ഏവർക്കും ഊഷ്മള വന്ദനം...

നാളെ ഞങ്ങൾ വലിയൊരു കാത്തിരിപ്പിന് വിരാമമിടാൻ പോവുകയാണ് #op_Kashmir_Part_2. ലൂടെ... !അതിന് മുമ്പ് ചില കാര്യങ്ങൾകൂടി...

വർഷങ്ങളായി ദേശീയതലത്തിൽ ഹാക്കിങ് സംബന്ധിച്ച പ്രവർത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഞങ്ങൾ, നിരവധിപേരുടെ അഭ്യർത്ഥന മാനിച്ച്, കഴിഞ്ഞവർഷം അവസനത്തോട് കൂടി കേരളത്തിലെ അടക്കം പൊതു വിഷയങ്ങളിൽ- സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽകൂടി ശ്രദ്ധ കേന്ദ്രീകരിക്കുക ഉണ്ടായി.. തുടർന്ന് ഇൻബോക്‌സിൽ വരുന്ന പല സഹായാഭ്യർത്ഥനകൾക്കും ഞങ്ങൾക്ക് സഹായം ഏകാൻ സാധിച്ച ചാരിതാർത്ഥ്യം ഉണ്ട്..

എന്നാൽ ചില പൊതുവിഷയങ്ങളിൽ ഞങ്ങളുടെ ഇടപെടലുകൾ മിക്ക രാഷ്ട്രീയപാർട്ടിക്കാർക്കും ഞങ്ങളോട് പ്രതിഷേധത്തിന് കാരണം ആയി... പലരുടെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ തുടങ്ങിയപ്പോൾ, ഞങ്ങളെ കുറിച്ചു ആദ്യമായി കേട്ടവരെപോലെ പലരും പക്ഷപാതികൾ ആയി മുദ്രകുത്താൻ മനപ്പൂർവം ശ്രമം നടത്തുന്നു..! ചില ഓണ്‌ലൈൻ ഇക്കിളി പത്രങ്ങൾ ഞങ്ങളെക്കുറിച്ചു വാർത്ത എഴുതി തെറ്റിധാരണ വരുത്തി ഞങ്ങളുടെ പേരിൽ അവർ അവരുടെ പേജ് റീച്ചുകൂട്ടുന്നു..!

പലർക്കും രാഷ്ട്രീയം ആണ്, പാർട്ടി ആണ് വലുത് എങ്കിൽ ഞങ്ങൾക്ക് രാഷ്ട്രം മാത്രമാണ് വലുത്..
അതുകൊണ്ടുതന്നെ പൊതുവിഷയങ്ങളിൽ ഞങ്ങളുടേതായ ഇടപെടൽ ഇനിയും വേണോ എന്ന് നിങ്ങളുടെ അഭിപ്രായം തേടുന്നു... ഞങ്ങളെ ഞങ്ങളാക്കിയത് നിങ്ങളാണ്.. നിങ്ങളുടെ സപ്പോർട്ട് മാത്രമാണ്. ഭൂരിപക്ഷത്തിന്റെ മറുപടി ഞങ്ങൾ ശിരസ്സാ സ്വീകരിക്കും.

ഇനി #op_Kashmir_Part_2. വിനെ കുറിച്ച്... അതേ ഇന്ത്യ കാത്തിരുന്ന തീവ്രവാദികളെക്കുറിച്ചുള്ള വലിയൊരു വെളിപ്പെടുത്തൽ ഞങ്ങൾ നാളെ നിങ്ങളുടെ മുൻപിൽ നടത്താൻ പോവുകയാണ്..

#op_Kashmir_Part_2 വിന് വേണ്ടി ഞങ്ങൾ ഒരുക്കിയവലയിൽ ഈ പ്രാവശ്യം ആഗോളതീവ്രവാദ സംഘടന ആയ കടകട പ്രവർത്തകൻ കശ്മീർ സ്വദേശി കൂടി കുടുങ്ങിയ കാര്യം ഞങ്ങൾ ഏറെ സന്തോഷത്തോടെ വെളിപ്പെടുത്തുന്നു... അയാളുടെ പൂർണമായുള്ള വിവവരങ്ങൾ ഈമെയിൽ/ഫേസ്‌ബുക്ക്/ഫോണ്/കാൾ/മെസ്സേജ് ഹിസ്റ്ററി/മറ്റ് പ്രധാന ലോഗ് റിപ്പോർട്ടുകൾ/ ഡിവൈസ് ഐഡി സഹിതം ഞങ്ങൾ ഡംപ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു.. സുപ്രധാന വെളിപ്പെടുത്തലിനായി നാളേവരെ കാത്തിരിക്കൂ.

ഏവർക്കും സമാധാനവും നന്മയും നേർന്നുകൊണ്ട് ഒരു പുതു ഇന്ത്യയ്ക്കായ് ഒന്നിക്കാൻ അഭ്യർത്തിച്ചുകൊണ്ട്.. ടീം ദി മല്ലു സൈബർ സോൾജിയേഴ്‌സ്
ജയ് ഹിന്ദ്