- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ വിമാനം വെടിവച്ച് വീഴ്‌ത്തി സിറിയൻ റിബലുകൾ; പാരച്യൂട്ടിൽ രക്ഷപ്പെട്ട പൈലറ്റിനെ പിടികൂടി നിഷ്‌ക്കരുണം കൊന്ന് വീഡിയോ പുറത്ത് വിട്ടു; ഐസിസിനെ വെല്ലുന്ന ക്രൂരതയുമായി അമേരിക്കൻ പിന്തുണയുള്ള റിബലുകളും രംഗത്ത്
സിറിയയിലെ നോർത്ത് വെസ്റ്റേൺ പ്രവിശ്യയായ ഇഡ്ലിബിന് മുകളിലൂടെ പറന്ന റഷ്യൻ വിമാനം സിറിയൻ റിബലുകൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടെങ്കിലും വിമതർ അദ്ദേഹത്തെ പിടികൂടി നിഷ്‌ക്കരുണം വധിക്കുകയും അതിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു.ഇത്തരത്തിൽ ഐസിസിനെ വെല്ലുന്ന ക്രൂരതയുമായാണ് അമേരിക്കൻ പിന്തുണയുള്ള സിറിയൻ റിബലുകൾ രംഗത്തെത്തിയിരിക്കുന്നത്. റിബലുകൾ കൈയിലേന്താവുന്ന ആന്റി-എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചാണ് റഷ്യയുടെ സുഖോയ് 25 വിമാനത്തെ വെടിവച്ചിട്ടത്. വിമാനം താഴോട്ട് വീഴുന്ന ഭയാനകമായ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്. റഷ്യയുടെ പിന്തുണയുള്ള സിറിയൻ പ്രസിഡന്റ് ബാഷർ അൽ- ആസസാദിനെതിരെ അമേരിക്കയുടെ പിന്തുണയോടെയാണീ റിബലുകൾ പ്രവർത്തിക്കുന്നത്. വിമാനം നിലത്ത് വീണ് കത്തുന്നത് ആഘോഷിക്കുന്ന റിബലുകളുടെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതും കാണാം. വിമാനത്തിന് വെടി കൊണ്ട് അത് വീഴുമെന്നുറപ്പായ ഘട്ടത്തിൽ അതിന്റ
സിറിയയിലെ നോർത്ത് വെസ്റ്റേൺ പ്രവിശ്യയായ ഇഡ്ലിബിന് മുകളിലൂടെ പറന്ന റഷ്യൻ വിമാനം സിറിയൻ റിബലുകൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് പാരച്യൂട്ടിൽ രക്ഷപ്പെട്ടെങ്കിലും വിമതർ അദ്ദേഹത്തെ പിടികൂടി നിഷ്‌ക്കരുണം വധിക്കുകയും അതിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു.ഇത്തരത്തിൽ ഐസിസിനെ വെല്ലുന്ന ക്രൂരതയുമായാണ് അമേരിക്കൻ പിന്തുണയുള്ള സിറിയൻ റിബലുകൾ രംഗത്തെത്തിയിരിക്കുന്നത്. റിബലുകൾ കൈയിലേന്താവുന്ന ആന്റി-എയർക്രാഫ്റ്റ് മിസൈൽ ഉപയോഗിച്ചാണ് റഷ്യയുടെ സുഖോയ് 25 വിമാനത്തെ വെടിവച്ചിട്ടത്. വിമാനം താഴോട്ട് വീഴുന്ന ഭയാനകമായ ഫൂട്ടേജ് പുറത്ത് വന്നിട്ടുണ്ട്.
