ലൈംഗിക പീഡനക്കേസുകളിൽ പരാതി കൊടുക്കുന്ന സ്ത്രീകളെ 'ഇര' കളെന്നാണല്ലോ നീതി പീഠങ്ങളും പൊതു സമൂഹവും വിളിച്ചു പോരുന്നത്. എത്ര പെട്ടന്നാണ് ഇരകൾ വേട്ടക്കാരായി പരിണമിച്ചത്. ക്രമാനുഗതമായിട്ടല്ല - മറിച്ച് ഒരുതരം ക്വാണ്ടം ലീപ്പാണുണ്ടായത്. 

എവിടെ പീഡനം നടന്നാലും വില്ലൻ എന്നും പുരുഷനാണ്. അവന്റെ വിധിയും അതാണ്. സുപ്രീം കോടതി വിധി പ്രകാരമുണ്ടാക്കിയ നിയമത്തിലും പറയുന്നതും അതാണല്ലോ?

അപ്രകാരമുള്ള നിയമത്തിന്റെ പരിരക്ഷയിലാണ് മന്ത്രി എ കെ.ശശീന്ദ്രന്റെ ശൃംഗാരവും തുണി പറിച്ചുള്ള പ്രകടനവും അസഹനീയമായി എന്ന് തോന്നിയപ്പോഴാണ് ഇര ഡിജിപിക്കും പിന്നെ കോടതിക്കും പരാതി നൽകിയത്. പാതിരാത്രിക്ക് ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണവും പിന്നെ ഔദ്യോഗിക വസതിയിൽ വെച്ച് കെട്ടിപ്പിടിക്കുകയും തുണി പറിച്ചു കളഞ്ഞ് മന്ത്രി ലിംഗം എടുത്ത് കാണിക്കുക യും ചെയ്തു എന്ന് സത്യവാങ്മൂലം കൊടുത്ത ഇരയാണ് പിന്നീട് കോടതിയിൽ പറഞ്ഞത് തന്നെ ഫോണിൽ വിളിച്ചത് ശശീന്ദ്രനാണോ എന്നറിയില്ല - മന്ത്രി മന്ദിരത്തിൽ നടന്നതിനെ കുറിച്ച് ഒന്നും ഓർമ്മയില്ല എന്നു മൊക്കെ മൊഴി മാറ്റി പ്പറഞ്ഞത്.

29 കാരിയായ മാധ്യമ പ്രവർത്തകയ്ക്ക് എത്ര പെട്ടെന്നാണ് അൾഷിമേഴ്‌സ് രോഗം പിടിപെട്ടതെന്ന് നോക്കുക. അതും പരാതി കൊടുത്ത് 5/6 മാസത്തിനിടയിലാണ് ഈ മാരക രോഗം പിടിപ്പെട്ടത്. ഇരകൾക്ക് മെഴുകുതിരി കത്തിച്ച് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ത്സാൻസി റാണിമാരും, വറുത്ത മീൻ കഷണം കിട്ടാത്തവരും, എഫ്ബിയിലെ ഇൻസ്റ്റന്റ് പ്രതികരണ കൊച്ചമ്മമാരും ഈ ഇരയുടെ മലക്കം മറിച്ചിലിനെക്കുറിച്ച് അറിഞ്ഞമട്ടില്ല.

71 വയസുള്ള മന്ത്രി കെളവനെ വേട്ടയാടിപ്പിടിച്ച് അങ്ങേരുടെ കുടുംബം കുടിച്ചോറാക്കി കുത്തുപാള എടുപ്പിച്ച വ്യക്തിയും ഇരയുടെ പ്രിവിലേജിൽ അറിയപ്പെടുന്നു. ഈശ്വരാ, ഇര എത്ര മനോഹരമായ അശ്ലീല മലയാള പദം.

(ഇതോടൊപ്പമുള്ള കോടതി വിധിയുടെ പ്രസക്ത ഭാഗമൊന്ന് വായിച്ചു നോക്കാനപേക്ഷ. )

ഇനി മറ്റൊരു ഇരയെക്കുറിച്ച്..

