- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ അന്വേഷിക്കുന്നതിനുള്ള സമിതിയിൽ മരിച്ചുപോയവരും സർവ്വകാലാശാലയിൽ നിന്ന് വിരമിച്ചുപോയവരും; സ്ത്രീ പീഡകർ വിലസുന്ന കേരള കാർഷിക സർവ്വകലാശാലയ്ക്ക് അപമാനമായി അഭ്യന്തര പരാതി പരിഹാര സമിതി
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ അന്വേഷിക്കുന്നതിനുള്ള സമിതിയിൽ മരിച്ചുപോയവരും സർവ്വകാലാശാലയിൽ നിന്ന് വിരമിച്ചു പോയവരും. ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ (തടയൽ, നിരോധിക്കൽ, പരിഹാരം കാണൽ) ആക്ട് 2013 പ്രകാരം കാർഷിക സർവ്വകാലാശാലയുടെ ആസ്ഥാനത്ത് രൂപം കൊടുത്ത അഭ്യന്തര പരാതി പരിഹാര സമിതിയിൽ സ്ത്രീ പീഡനങ്ങൾ അന്വേഷിക്കുന്നത് പരേതാത്മാവ് ആർ. വിജയരാജൻ ആണ്. സമിതിയിൽ പുറത്തിനിന്നുള്ള അംഗമായ ആർ. വിജയരാജൻ മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. മറ്റൊരു അംഗം സർവ്വകാലാശാലയിൽ നിന്ന് വിരമിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. സമിതിയിലെ പ്രിസൈഡിങ് ഓഫീസർ ദീർഘനാളത്തെ അവധിയിലുമാണ്. 2015 ൽ രൂപം കൊടുത്ത സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും നാളുകളെറെയായി. 2015 നുശേഷം നടന്ന രണ്ടു പീഡനങ്ങളും അന്വേഷിക്കാൻ നിയോഗിച്ചത് പരേതാത്മാവ് അടങ്ങുന്ന കാലാവധി കഴിഞ്ഞ കമ്മറ്റിയെ തന്നെ. കാർഷിക സർവ്വകാലാശാലയിൽ വനിതാ രജിസ്ട്രാർ ഡോ. ലീനാകുമാരി ചാർജ്ജെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും സ്ത്രീകൾക്ക് കാർഷിക സർവ്വകലാ
തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിലെ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ അന്വേഷിക്കുന്നതിനുള്ള സമിതിയിൽ മരിച്ചുപോയവരും സർവ്വകാലാശാലയിൽ നിന്ന് വിരമിച്ചു പോയവരും.
ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള പീഡനങ്ങൾ (തടയൽ, നിരോധിക്കൽ, പരിഹാരം കാണൽ) ആക്ട് 2013 പ്രകാരം കാർഷിക സർവ്വകാലാശാലയുടെ ആസ്ഥാനത്ത് രൂപം കൊടുത്ത അഭ്യന്തര പരാതി പരിഹാര സമിതിയിൽ സ്ത്രീ പീഡനങ്ങൾ അന്വേഷിക്കുന്നത് പരേതാത്മാവ് ആർ. വിജയരാജൻ ആണ്. സമിതിയിൽ പുറത്തിനിന്നുള്ള അംഗമായ ആർ. വിജയരാജൻ മരിച്ചിട്ട് ഒരുവർഷം കഴിഞ്ഞു.
മറ്റൊരു അംഗം സർവ്വകാലാശാലയിൽ നിന്ന് വിരമിച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു. സമിതിയിലെ പ്രിസൈഡിങ് ഓഫീസർ ദീർഘനാളത്തെ അവധിയിലുമാണ്. 2015 ൽ രൂപം കൊടുത്ത സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും നാളുകളെറെയായി. 2015 നുശേഷം നടന്ന രണ്ടു പീഡനങ്ങളും അന്വേഷിക്കാൻ നിയോഗിച്ചത് പരേതാത്മാവ് അടങ്ങുന്ന കാലാവധി കഴിഞ്ഞ കമ്മറ്റിയെ തന്നെ.
