശുക്ല കണ്ടെത്തുന്നത്. മുഖത്തു വലിയ മുഴ പോലെ ട്യൂമർ ഉള്ളതിനാൽ ആരും അവളുടെ അടുത്തിരുന്നു ആഹാരം കഴിക്കാൻ പോലും തയ്യാറായിരുന്നില്ല. തുടർച്ചയായി വീട്ടുകാരുടെ കുത്തുവാക്കുകളും അവഗണനയും നേരിട്ട പ
പതിനഞ്ചുകാരിയുടെ മുഖത്തെ മുഴ മറ്റുള്ളവരിൽ അറപ്പുളവാക്കിയപ്പോൾ മാതാപിതാക്കൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു. 15കാരിയായ സിമരിയ സിങിനെയാണ് മാതാപിതാക്കൾ അപൂർവ്വമായ അസുഖത്തിന്റെ പേരിൽ ഇറക്കി വിട്ടത്. ഒടുവിൽ വീട്ടുകാരാലും സുഹൃത്തുക്കളാലും മാറ്റി നിർത്തപ്പെട്ട പെൺകുട്ടി ജീവിതത്തിലെക്കു തിരിച്ചു വരാൻ ഒരുങ്ങുകയാണ്.
പതിനഞ്ചു വയസ്സുകാരിയായ സിമറിയ സിങ്ങാണ് ഏഴു മണിക്കൂറുകൾ നീണ്ട ഓപ്പറേഷനിലൂടെ സാധാരണജീവിത്തിലെക്കു തിരിച്ചെത്തിയത്. മുഖത്തുണ്ടായ ട്യൂമർ കാരണം ഈ പെൺകുട്ടിയുടെ ഇടതു കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടിരുന്നു. ബാലാവകാശ പ്രവർത്തകനായ രാജേഷ് ശുക്ലയാണ് പെൺകുട്ടിയെ ഇൻഡോറിലെ ആശുപത്രിയിൽ എത്തിച്ചത്.
മുഖത്തു വലിയ മുഴയുമായി ഭിക്ഷാടകരോടൊപ്പം ആഹാരത്തിനായി യാചിക്കുന്ന സിമരിയയെ ഡിസംബർ 21 നു മധ്യപ്രദേശിലെ കാണ്ഡവയിൽ നിന്നുമാണ് ശുക്ല കണ്ടെത്തുന്നത്. മുഖത്തു വലിയ മുഴ പോലെ ട്യൂമർ ഉള്ളതിനാൽ ആരും അവളുടെ അടുത്തിരുന്നു ആഹാരം കഴിക്കാൻ പോലും തയ്യാറായിരുന്നില്ല. തുടർച്ചയായി വീട്ടുകാരുടെ കുത്തുവാക്കുകളും അവഗണനയും നേരിട്ട പെൺകുട്ടി വീട്ടു വിട്ടിറങ്ങാൻ നിർബന്ധിതയാകുകയായിരുന്നു.
തെരുവിൽ ഭിക്ഷ യാജിച്ചു കഴിഞ്ഞിരുന്ന കുട്ടിയെ ശുക്ല ബാല ഭവനിലെക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു. മറ്റു കുട്ടികൾ ഭയക്കുമെന്നതിനാൽ അവളെ പ്രത്യേകം ഒരു മുറിയിലാണ് പാർപ്പിച്ചിരുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ പരിശ്രമ ഫലത്തിലൂടെ ഏഴു മണിക്കൂർ നീണ്ട ശസ്ത്ര ക്രിയയ്‌ക്കൊടുവിൽ മുഴ എടുത്തു മാറ്രി.
തലയോട്ടിയിൽ രൂപപ്പെട്ട ഇത്തരം മുഴകൾ നീക്കം ചെയ്യുന്ന ഓപ്പറേഷനുകൾ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ സമരിയയുടെ കാര്യത്തിൽ ഓപ്പറേഷൻ വിജയമായിരുന്നെന്നും ഡോക്ടേഴ്സ് പറഞ്ഞു. മുഖം ശരിയാക്കാനും കാഴ്്ച്ച കിട്ടുന്നതിനുമായി ഇനിയും സർജറികൾ വേണ്ടി വരുമെന്നും ഡോക്ടേഴ്സ് പറഞ്ഞു. പത്തു ദിവസത്തിനു ശേഷം സമരിയയ്ക്കു ആശുപത്രി വിടാനാകും.
ദിവസവേതനക്കാരനായ അച്ഛൻ ജഗന്നാഥ് സിങ്ങ്, അമ്മ മുദ്ര ദേവിയുമാണ് സമരിയയുടെ മാതാപിതാക്കൾ. ഈ ദമ്പതികൾക്ക് സമരിയയെ കൂടാതെ ഏഴു കുട്ടികൾ കൂടിയുണ്ട്. പണമില്ലാത്തതിനാൽ മകളെ ചികിത്സിക്കാൻ സാധിക്കാതിരുന്ന അവർ മകൾ ആശുപത്രി വിട്ടാൽ വീട്ടിൽ തിരികെ എത്തുമെന്നാണ് വിശ്വസിക്കുന്നത്. പൂർണമായും സുഖം പ്രാപിക്കും വരെ സമരിയയെ കെയർ ഹോമിൽ തന്നെ സംരക്ഷിക്കാനാണ് തീരുമാനം.