മാധ്യമ പ്രവർത്തകൻ സഹപ്രവർത്തകയെ പീഡിപ്പിച്ചു എന്ന കേസിൽ 31 ദിവസം ജയിലിൽ കിടന്ന പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ട് തിരുവനന്തപുരം സെഷൻസ് ജഡ്ജിയുടെ ഉത്തരവിലെ ഒരു പ്രസക്ത ഭാഗമിങ്ങനെയാണ്

The learned counsel also relied on the decision of the Hon'ble High court in Criminal Appeal No. 578/ 12 where it was held that since the sexual relationship of the parties was with consent, offence under section 376 IPC will not be attracted.

After going through the records and stage of investigation I am also convinced that continued detention of the Petitioner is unwarranted. Firstly, as rightly pointed out that it is Doubtful that the allegations against the Petitioner would attract offence under section 376 IPC. Petitioner is a 30 year old grown up lady, she is educated, graduate, employed as Assistant producer in a reputed channel. It is quite patent that even if all the allegations against accused are accepted , everything was done with the consent of the defacto complainant. In other words, it is obvious that nothing was done against her will or without her consent............

നിയമത്തിന്റെ അപാരമായ സാധ്യതകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗും വേട്ടയാടലുകളും വൻ തോതിൽ നടക്കുന്നുവെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഗാർഹിക പീഡന കേസുകളിൽ  IPC 498 A വകുപ് ഉപയോഗിച്ച് എത്രയോ പാവങ്ങളെ ജയിലിൽ കേറ്റി ഉണ്ട തീറ്റിച്ചു. ഇപ്പോൾ ഈ വകുപ്പിന്റെ ദുരുപയോഗം തടയാൻ സുപ്രീം കോടതി ഒട്ടേറെ മാർഗനിർദ്ദേശങ്ങൾ പുറപ്പെട്ടുവിച്ചിട്ടുണ്ട്.

കള്ളക്കേസുകളുടെ ഭീഷണിയും നിയമ ദുരുപയോഗവും നിമിത്തം ആരോഗ്യ കരമായ സ്ത്രീ പുരുഷ ബന്ധം താറുമാറാക്കുന്ന അവസ്ഥയെക്കുറിച്ച് സജീവമായ ഇടപെടലുകളാണിവിടെ ആവശ്യം. ക്രൂരമായ പീഡനത്തിന് ഇരയാവുന്ന സാധാരണക്കാരുടെ സത്യസന്ധമായ പരാതികൾ പോലും സംശയ ദൃഷ്ടിയോടെ നോക്കുന്ന അവസ്ഥയുണ്ട്.

അതുപോലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന തട്ടിപ്പിനും ഒരറുതി ഉണ്ടാവേണ്ടിയിരിക്കുന്നു. വിവാഹം കഴിച്ചോളം എന്നു പറഞ്ഞാലുടനെ ഒരുത്തനു മുന്നിൽ സ്വമനസാലെ തുണി ഉരിഞ്ഞു കൊടുത്ത ശേഷം പിന്നീട് ബലാൽസംഗത്തിന് കേസ് കൊടുക്കുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി അടക്കം നിരവധി കോടതികളുടെ വിധി വന്നിട്ടും ഈ പതിവ് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തിൽ സംസ്ഥാനത്ത് കേസ് ഫയല് ചെയ്യുന്നത് പതിവായിയിരിക്കയാണ്. ഇമ്മാതിരി കേസുകളിൽ എത്രയെണ്ണം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നൊരന്വേഷണം അനിവാര്യമാണ്.

ഇര ആരാണെന്ന കാര്യത്തിൽ ഒരു കൃത്യം നിർവചനം ഉണ്ടാവണം - ഒപ്പം കള്ള ക്കേസ് കൊടുത്ത് പുരുഷനെ ജയിലിൽ കേറ്റുകയോ, അപമാനിക്കുകയോ ചെയ്ത ശേഷം മൊഴി മാറ്റുകയും കേസ് പിൻവലിക്കുകയും ചെയ്യുന്ന വിശുദ്ധ മഹിളകൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തിന് നേരമായി.