ന്യൂയോർക്ക്: താൻ 14ാം വയസിൽ ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന വിവാദ വെളിപ്പെടുത്തൽ ഹോളിവുഡ് താരം കേയ്റ്റ് മോസ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ബഹാമാസിലെ ഒരു ഫാമിലി ഹോളിഡേയ്ക്കിടയിലാണ് തന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ് അവർ വെളിപ്പെടുത്തിയിരുന്നത്. ലൗ മാഗസിനോട് അവർ ഈ ഞെട്ടിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ മോസിന് മാത്രമല്ല മറ്റ് നിരവധി ഹോളിവുഡ് സുന്ദരികൾക്കും വളരെ ചെറുപ്പത്തിൽ തന്നെ കന്യകാത്വം കൈവിട്ട് പോയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇതനുസരിച്ച് ഏൻജലീന ജോളിക്കും തന്റെ 14ാം വയസിൽ ആദ്യ ലൈംഗിക ബന്ധത്തിലേർപ്പെടേണ്ടി വന്നിട്ടുണ്ട്. ലിസ് ടെയ്ലറിനും ചെറിൽ കോളെയ്ക്കും 15ാം വയസ് വരെ കന്യകകളായി പിടിച്ച് നിൽക്കാൻ സാധിച്ചിരുന്നു.ജെയിംസ് ബോണ്ട് സ്റ്റാർ സീൻ കൊനെറി എട്ടാം വയസിൽ ജീവിതത്തിന്റെ മധുരം അറിഞ്ഞപ്പോൾ ജോണി ഡെപിന് 13ാം വയസു വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തരത്തിൽ ഹോളിവുഡ് താരങ്ങൾ കന്യകാത്വത്തിന്റെ കഥ പറയുമ്പോൾ ഏവരും ഞെട്ടുമെന്നുറപ്പാണ്.

താൻ 14ാം വയസിൽ തന്റെ ബോയ്ഫ്രണ്ടുമായി സെക്സിൽ ഏർപ്പെടാൻ തുടങ്ങിയിരുന്നുവെന്നാണ് അഭിനേത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഏൻജലീന ജോളി വെളിപ്പെടുത്തുന്നത്. ബോയ്ഫ്രണ്ടുമായുള്ള അടുപ്പത്തിൽ മതിമറന്ന് താൻ കത്തിയെടുത്ത് ബോയ്ഫ്രണ്ടിന്റെ ശരീരത്തിലും തന്റെ ശരീരത്തിലും മുറിവുകളുണ്ടാക്കി അവ ഒരുമിച്ച് ചേർത്തിരുന്നുവെന്നും തങ്ങൾ രക്തത്തിൽ കുളിച്ചിരുന്നുവെന്നും ജോളി വെളിപ്പെടുത്തുന്നു.12ാം വയസിൽ താരമായ ലിസ് ടെയ്ലർ 14ാം വയസിലായിരുന്നു തന്റെ സഹതാരമായ മിക്കി റൂണെയുമായി അടുത്തിടപഴകാൻ തുടങ്ങിയത്. നാഷണൽ വെൽവെറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരും താരങ്ങളായിത്തീർന്നത്.15ാം വയസിൽ ടെയ്ലർ നടൻ പീറ്റർ ലാഫോർഡുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് കന്യകാത്വം നഷ്ടപ്പെടുത്തുകയും ചെയ്തു.

ന്യൂകാസിലുകാരനായ ബോയ്ഫ്രണ്ടുമായി തനിക്ക് ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നുവെന്നും അവനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് 15ാം വയസിൽ കന്യകയല്ലാതായിത്തീർന്നുവെന്നുമാണ് ചെറിൽ കോളെ വെളിപ്പെടുത്തുന്നത്.അതിൽ താൻ അഭിമാനിക്കുന്നുവെന്നും എക്സ് ഫാക്ടർ ജഡ്ജ് കൂടിയായ കോളെ പറയുന്നു. ഇതിലൂടെ താനും ബോയ്ഫ്രണ്ടും വളരെയധികം അടുത്തിരുന്നുവെന്നും അവർ പറയുന്നു. തനിക്ക് 13ാം വയസിൽ ആദ്യ സെക്സിൽ ഏർപ്പെടേണ്ടി വന്നിരുന്നുവെന്നാണ് ദി പൈറേറ്റ്സ് ഓഫ് ദി കരീബിയൻ സ്റ്റാറായജോണി ഡെപ് വെളിപ്പെടുത്തുന്നത്.

ഒരു കാറിന്റെ പുറകിലെ സീറ്റിൽ കിടന്നായിരുന്നു അദ്ദേഹം ആദ്യമായി സെക്സ് അറിഞ്ഞത്. അന്ന് ഫ്ലെയിം എന്നറിയപ്പെടുന്ന ഒരു ബാൻഡിൽ ഗിത്താറിസ്റ്റായി പ്രവർത്തിച്ചിരുന്ന അദ്ദേഹം തന്റെ ആരാധികയുമായിട്ടായിരുന്നു ആദ്യമായി ബന്ധപ്പെട്ടിരുന്നത്.