വാഷിങ്ടൺ: ആറ് കൊടും ഭീകരന്മാർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. അബ്ദുൾ സമദ് സാനി അടക്കം താലിബാനിലും ഹഖാനി ശൃംഖലയിലും ഉൾപ്പെട്ട ആറ് ഭീകരർക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കയിലുള്ള ഇവരുടെ സ്വത്തുക്കളും മരവിപ്പിച്ചു

ഇതിൽ നാലുപേർ താലിബാനിലും രണ്ടുപേർ ഹഖാനി ശൃംഖലയിലും ഉൾപ്പെട്ടവരാണ്. അബ്ദുൾ സമദ് സാനി, അബ്ദുൾ ഖാദീർ ബാസിർ, ഹാഫിസ് മുഹമ്മദ് പോപൾസായി, മൗലവി ഇനായത്തുള്ള എന്നീ താലിബാൻ ഭീകരന്മാർക്കും ഹഖാനി ശൃംഖലയിൽഉൾപ്പെട്ട ഫക്കീർ മുഹമ്മദ്, ഗുലാ ഖാൻ ഹമീദി എന്നിവർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ആറുപേരെ ആഗോള ഭീകരന്മാരായി യു എസ് ട്രഷറി വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്ത്.

സ്വത്തുക്കൾ മരവിപ്പിച്ചതിനാൽ ഇവരുമായി അമേരിക്കൻ പൗരന്മാർക്ക് സാമ്പത്തിക വിനിമയവും ഇനിമേൽ സാധ്യമായിരിക്കില്ല. ഭീകരർക്ക് പാക്കിസ്ഥാൻ ഒരു സുരക്ഷിത താവളമായി മാറാതിരിക്കാൻ തങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ പാക്കിസ്ഥാൻ തയ്യാറാകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.