- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചു രണ്ട് മാസമായിട്ടുംപുഞ്ചിരി പോലും മായാതെ ബുദ്ധ സന്യാസി; മൃതദേഹം എടുത്ത് വസ്ത്രം ധരിപ്പിച്ചു ആരാധനയ്ക്കായി മാറ്റി വിശ്വാസികൾ
ബാങ്കോക്ക്: രണ്ട് മാസം മുൻപാണ് ബുദ്ധ സന്യാസിയായ ലാങ് ഫോർ പിയാൻ ബാങ്കോക്കിലെ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. 92-ാം വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. മരണത്തെ തുടർന്ന് ബുദ്ധിസ്റ്റ് സന്യാസിയായ അദ്ദേഹ്തതിന്റെ മൃതദേഹം അദ്ദേഹം ഗുരുവായി ജീവിതം നയിച്ചിരുന്ന സെൻട്രൽ തായ്‌ലന്റിലേക്ക് കൊണ്ടു പോവുകയും മൃതദേഹം രണ്ടു മാസമായി ക്ഷേത്രത്തിൽ തന്നെ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ച് വെക്കുകയും ചെയ്തു. ഈ ആഴ്ച ശവപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത വിശ്വാസികൾ ഞെട്ടി. ഒരു കേടുപാടും ഇല്ലാതെ ചിരിച്ചു കൊണ്ട് ഇരിക്കുന്ന സന്യാസിയുടെ മൃതദേഹം കണ്ട് എല്ലാവരും അമ്പരന്നു. ഇതോടെ മൃതദേഹം പുറത്തെടുത്ത് വസ്ത്രങ്ങൾ മാറ്റി ആരാധനയ്ക്കായി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബർ 16നായിരുന്നു സന്യാസി മരിച്ചത്. കമ്പോഡിയക്കാരനാണ് സാമി എങ്കിലും വർഷങ്ങളായി അദ്ദേഹം ലോപ്ബുരിയിലെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന ബുദ്ധിസ്റ്റ് സന്യാസിയാണ്. അതിനാൽ മരണ ശേഷവും അദ്ദേഹത്തിന്റെ
ബാങ്കോക്ക്: രണ്ട് മാസം മുൻപാണ് ബുദ്ധ സന്യാസിയായ ലാങ് ഫോർ പിയാൻ ബാങ്കോക്കിലെ ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. 92-ാം വയസ്സിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം.
മരണത്തെ തുടർന്ന് ബുദ്ധിസ്റ്റ് സന്യാസിയായ അദ്ദേഹ്തതിന്റെ മൃതദേഹം അദ്ദേഹം ഗുരുവായി ജീവിതം നയിച്ചിരുന്ന സെൻട്രൽ തായ്‌ലന്റിലേക്ക് കൊണ്ടു പോവുകയും മൃതദേഹം രണ്ടു മാസമായി ക്ഷേത്രത്തിൽ തന്നെ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ച് വെക്കുകയും ചെയ്തു.
ഈ ആഴ്ച ശവപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത വിശ്വാസികൾ ഞെട്ടി. ഒരു കേടുപാടും ഇല്ലാതെ ചിരിച്ചു കൊണ്ട് ഇരിക്കുന്ന സന്യാസിയുടെ മൃതദേഹം കണ്ട് എല്ലാവരും അമ്പരന്നു. ഇതോടെ മൃതദേഹം പുറത്തെടുത്ത് വസ്ത്രങ്ങൾ മാറ്റി ആരാധനയ്ക്കായി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബർ 16നായിരുന്നു സന്യാസി മരിച്ചത്. കമ്പോഡിയക്കാരനാണ് സാമി എങ്കിലും വർഷങ്ങളായി അദ്ദേഹം ലോപ്ബുരിയിലെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന ബുദ്ധിസ്റ്റ് സന്യാസിയാണ്. അതിനാൽ മരണ ശേഷവും അദ്ദേഹത്തിന്റെ മൃതദേഹം ഇവിടേക്ക് കൊണ്ടു വരികയും സൂക്ഷിക്കുകയുമായിരുന്നു.