റഷ്യയുടെ പിന്തുണയുള്ള സിറിയൻ പ്രസിഡന്റ് ബാഷർ അൽ- ആസസാദിനെതിരെ അമേരിക്കയുടെ പിന്തുണയോടെയാണീ റിബലുകൾ പ്രവർത്തിക്കുന്നത്. വിമാനം നിലത്ത് വീണ് കത്തുന്നത് ആഘോഷിക്കുന്ന റിബലുകളുടെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കറുത്ത പുക ആകാശത്തേക്ക് ഉയരുന്നതും കാണാം. വിമാനത്തിന് വെടി കൊണ്ട് അത് വീഴുമെന്നുറപ്പായ ഘട്ടത്തിൽ അതിന്റെ പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്താൽ രക്ഷപ്പെട്ടിരുന്നു. തന്നെ റിബലുകൾ പിടിക്കാതിരിക്കാൻ അദ്ദേഹം തന്റെ പിസ്റ്റലിൽ നിന്നും വെടിയുതിർത്ത് ചെറുത്ത് നിൽക്കവെ റിബലുകൾ അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ റിബലുകൾക്ക് അൽക്വയ്ദയുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
നോർത്ത് വെസ്റ്റേൺ പ്രവിശ്യയായ ഇഡ്ലിബിലെ സറാഖെബിൽ പരിശോധനപ്പറക്കൽ നടത്തിയ റഷ്യൻ വിമാനത്തെ തങ്ങളുടെ പോരാളികൾ വെടിവച്ചിട്ടുവെന്നാണ് തഹിർ അൽ-ഷാം എന്ന റിബൽ ഗ്രൂപ്പ് സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.അൽഖ്വയ്ദയുടെ സിറിയൻ ശാഖയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന നുസ്ര ഫ്രണ്ടിൽ ഉൾപ്പെട്ട ഗ്രൂപ്പാണ് തഹിർ അൽ-ഷാം. തങ്ങളുടെ വിമാനത്തെ വെടിവച്ച് വീഴ്‌ത്തി പൈലറ്റിനെ റിബലുകൾ വധിച്ചുവെന്ന കാര്യം റഷ്യയുടെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.ഇഡ്ലിബ് പ്രദേശത്ത് തങ്ങൾ നടത്തിയ വ്യോമാക്രണത്തെ തുടർന്ന് 30 റിബലുകൾ കൊല്ലപ്പെട്ടുവെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്.
റിബലുകൾ പുറത്ത് വിട്ട വീഡിയോയിൽ റഷ്യൻ പൈലറ്റിന്റെ മൃതദേഹം കാണാം. അദ്ദേഹത്തിന്റെ മുഖത്ത് രക്തക്കറകളും കാണാം.താടിവച്ച് തോക്കേന്തിയ റിബലുകൾ മൃതദേഹത്തിനടുത്ത് നിൽക്കുന്നുമുണ്ട്. കൊല്ലപ്പെട്ട പൈലറ്റ് മേജർ റോമൻ ഫിലിപോവ് ആണെന്ന് പിന്നീട് സോഷ്യൽ മീഡിയ വെളിപ്പെടുത്തിയിരുന്നു. ആസാദിനെ ശക്തമായി പിന്തുണച്ച് വരുന്ന റഷ്യ 2015 മുതൽ അദ്ദേഹത്തിന് വേണ്ടി സൈന്യത്തെ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. സിറിയയിലെത്തിയ റഷ്യൻ സൈന്യം ഈ അടുത്ത കാലം വരെ ഐസിസിനും സിറിയൻ റിബലുകൾക്കും നേരെ കടുത്ത പോരാട്ടമായിരുന്നു നടത്തിയിരുന്നത്.
തുടർന്ന് സിറിയൻസൈന്യം രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തിരിച്ച് പിടിച്ചിരുന്നു. റിബലുകളുടെ കസ്റ്റഡിയിലായിരുന്നു ഇഡ്ലിബിലേക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു സിറിൻ സേന മാർച്ച് നടത്തിയിരുന്നത്.നിരവധി തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളുടെ കേന്ദ്രമായ ഇഡ്ലിബിൽ ഡിസംബറിൽ സിറിയൻ സേന റഷ്യൻ യുദ്ധ വിമാനങ്ങളുടെ പിന്തുണയോടെ കടുത്ത ആക്രമണങ്ങൾ നടത്തിയിരുന്നു.ഇതിന് മുമ്പ് 2016 ഓഗസ്റ്റിൽ റഷ്യൻ ഹെലികോപ്റ്റർ സിറിയക്ക് മുകളിലൂടെ പറന്നപ്പോൾ വെടിവച്ച് വീഴ്‌ത്തി അതിലുണ്ടായിരുന്നു അഞ്ച് പേരെ നിഷ്‌കരുണം വധിച്ചിരുന്നു.