- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 11കാരി ആൺകുഞ്ഞിന് ജന്മം നൽകി; ഉത്തരവാദി പെൺകുട്ടിയുടെ 14കാരനായ മൂത്ത സഹോദരനാണെന്ന് കണ്ടെത്തിയ പൊലീസും ഞെട്ടി
മാഡ്രിഡ്: വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ 11കാരിയായ പെൺകുട്ടി ആൺ കുഞ്ഞിന് ജന്മം നൽകി. 14കാരനായ പെൺകുട്ടിയുടെ മൂത്ത സഹോദരനാണ് കുട്ടിയുടെ അച്ഛൻ. സ്‌പെയിനിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച തെക്ക് കിഴക്കൻ സ്‌പെയിനിലെ ഒരു ആശുപത്രിയിലാണ് 11കാരി പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് പെൺകുട്ടിയുടെ മൂത്ത സഹോദരൻ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാകുമ്പോൾ 13 വയസ് പ്രായം മാത്രമായിരുന്നു ആൺകുട്ടിക്ക് ഉണ്ടായിരുന്നത്. പ്രായപൂർത്തി ആവാത്തതിനാൽ സ്പാനിഷ് നിയമ പ്രകാരം ആൺ കുട്ടിക്കെതിരെ കേസ് എടുക്കാൻ വകുപ്പില്ല. എന്നാൽ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. മകൾ ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കാനായില്ലെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. വയറുവേദനയാണെന്ന് കരുതി മാത്രമാണ് ആശുപത്രിയിൽ എത്തിയതെന്നാണ് ിവർ പൊലീസിനോട് പറഞ്ഞത്.
മാഡ്രിഡ്: വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ 11കാരിയായ പെൺകുട്ടി ആൺ കുഞ്ഞിന് ജന്മം നൽകി. 14കാരനായ പെൺകുട്ടിയുടെ മൂത്ത സഹോദരനാണ് കുട്ടിയുടെ അച്ഛൻ. സ്‌പെയിനിലാണ് സംഭവം നടന്നത്.
വെള്ളിയാഴ്ച തെക്ക് കിഴക്കൻ സ്‌പെയിനിലെ ഒരു ആശുപത്രിയിലാണ് 11കാരി പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി. കുട്ടിയുടെ പിതാവ് പെൺകുട്ടിയുടെ മൂത്ത സഹോദരൻ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടി ഗർഭിണിയാകുമ്പോൾ 13 വയസ് പ്രായം മാത്രമായിരുന്നു ആൺകുട്ടിക്ക് ഉണ്ടായിരുന്നത്. പ്രായപൂർത്തി ആവാത്തതിനാൽ സ്പാനിഷ് നിയമ പ്രകാരം ആൺ കുട്ടിക്കെതിരെ കേസ് എടുക്കാൻ വകുപ്പില്ല.
എന്നാൽ ഗർഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു. മകൾ ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കാനായില്ലെന്ന് അമ്മയും പൊലീസിനോട് പറഞ്ഞു. വയറുവേദനയാണെന്ന് കരുതി മാത്രമാണ് ആശുപത്രിയിൽ എത്തിയതെന്നാണ് ിവർ പൊലീസിനോട് പറഞ്ഞത്.