- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുമായി പ്രശ്നങ്ങൾ തീർത്ത ശേഷവും അമീർഖാൻ പോയത് വേശ്യയ്ക്കൊപ്പം അന്തിയുറങ്ങാൻ; താരത്തിന്റെ വ്യക്തിജീവിതം പ്രതിസന്ധിയിൽ തന്നെ
ബോക്‌സിംഗിൽ മുൻ ലോക ചാമ്പ്യനായ അമീർഖാൻ സമീപകാലത്തായി വിവാദങ്ങളുടെ കളിത്തോഴനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്ന ഒരു വാർത്തയാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. അതായത് ഭാര്യയുമായുണ്ടായിരുന്നു പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത ശേഷവും അമീർഖാൻ പോയത് വേശ്യയ്ക്കൊപ്പം അന്തിയുറങ്ങാനാണെന്ന പുതിയ വിവരമാണിപ്പോൾ വെളിച്ചത്തായിരിക്കുന്നത്. താരത്തിന്റെ വ്യക്തിജീവിതം പ്രതിസന്ധിയിൽ തന്നെയാണെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.വിവാഹേതര ബന്ധങ്ങളുടെ പേരിൽ സമീപകാലത്ത് ഭാര്യ ഫാർയൽ മഖ്ഡൂമുമായി കടുത്ത പ്രശ്നത്തിലാവുകയും അത് വേർപിരിയലിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും മാസങ്ങളോളം വെവ്വേറെ താമസിക്കുകയും പിന്നീട് വീണ്ടും പൊരുത്തപ്പെട്ട് ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകുമായിരുന്നു. ഈ മാസം ആദ്യം ഭാര്യക്കൊപ്പം ഗുഡ്മോണിങ് ബ്രിട്ടൻ എന്ന ടിവി ഷോയിൽ പങ്കെടുത്ത അമീർ ഖാൻ താനും ഗർഭിണിയിയായ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു സാക്ഷ്യപ്പെടുത്തിയിരു
ബോക്‌സിംഗിൽ മുൻ ലോക ചാമ്പ്യനായ അമീർഖാൻ സമീപകാലത്തായി വിവാദങ്ങളുടെ കളിത്തോഴനായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കുന്ന ഒരു വാർത്തയാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. അതായത് ഭാര്യയുമായുണ്ടായിരുന്നു പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത ശേഷവും അമീർഖാൻ പോയത് വേശ്യയ്ക്കൊപ്പം അന്തിയുറങ്ങാനാണെന്ന പുതിയ വിവരമാണിപ്പോൾ വെളിച്ചത്തായിരിക്കുന്നത്.
താരത്തിന്റെ വ്യക്തിജീവിതം പ്രതിസന്ധിയിൽ തന്നെയാണെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.വിവാഹേതര ബന്ധങ്ങളുടെ പേരിൽ സമീപകാലത്ത് ഭാര്യ ഫാർയൽ മഖ്ഡൂമുമായി കടുത്ത പ്രശ്നത്തിലാവുകയും അത് വേർപിരിയലിന്റെ വക്കത്തെത്തുകയും ചെയ്തിരുന്നു.
തുടർന്ന് ഇരുവരും മാസങ്ങളോളം വെവ്വേറെ താമസിക്കുകയും പിന്നീട് വീണ്ടും പൊരുത്തപ്പെട്ട് ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകുമായിരുന്നു. ഈ മാസം ആദ്യം ഭാര്യക്കൊപ്പം ഗുഡ്മോണിങ് ബ്രിട്ടൻ എന്ന ടിവി ഷോയിൽ പങ്കെടുത്ത അമീർ ഖാൻ താനും ഗർഭിണിയിയായ ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു സാക്ഷ്യപ്പെടുത്തിയിരുന്നത്.
തങ്ങൾ ഒരുമിച്ചാണ് കഴിയുന്നതെന്നും ഇരുവരും ഷോയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ പരിപാടി കഴിഞ്ഞ പാടെ അമീർ തനിക്കൊപ്പം ലണ്ടനിലെ ഹോട്ടലിൽ അന്തിയുറങ്ങിയെന്ന് വെളിപ്പെടുത്തി മോഡലായ സാൻഡി ഹണ്ടർ രംഗത്തെത്തിയതാണ് താരത്തിന്റെ ജീവിത്തതിൽ വീണ്ടും പ്രശ്നത്തിന് കാരണമായിരിക്കുന്നത്.
എന്നാൽ തന്റെ വിവാഹ ജീവിതം നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് മോഡലിന്റെ ഈ വെളിപ്പെടുത്തലിന് ശേഷവും അമീർ അവകാശപ്പെടുന്നത്. നാഷണൽ ടെലിവിഷൻ അവാർഡ്സിൽ സൺ ദിനപത്രത്തോടായിരുന്നു ഖാൻ ചൊവ്വാഴ്ച രാത്രി ഈ അവകാശവാദം നടത്തിയത്.ഭാര്യ തന്നെ വളരെയധികം പിന്തുണക്കുന്നുവെന്നും സഹായിക്കുന്നുവെന്നും ഖാൻ പ്രതികരിച്ചിരുന്നു. എന്നാൽ ഭാര്യക്കൊപ്പം ഗുഡ്മോണിങ് ബ്രിട്ടൻ എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം ഖാൻ തനിക്കൊപ്പം ലണ്ടനിലെ ഹോട്ടലിലേക്കാണ് വന്നതെന്നും അവിടെ വച്ച് ഖാൻ തന്നെ മസാജ് ചെയ്തിരുന്നുവെന്നാണ് ഗ്ലാമർ മോഡലായ സാൻഡി ഹണ്ടർ വെളിപ്പെടുത്തിയിരുന്നത്.
ഒരുമിച്ച് ലിഫ്റ്റിൽ സഞ്ചരിച്ചപ്പോൾ അമീർ തന്നെ വലിച്ചടുപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ കൈകൾ തന്റെ ദേഹത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നുമായിരുന്നു ഹണ്ടർ വിവാദ വെളിപ്പെടുത്തൽ നടത്തിയിരുന്നത്. കഴിഞ്ഞ വർഷം തങ്ങളുടെ വിവാഹ ജീവിതം വേർപിരിയലിന്റെ വക്കിലെത്തിയത് എങ്ങനെയെന്ന് ഫാർയൽ ടിവി ഷോയിൽ വെളിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഖാന്റെ മോഡലിനൊപ്പെ ചെലവഴിക്കാൻ പോയതെന്നത് കടുത്ത വിവാദമാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഖാന്റെ തെറ്റുകളൊക്കെ താൻ ക്ഷമിച്ചുവെന്നും തങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.