കാർഷിക സർവ്വകാലാശാലയിൽ വനിതാ രജിസ്ട്രാർ ഡോ. ലീനാകുമാരി ചാർജ്ജെടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും സ്ത്രീകൾക്ക് കാർഷിക സർവ്വകലാശാലയിൽ രക്ഷയില്ല. 2013 പ്രകാരം കാർഷിക സർവ്വകാലാശാലയുടെ ആസ്ഥാനത്ത് രൂപം കൊടുത്ത അഭ്യന്തര പരാതി പരിഹാര സമിതി ഇന്നും പ്രവർത്തിച്ചു വരുമ്പോഴും മരിച്ചവരെയും വിരമിച്ച വരേയും മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്താത്താണ് ഈ സമിതിക്ക് തിരിച്ചടി ആയിരിക്കുന്നത്.
2011-2013 വർഷങ്ങളിൽ മാത്രം ഒമ്പത് സ്ത്രീ പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തതും സർവ്വകലാശാല അന്വേഷണം നടത്തിയതും. സർവ്വകാലാശാല ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന ഒരു ജീവനക്കാരിയുടെ ഒമ്പത് വയസ്സുള്ള ബാലിക മുതൽ വകുപ്പ് മേധാവിയായ ഒരു വനിതാ പ്രൊഫസ്സർ വരെ കാർഷിക സർവ്വകാലാശാലയിൽ പീഡനത്തിന് ഇരയായിട്ടുണ്ട്. സർവ്വകാലാശാല ഡ്രൈവർ മുതൽ വൈസ് ചാൻസിലർ വരെ പീഡകരായ ചരിത്രവും കേരള കാർഷിക സർവ്വകലാശാലക്കുണ്ട്.
വെളിച്ചത്തുവരാത്ത പഴയതും പുതിയതുമായ പീഡനങ്ങൾ അനവധിയാണ്. 2017 ലും സർവ്വകലാശാലയിലെ അനുഭവസമ്പന്നരായ അതെ സ്ത്രീ പീഡകർ സ്ത്രീ പീഡന പർവ്വതിന്ന് അനുബന്ധം എഴുതി പൊലിപ്പിച്ചു കൊണ്ടിരിക്കുന്നു. സർവ്വകലാശാല രക്ഷപ്പെടുത്തിയ അവസാനത്തെ സ്ത്രീ പീഡകൻ ഡോ. ശ്രീനിവാസൻ ഈയ്യിടെ വീണ്ടും സ്ത്രീപീഡന പ്രതിയായ വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു.
ബസ്സിൽ യാത്ര ചെയ്യുന്നതിന്നിടെ ജനനേന്ദ്രീയം പുറത്തെടുത്ത് യാത്രക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ഉരസിക്കൊണ്ടാണ് ഈ ഇടതുപക്ഷ കൃഷി ശാസ്ത്രജ്ഞൻ പീഡന വാർത്തയിൽ നിറഞ്ഞത്. ഇതേ പീഡന ശാസ്ത്രജ്ഞനെയാണ് കാർഷിക സർവ്വകലാശാല നീതിപീഠം നേരത്തെ കുറ്റവിമുക്തനാക്കിയത്. അതുതന്നെയായിരിക്കണം ഡോ. ശ്രീനിവാസനെ വീണ്ടും വീണ്ടും സ്ത്രീ പീഡനം നടത്താൻ പ്രോത്സാഹിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും.
ശ്രീകൃഷ്ണ ജയന്തിനാൾ ശോഭായാത്രക്കിടെ വനിതാ പൊലീസിനെ പീഡിപ്പിച്ച പ്രശാന്തിന്റെ കേസും മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഈ പീഡനങ്ങളൊക്കെ നടക്കുമ്പോഴും കേരള കാർഷിക സർവ്വകാലാശാലയിൽ നിലനിൽക്കുന്നത് കാലാവധി കഴിഞ്ഞ അഭ്യന്തര പരാതി പരിഹാര സമിതിയും മരിച്ചുപോയതും സർവ്വീസിൽ നിന്ന് വിരമിച്ചുപോയതുമായ അംഗങ്ങളും.