- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളെ വിട്ട് പോവരുതേ അച്ഛാ...ഐസിസിനു വേണ്ടി ചവേറായ പിതാവിന് മക്കൾ കണ്ണീരോടെ വിട നൽകി; ശരീരത്തിൽ മുഴുവൻ ബോംബുകൾ ഘടിപ്പിച്ച വികലാംഗനായ ജിഹാദിയെ മറ്റുള്ളവർ ചേർന്ന് ബോംബുകൾ നിറച്ച വാഹഹനത്തിലേക്ക് എടുത്ത് കയറ്റി: സിറിയൻ സിറ്റികൾ തകർക്കാനായി പോകുന്ന ചാവേറുകളുടെ ഫോട്ടോകൾ പുറത്ത്
ഐസിസിന് വേണ്ടി ചാവേറാകാൻ പോവുന്ന ജിഹാദിയെ കണ്ണീരോടെ യാത്രയാക്കി മക്കൾ. വികലാംഗനായ ചാവേറിനെ മക്കൾ കണ്ണീരോടെ വിട നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വികലാംഗനായതിനാൽ വീൽ ചെയറിൽ ഇരിക്കുന്ന ഇയാാൾ ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ച ശേഷമാണ് മക്കളോട് വിട പറയുന്നത്. ശരീരത്തിൽ ബോബുകൾ കെട്ടി വച്ച് സ്വയം പൊട്ടിത്തെറിക്കാനുള്ള യാത്രയ്ക്ക് മുന്നേ ഉള്ള ഈ വിട പറച്ചിലിൽ കുഞ്ഞു മനസ്സുകളുടെ വേദനാജനകമായ രംഗമാണ് ഫോട്ടോയിൽ. മടിയിൽ തോക്കു വച്ചു കൊണ്ടാണ് ജിഹാദി തന്റെ മകളോടും മകനനോടും സംസാരിക്കുന്നത്. പിന്നീട് വീൽചെയറിൽ നിന്നും കാറിലെക്കു ജിഹാദിയെ രണ്ട് പേർ ചേർന്ന് എടത്തു മാറ്റുന്നു. ജിഹാദികളുടെ സിമ്പലായ ചൂണ്ടു വിരൽ ഉയർത്തി കാണിച്ച ശേഷം ഇയാൾ വാഹനത്തിൽ കയറി പോകുന്നതും ചിത്രങ്ങളിൽ കാണാം. നിറയെ ബോബുകൾ നിറച്ച കാറിൽ സിറിയൻ ഗവൺമെന്റ് അധീനതയിലുള്ള സ്ഥലങ്ങളിലേക്ക് ജിഹാദികൾ പോകുന്നതും പിന്നീട് നശിപ്പിക്കേണ്ട സ്ഥലങ്ങളിൽ എത്തുകയും സ്വയം പൊട്ടിത്തെറിക്കയും ചെയ്യുന്നതാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ ജിഹാദികൾ പുറത്തു വിട്ട ഈ
ഐസിസിന് വേണ്ടി ചാവേറാകാൻ പോവുന്ന ജിഹാദിയെ കണ്ണീരോടെ യാത്രയാക്കി മക്കൾ. വികലാംഗനായ ചാവേറിനെ മക്കൾ കണ്ണീരോടെ വിട നൽകുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വികലാംഗനായതിനാൽ വീൽ ചെയറിൽ ഇരിക്കുന്ന ഇയാാൾ ശരീരത്തിൽ ബോംബുകൾ ഘടിപ്പിച്ച ശേഷമാണ് മക്കളോട് വിട പറയുന്നത്.
ശരീരത്തിൽ ബോബുകൾ കെട്ടി വച്ച് സ്വയം പൊട്ടിത്തെറിക്കാനുള്ള യാത്രയ്ക്ക് മുന്നേ ഉള്ള ഈ വിട പറച്ചിലിൽ കുഞ്ഞു മനസ്സുകളുടെ വേദനാജനകമായ രംഗമാണ് ഫോട്ടോയിൽ. മടിയിൽ തോക്കു വച്ചു കൊണ്ടാണ് ജിഹാദി തന്റെ മകളോടും മകനനോടും സംസാരിക്കുന്നത്. പിന്നീട് വീൽചെയറിൽ നിന്നും കാറിലെക്കു ജിഹാദിയെ രണ്ട് പേർ ചേർന്ന് എടത്തു മാറ്റുന്നു. ജിഹാദികളുടെ സിമ്പലായ ചൂണ്ടു വിരൽ ഉയർത്തി കാണിച്ച ശേഷം ഇയാൾ വാഹനത്തിൽ കയറി പോകുന്നതും ചിത്രങ്ങളിൽ കാണാം.
നിറയെ ബോബുകൾ നിറച്ച കാറിൽ സിറിയൻ ഗവൺമെന്റ് അധീനതയിലുള്ള സ്ഥലങ്ങളിലേക്ക് ജിഹാദികൾ പോകുന്നതും പിന്നീട് നശിപ്പിക്കേണ്ട സ്ഥലങ്ങളിൽ എത്തുകയും സ്വയം പൊട്ടിത്തെറിക്കയും ചെയ്യുന്നതാണ് ഇത്. കഴിഞ്ഞ ദിവസങ്ങളിൽ ജിഹാദികൾ പുറത്തു വിട്ട ഈ ചിത്രങ്ങളും വീഡിയോകളും എപ്പോൾ ഉള്ളതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
സിറിയയുടെ കിഴക്കു ഭാഗങ്ങളിൽ ജിഹാദികളുടെ സാന്നിധ്യം മുമ്പ് കൂടുതലായിരുന്നു. നവംബറോടെ ജിഹാദികൾക്കെതിരെ സിറിയൻ ഗവൺമെന്റ് നടപടികൾ എടുത്തിരുന്നു. സിറിയയിലെ പല സ്ഥലങ്ങളിലും ഭീകരരുടെ ആക്രമണം ഉണ്ടായതായും അവർ ഇരുപതോളം സിറിയൻ പട്ടാളക്കാരെ കൊന്നതായും റിപ്പോർട്ടുകളുണ്ട്.