- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലൂ മൂണും സൂപ്പർ മൂണും മാത്രമല്ല ബ്ലഡ് മൂണും കണ്ട് ലോകം; ആയുസിൽ ഒരിക്കൽ കാണണമെങ്കിൽ പോലും ഭാഗ്യം വേണ്ട അത്ഭുത പ്രതിഭാസത്തെ വരവേൽക്കാൻ ലോകം ഒരുമിച്ചു; കേരളത്തിലെ കടൽതീരങ്ങളിൽ അത്ഭുത ദൃശ്യങ്ങൾ കാണാൻ ആളുകൾ തിരക്ക് കൂട്ടി; ചുവന്ന ചന്ദ്രൻ വൻ നഗരത്തിൽ വിടർന്നത് അപൂർവ്വ കാഴ്ചകൾ സമ്മാനിച്ചത്
മുംബൈ: മാനത്ത് ദൃശ്യവിരുന്നായി സൂപ്പർമൂൺ, ബ്ലഡ്മൂൺ, ബ്ലൂമൂൺ പ്രതിഭാസങ്ങൾ... 150 വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ആകാശവിസ്മയം കണ്ട് ലോകം ആഘോഷത്തിലായി. വൻ നഗരത്തിലെല്ലാം ഇത് കാണാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മധ്യേഷ്യ, കിഴക്കൻ റഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സന്ധ്യയോടെ ചന്ദ്രന്റെ മൂന്ന് വ്യത്യസ്തഭാവങ്ങൾ തെളിഞ്ഞു. അമേരിക്കയിലാണ് ഈഭാവമാറ്റങ്ങൾ ഏറ്റവും നന്നായി കാണാൻ കഴിഞ്ഞത്. കേരളത്തിൽ ഇന്നലെ രാത്രി 7.37 വരെയാണ് ബ്ലഡ്മൂൺ അനുഭവപ്പെട്ടത്. കടൽ തീരങ്ങളിലും മറ്റും വലിയ തിരിക്കാണ് അനുഭവപ്പെട്ടത്. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ പ്രതിഭാസങ്ങൾ അപൂർവമല്ലെങ്കിലും അവ മൂന്നും ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവമായിരുന്നു. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. ചന്ദ്രൻ സാധാരണദിവസത്തേക്കാളും വലുപ്പത്തിലും പ്രകാശത്തിലും കാണപ്പെടുന്നതാണ് സൂപ്പർമൂൺ. ചന്ദ്രഗ്രഹണത്തേത്തുടർന്ന് ഭൂമി ചന്ദ്രനെ മറയ്ക്കുന്നതാണ് ബ്ലൂമൂൺ. ഈ സമയത്തു ഭൂമിയിലും ചന്ദ്രന
മുംബൈ: മാനത്ത് ദൃശ്യവിരുന്നായി സൂപ്പർമൂൺ, ബ്ലഡ്മൂൺ, ബ്ലൂമൂൺ പ്രതിഭാസങ്ങൾ... 150 വർഷങ്ങൾക്കു മുമ്പ് സംഭവിച്ച ആകാശവിസ്മയം കണ്ട് ലോകം ആഘോഷത്തിലായി. വൻ നഗരത്തിലെല്ലാം ഇത് കാണാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും മധ്യേഷ്യ, കിഴക്കൻ റഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സന്ധ്യയോടെ ചന്ദ്രന്റെ മൂന്ന് വ്യത്യസ്തഭാവങ്ങൾ തെളിഞ്ഞു. അമേരിക്കയിലാണ് ഈഭാവമാറ്റങ്ങൾ ഏറ്റവും നന്നായി കാണാൻ കഴിഞ്ഞത്.
കേരളത്തിൽ ഇന്നലെ രാത്രി 7.37 വരെയാണ് ബ്ലഡ്മൂൺ അനുഭവപ്പെട്ടത്. കടൽ തീരങ്ങളിലും മറ്റും വലിയ തിരിക്കാണ് അനുഭവപ്പെട്ടത്. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ പ്രതിഭാസങ്ങൾ അപൂർവമല്ലെങ്കിലും അവ മൂന്നും ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവമായിരുന്നു. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. ചന്ദ്രൻ സാധാരണദിവസത്തേക്കാളും വലുപ്പത്തിലും പ്രകാശത്തിലും കാണപ്പെടുന്നതാണ് സൂപ്പർമൂൺ. ചന്ദ്രഗ്രഹണത്തേത്തുടർന്ന് ഭൂമി ചന്ദ്രനെ മറയ്ക്കുന്നതാണ് ബ്ലൂമൂൺ. ഈ സമയത്തു ഭൂമിയിലും ചന്ദ്രന്റെ അസാധാരണ ചുവപ്പ് നിറം പടർന്നു. 1866-ൽ ആയിരുന്നു ചന്ദ്രന്റെ മൂന്നു ഭാവങ്ങൾ ഒന്നിച്ചു വന്നത്.
ഇന്നലെ സന്ധ്യയ്ക്ക് 6.21ന് ചന്ദ്രൻ ഉദിക്കുന്നതു മുതൽ 7.37 വരെ കേരളത്തിൽ പൂർണചന്ദ്രഗ്രഹണം (ബ്ലഡ്മൂൺ) അനുഭവപ്പെട്ടു. ഇതിനു മുൻപ് ഇവ മൂന്നും ഒരുമിച്ചു വന്നത് 152 വർഷം മുൻപാണ് 1866 മാർച്ച് 31ന്. ഇനി ഒരു നൂറ്റാണ്ടു കഴിയാതെ ഇവ ഒരുമിച്ചു വരികയുമില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങൾ കൊണ്ടു കാണാം. ഈ ആകാശക്കാഴ്ചയെ ആഘോഷമാക്കാനായി ശാസ്ത്ര സംഘടനകൾ, ശാസ്ത്ര സ്ഥാപനങ്ങൾ, വിദ്യഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ചാന്ദ്രനീരീക്ഷണം അടക്കമുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇവിടെ എല്ലാം വലിയ തിരക്കുമായിരുന്നു. പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പ് നിറത്തിൽ കാണുന്നതിനാൽ അതിനെ ബ്ലഡ് മൂൺ എന്ന് വിശേഷിപ്പിക്കാറുണ്ട്. പൂർണ ചന്ദ്രഗ്രഹണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഭാഗികമായോ പൂർണമായോ ചന്ദ്രൻ മറിയുന്ന അവസ്ഥയല്ല. ചന്ദ്രനെ ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ കാണുന്ന അവസ്ഥയെയാണ്. ഇത് നന്നായി കേരളത്തിൽ തെളിഞ്ഞു.
ഒരു മാസത്തിൽ തന്നെ രണ്ടാം തവണ കാണുന്ന പൂർണചന്ദ്രനെയാണ് ബ്ലുമൂൺ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ 'നീലചന്ദ്രൻ' (ബ്ലൂ മൂൺ) ആയിരിക്കും. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ശോഭയേറുക. ഭ്രമണപഥത്തിൽ ചന്ദ്രൻ ഭൂമിയോടടുത്തു വരുമ്പോൾ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇത് പൗർണമിയുടെ സമയത്തു മാത്രമേ ഉണ്ടാവൂ.
സൂപ്പർ മൂൺ എന്ന മനോഹര ദൃശ്യം വലിയ നഗരങ്ങളിലെല്ലാം ആഘോഷ പൂർവ്വമാണ് വരവേറ്റത്. വമ്പൻ കെട്ടിടങ്ങളുടെ പശ്ചാത്തലവും മറ്റും ഈ കാഴ്ചയ്ക്ക് പുതിയ തലം നൽകി.