- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിജാബ് എടുത്ത് വീശി നഗര മധ്യത്തിൽ നിന്നും പ്രതിഷേധിച്ച യുവതിയെ കാണാനില്ല; ഇറാൻ പൊലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയെന്ന് റിപ്പോർട്ടുകൾ
ടെഹ്‌റാൻ: സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപെടുത്തിയിട്ടുള്ള നയപടിയിൽ പ്രതിഷേധിച്ച് തന്റെ ശിരോവസ്ത്രം ഊരി വീശി പ്രതിഷേധിച്ച മുസ്ലിം യുവതിയെ കാണാനില്ല. എഴുത്തു പെട്ടിയുടെ മുകളിൽ കയറി നിന്ന് തന്റെ ശിരോവ്സത്രം ഊരി വീശി പ്രതിഷേധിച്ച ഈ യുവതിയെ അറസ്റ്റ് ചെയ്തതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാനിൽ പെൺകുട്ടിക്കൾക്കുള്ള കടുത്ത വസ്ത്രാധാരണ നിയമത്തിൽ പ്രതിഷേധിച്ച് നടന്ന 'വൈറ്റ് വെനസ്ഡെ' എന്ന പ്രതിഷേധത്തിനിടയിൽ എഴുത്തു പെട്ടിയുടെ മുകളിൽ കയറി നിന്ന് തന്റെ ശിരോവ്സത്രം ഊരി വീശികാണിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ഈ പെൺകുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ഇറാൻ നിയമപ്രകാരം പെൺകുട്ടികൾ ശിരോവസത്രവും നീളത്തിലുള്ള കോട്ടും ധരിച്ചിരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഇനിയും പേരു വെളിപ്പെട്ടിട്ടില്ലാത്ത ഈ പെൺകുട്ടി വീഡിയോയിൽ ഇവ രണ്ടുമില്ലാതെ സാധാരണ വസ്ത്രാധാരണത്തോടെ നിന്ന് വെള്ള നിറത്തിലുള്ള മൂടുപടം ഉയർത്തി വീശുന്നതാണ് വീഡിയോയിൽ. ഡ
ടെഹ്‌റാൻ: സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപെടുത്തിയിട്ടുള്ള നയപടിയിൽ പ്രതിഷേധിച്ച് തന്റെ ശിരോവസ്ത്രം ഊരി വീശി പ്രതിഷേധിച്ച മുസ്ലിം യുവതിയെ കാണാനില്ല. എഴുത്തു പെട്ടിയുടെ മുകളിൽ കയറി നിന്ന് തന്റെ ശിരോവ്സത്രം ഊരി വീശി പ്രതിഷേധിച്ച ഈ യുവതിയെ അറസ്റ്റ് ചെയ്തതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനിൽ പെൺകുട്ടിക്കൾക്കുള്ള കടുത്ത വസ്ത്രാധാരണ നിയമത്തിൽ പ്രതിഷേധിച്ച് നടന്ന 'വൈറ്റ് വെനസ്ഡെ' എന്ന പ്രതിഷേധത്തിനിടയിൽ എഴുത്തു പെട്ടിയുടെ മുകളിൽ കയറി നിന്ന് തന്റെ ശിരോവ്സത്രം ഊരി വീശികാണിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ ഈ പെൺകുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ പേര് വിവരങ്ങൾ ലഭ്യമല്ല.
ഇറാൻ നിയമപ്രകാരം പെൺകുട്ടികൾ ശിരോവസത്രവും നീളത്തിലുള്ള കോട്ടും ധരിച്ചിരിക്കേണ്ടത് നിർബന്ധമാണ്. എന്നാൽ ഇനിയും പേരു വെളിപ്പെട്ടിട്ടില്ലാത്ത ഈ പെൺകുട്ടി വീഡിയോയിൽ ഇവ രണ്ടുമില്ലാതെ സാധാരണ വസ്ത്രാധാരണത്തോടെ നിന്ന് വെള്ള നിറത്തിലുള്ള മൂടുപടം ഉയർത്തി വീശുന്നതാണ് വീഡിയോയിൽ.
ഡിസംബർ 27 നു നടന്ന പ്രതിഷേധത്തിനു ശേഷം നടന്ന സാമ്പത്തീക പ്രതിഷേധത്തിലാണ് കൂടുതലായും വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ആ വീഡിയോ ശ്രദ്ധിക്കപ്പെട്ടതിനു ശേഷം ധീരയായ ആ ഇറാനിയൻ പെൺകുട്ടിയെ കാണാനില്ലെന്ന വാർത്തയാണ് കേൾക്കാൻ സാധിക്കുന്നത്. വീഡിയോ വൈറൽ ആയ ശേഷം പെൺകുട്ടിയെ കാണാനില്ല എന്നും പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടാവുമെന്നും ഇറാനിലെ പ്രമുഖരായ നിയമജ്ഞർ പറയുന്നു.
പ്രമുഖ മനുഷ്യാവകാശ അഭിഭാഷകനായ നസ്റ്രിൻ സോറ്റൗഡേ ഇന്ഗലാബ് സ്ട്രീറ്റിലെത്തി അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയുടെ പൊടി പോലും കണ്ടെത്താനായില്ല. എന്നാൽ അവർക്കു മുപ്പത്തൊന്നു വയസ്സുണ്ടെന്നും 19 മാസം പ്രായമായ ഒരു കുട്ടി ഉണ്ടെന്നും നസ്യറ്രിൻ പറഞ്ഞു. പെൺകുട്ടിയെ അറസ്റ്റു ചെയ്തതായാണ് ദൃക്സാക്ഷി വിവരണങ്ങൾ സൂചിപ്പിക്കുന്നതെന്നും നസ്റ്രിൻ പറഞ്ഞു.
ഇസ്ലാമിക് നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കവെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഇസ്ലാമിക് നിയമം പ്രകാരം അവിടുത്തെ സ്ത്രീകൾ ശിരോവസ്ത്രവും കൈകാലുകൾ മറയുന്ന രീതിയിൽ കോട്ടുകളും ധരിക്കണം നിയമം ലംഘിക്കുന്നവർക്ക 500000 റിയാൽ പിഴയും രണ്ടു മാസം ജയിൽ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്.