- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ തൊഴിലാളികളുടെ ഇഖാമ; റീ എൻട്രി ഫീസുകളും ലെവിയും ഇനി തൊഴിലുടമ തന്നെ വഹിക്കണം: തൊഴിലാളികളിൽ നിന്ന് ഈടാക്കിയാൽ പതിനായിരം റിയാൽ പിഴ; ഓരോ തൊഴിലാളിയെക്കുറിച്ചുമുള്ള റിക്കാർഡ് സൂക്ഷിച്ചില്ലെങ്കിലും പിഴയൊടുക്കണം; സർവീസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി
മനാമ: ജോലിതേടി സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎൻട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഇനി മുതൽ ഈ ഫീസുകൾ തൊഴിലുടമ നൽകാതെ തൊഴിലാളിയിൽ നിന്ന് ഈടാക്കിയാൽ പതിനായിരം രൂപ തൊഴിലുടമയിൽ നിന്നും പിഴ ഈടാക്കും. തൊഴിൽ, സാമൂഹികവികസന മന്ത്രി ഡോ. അലി അൽ ഗഫീസ് ആണ് ഇതിന് ഉത്തരവിട്ടത്. ഇതിനു പുറമേ തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതനം, നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോഡുകളും ഹാജർ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കണം. ഇല്ലെങ്കിൽ തൊഴിലുടമ 5000 റിയാൽ പിഴ ഒടുക്കണം. കൂടാതെ സർവീസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നാലും അപകീർത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങൾ കുറയ്ക്കുകയോ ചെയ്യുന്ന പരാമർശങ്ങൾ സർവീസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും. കൃത്യമായി ജോലി നിർവഹിക്കാത്തതിനും മറ്റും തൊഴിലാളികളിൽനിന്ന് പിഴ ഇനത്തിൽ ഈടാക്കുന്ന തുക അവർക്ക് ഗുണകരമായ മേഖലകളിൽ ചെലവഴിച്ചില്ലെങ്കിൽ പതിനായിരം റിയാലാണ് പിഴ.
മനാമ: ജോലിതേടി സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ വിദേശ തൊഴിലാളിയുടെ ഇഖാമ, റീഎൻട്രി ഫീസുകളും ലെവിയും തൊഴിലുടമതന്നെ വഹിക്കണം. ഇനി മുതൽ ഈ ഫീസുകൾ തൊഴിലുടമ നൽകാതെ തൊഴിലാളിയിൽ നിന്ന് ഈടാക്കിയാൽ പതിനായിരം രൂപ തൊഴിലുടമയിൽ നിന്നും പിഴ ഈടാക്കും. തൊഴിൽ, സാമൂഹികവികസന മന്ത്രി ഡോ. അലി അൽ ഗഫീസ് ആണ് ഇതിന് ഉത്തരവിട്ടത്.
ഇതിനു പുറമേ തൊഴിലാളികളുടെ പേരുവിവരങ്ങൾ, വേതനം, നിയമലംഘനങ്ങൾക്ക് തൊഴിലാളികൾക്ക് ചുമത്തിയ പിഴ എന്നിവ വ്യക്തമാക്കുന്ന റെക്കോഡുകളും ഹാജർ രേഖകളും സ്ഥാപനത്തിന്റെ പ്രധാന ആസ്ഥാനത്ത് സൂക്ഷിക്കണം. ഇല്ലെങ്കിൽ തൊഴിലുടമ 5000 റിയാൽ പിഴ ഒടുക്കണം. കൂടാതെ സർവീസ് സർട്ടിഫിക്കറ്റ് നൽകാതിരുന്നാലും അപകീർത്തിയുണ്ടാക്കുകയോ തൊഴിലവസരങ്ങൾ കുറയ്ക്കുകയോ ചെയ്യുന്ന പരാമർശങ്ങൾ സർവീസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയാലും ഇതേ തുക പിഴ ലഭിക്കും.
കൃത്യമായി ജോലി നിർവഹിക്കാത്തതിനും മറ്റും തൊഴിലാളികളിൽനിന്ന് പിഴ ഇനത്തിൽ ഈടാക്കുന്ന തുക അവർക്ക് ഗുണകരമായ മേഖലകളിൽ ചെലവഴിച്ചില്ലെങ്കിൽ പതിനായിരം റിയാലാണ് പിഴ. തൊഴിൽമന്ത്രാലയ സേവനങ്ങളും തൊഴിൽ വിസകളും ലഭിക്കാൻ വ്യാജവിവരം സമർപ്പിക്കുന്ന തൊഴിലുടമകൾക്ക് 25,000 റിയാൽ പിഴ ചുമത്തും.
വനിതാജീവനക്കാർ നിർബന്ധമായും ഹിജാബ് വ്യവസ്ഥകൾ പാലിച്ചിരിക്കണം. ഈ നിയമം പാലിച്ചില്ലെങ്കിൽ ഇവരിൽ നിന്നും ആയിരം റിയാലും പിഴ ഈടാക്കും. മന്ത്രാലയ ലൈസൻസില്ലാതെ സ്വദേശി എംപ്‌ളോയ്‌മെന്റ് ബ്യൂറോ മേഖലയിൽ പ്രവർത്തിക്കൽ, ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ് തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കൽ, ലൈസൻസ് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകൽ എന്നീ നിയമലംഘനങ്ങൾക്ക് പതിനായിരം റിയാൽ പിഴ ഈടാക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടും. ഇവയടക്കം പിഴയും ശിക്ഷകളും ലഭിക്കുന്ന 67 തൊഴിൽനിയമ ലംഘനങ്ങൾ നിർണയിച്ചാണ് മന്ത്രി ഉത്തരവിട്ടത്.