ർഭിണികളായ സ്ത്രീകളെ ബഹുമാനിക്കുകയെന്ന ഒരു സംസ്‌കാരം മിഡ് വൈഫുമാർക്കിടയിൽ വളർത്തിയെടുക്കുന്നതിനായി ഇപ്പോൾ അവർ പതിവായി ഉപയോഗിക്കുന്ന നിരവധി വാക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പകരം ഒരു ലാംഗ്വേജ് ഗൈഡ് നിർദേശിച്ചിരിക്കുകയാണ് മൂന്ന് വിദഗ്ദ്ധർ. ഈ ഗൈഡ് ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇത് പ്രകാരം ഗുഡ് ഗേൾ എന്ന പദം പറയാൻ പാടില്ല.ലേബർ വാർഡ് എന്നുപയോഗിക്കുന്നതും നിരോധിക്കണമെന്നാണീ ഗൈഡ് നിർദേശിക്കുന്നത്. ബിഗ് ബേബി എന്ന വാക്കും ഉപയോഗിക്കുന്നത് മാന്യമല്ലെന്നാണ് ഇവർ അഭിപ്രായപ്പെട്ടിരിക്കുന്നത്. മിഡ് വൈഫുമാർ ഗർഭിണികളോട് സംസാരിക്കരുതാത്ത നിരവധി വാക്കുകളാണ് ഇതിൽ എടുത്ത് കാട്ടിയിരിക്കുന്നത്.

ഇതിലൂടെ സ്ത്രീകളെ തീരുമാനങ്ങളെടുക്കുന്നതിന് ശാക്തീകരിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. അതിനായി മിഡ് വൈഫുമാരടക്കമുള്ളവർ ഗർഭിണികളോട് ഇപ്പോഴുള്ളതിനേക്കാൾ മാന്യമായി പെരുമാറിയേ മതിയാവൂ എന്നും ഈ വിദഗ്ദ്ധർ നിർദേശിക്കുന്നുണ്ട്. ഇത് പ്രകാരം മിഡ് വൈഫുമാരും ഒബ്സ്റ്റെട്രീഷ്യന്മാരും ഒരിക്കലും ഗർഭിണിയെ ' ഷീ ' എന്ന് വിശേഷിപ്പിക്കാൻ പാടില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു. അതിന് പകരം ഗർഭിണിയുടെ ഫസ്റ്റ് നെയിം ഉപയോഗിക്കാവുന്നതാണെന്നും ഈ ഗൈഡ് നിർദേശിക്കുന്നു.ഈ നിർദേശങ്ങൾ തങ്ങൾ അംഗങ്ങൾക്ക് നൽകുന്ന ഗൈഡ് ലൈനുകളിൽ ഉൾപ്പെടുത്തുമെന്നാണ് ദി റോയൽ കോളജ് ഓഫ് ഒബ്സ്റ്റെട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുതിയ ശുപാർശകൾ വെറും നിർദേശങ്ങൾ മാത്രമാണെന്നും എൻഎച്ച്എസിൽ നിന്നുള്ളതല്ലാത്തതിനാൽ അനുസരിക്കേണ്ടതില്ലെന്നും ചിലർ ചിന്തിക്കുന്നുണ്ടായിരിക്കുമെന്നും അത് ശരിയല്ലെന്നും പുതിയ ഗൈഡ് ലൈനിന്റെ ഓഥർമാർ പറയുന്നു. ഗർഭിണികളുമായി ബന്ധപ്പെട്ടുള്ള പോസിറ്റീവായ ആശയവിനിമയം ഗർഭകാലത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കാമെന്നും അവർ അഭിപ്രായപ്പെടുന്നു.ഇത് ഗർഭിണികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വർധിപ്പിക്കുകയും സിസേറിയനും മറ്റ് സങ്കീർണ ട്രീറ്റ് മെന്റുകളും വേണ്ടി വരുന്ന സാധ്യത കുറയ്ക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.

യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഇന്റർനാഷണൽ മെറ്റേർണൽ ഹെൽത്ത് കെയറിലെ പ്രഫ. ആൻഡ്രൂ വീക്ക്സ്, ലിവർപൂളിലെ മെഡിക്കൽ വിദ്യാർത്ഥിയായ നതാലി മോബ്സ്, നാഷണൽ മെറ്റേർണിറ്റി വോയ്സസിലെ കമ്മിറ്റി മെമ്പറായ കാതറീൻ വില്യംസ് എന്നിവരാണീ ഗൈഡിന്റെ ഓഥർമാർ. പുതിയ ഗൈഡ് പ്രകാരം പെയിൻഫുൾ കോൺട്രാക്ഷൻസ്, ഹൈ റിസ്‌ക്, ടെർമിനേറ്റ് പ്രെഗ്‌നൻസി, ഫെയിലർ ടു പ്രോഗ്രസ്, പൂവർ മെറ്റേണൽ എഫർട്ട്, കോഡ്ഫീൽഡ് ലാംഗ്വേജ്, പേഷ്യന്റ് റഫ്യൂസ്ഡ്, യു മസ്റ്റ്/നീഡ്/ഹേവ, ഫെറ്റൽ ഡിസ്ട്രസ്, ട്രയർ ഓഫ് ഫോർസെപ്സ്,മൈ വുമൺ, ഡെലിവേർഡ്, തുടങ്ങിയ വാക്കുകൾ മിഡ് വൈഫുമാരും മറ്റും ഉപയോഗിക്കാൻ പാടില്ലെന്ന് പുതിയ ഗൈഡ് നിർദേശിക്കുന്നു.