- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വാട്സാപ്പ് വഴി നിങ്ങൾക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം; 20 കോടി ഉപഭോക്താക്കളോടെ ലോകത്തെ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോഗിക്കുന്ന രാജ്യം എന്ന നിലയിൽ ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിൽ
വാട്സാപ്പ് ഇന്ന് ഭൂരിഭാഗം പേരുടെയും ജീവിതത്തിലെ അനിവാര്യ സംഗതിയായി മാറിയിരിക്കുകയാണല്ലോ. ഇപ്പോഴിതാ നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡിജിറ്റൽ പേമെന്റിനുള്ള സൗകര്യവും വാട്സാപ്പിലൂടെ ഒരുക്കുവാൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇനി വാട്സാപ്പ് വഴി നിങ്ങൾക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാൻ സാധിക്കും. 20 കോടി ഉപഭോക്താക്കളോടെ ലോകത്തെ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോഗിക്കുന്ന രാജ്യം എന്ന നിലയിൽ ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായത് പുതിയ സംവിധാനത്തിലൂടെ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഫയലോ വാട്സാപ്പ് ചെയ്യുന്നത് പോലെ പണവും അയക്കാൻ സാധിക്കും. ലോകമാകമാനം 700 മില്യണോളം യൂസർമാരാണ് വാട്സാപ്പിനുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യക്കാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. ഈ പരീക്ഷണം വിജയമാവുകയാണെങ്കിൽ ലോകമാകമാനമുള്ള വാട്സാപ്പ് കസ്റ്റമർമാർക്ക് ഇതിന്റെ പ്രയോ
വാട്സാപ്പ് ഇന്ന് ഭൂരിഭാഗം പേരുടെയും ജീവിതത്തിലെ അനിവാര്യ സംഗതിയായി മാറിയിരിക്കുകയാണല്ലോ. ഇപ്പോഴിതാ നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഡിജിറ്റൽ പേമെന്റിനുള്ള സൗകര്യവും വാട്സാപ്പിലൂടെ ഒരുക്കുവാൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇനി വാട്സാപ്പ് വഴി നിങ്ങൾക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാൻ സാധിക്കും. 20 കോടി ഉപഭോക്താക്കളോടെ ലോകത്തെ ഏറ്റവും കൂടുതൽ വാട്സാപ്പ് ഉപയോഗിക്കുന്ന രാജ്യം എന്ന നിലയിൽ ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിലാണെന്നും വെളിപ്പെട്ടിട്ടുണ്ട്.
അതായത് പുതിയ സംവിധാനത്തിലൂടെ ഒരു ഫോട്ടോയോ അല്ലെങ്കിൽ ഫയലോ വാട്സാപ്പ് ചെയ്യുന്നത് പോലെ പണവും അയക്കാൻ സാധിക്കും. ലോകമാകമാനം 700 മില്യണോളം യൂസർമാരാണ് വാട്സാപ്പിനുള്ളത്. എന്നാൽ ഏറ്റവും കൂടുതൽ യൂസർമാരുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യക്കാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. ഈ പരീക്ഷണം വിജയമാവുകയാണെങ്കിൽ ലോകമാകമാനമുള്ള വാട്സാപ്പ് കസ്റ്റമർമാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതായിരിക്കും. ഇതേ പോലുള്ള ഒരു ടൂൾ 2015ൽ ഫേസ്‌ബുക്ക് മെസഞ്ചർ ആപ്പിൽ ഏർപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ പണമയക്കുന്നതിനുള്ള ഓപ്ഷൻ വാട്സാപ്പിന്റെ മെയിൻ മെനുവിലായിരിക്കും ലഭ്യമാകുന്നത്. അതായത് നിങ്ങൾ ഫോട്ടോ, വീഡിയോ അല്ലെങ്കിൽ കോൺടാക്ടുകൾ തുടങ്ങിയ ഷെയർ ചെയ്യുന്ന അതേ ഏരിയയിലായിരിക്കും ഇത് ലഭ്യമാക്കുന്നത്. പണമയക്കുന്ന ആളും സ്വീകരിക്കുന്ന ആളും ഈ സർവീസ് ആക്ടിവേറ്റ് ചെയ്തിരിക്കണം. വാട്സാപ്പിന് മറ്റെവിടെയുമില്ലാത്ത വിധത്തിൽ ജനകീയത ഇന്ത്യയിലുണ്ടായിരിക്കുന്നതിനാൽ ഇത്തരം പേമെന്റ് സൗകര്യം ഇന്ത്യയിൽ ഏർപ്പെടുത്തുമെന്ന പ്രതീക്ഷ നേരത്തെ തന്നെ ശക്തമായിരുന്നു.
ഈ സംവിധാനം നടപ്പിലാക്കുന്നതിനായി പേമെന്റ് സ്പെഷ്യലിസ്റ്റുകളെ വാട്സാപ്പ് ഇന്ത്യയിൽ നിന്നും ഹയർ ചെയ്തിട്ടുണ്ട്. യുപിഐ എന്ന് വിളിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യം വികസിപ്പിപ്പെടുത്ത വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേമെന്റ് സിസ്റ്റമുപയോഗിച്ചായിരിക്കും വാട്സാപ്പ് ഈ സംവിധാനം നടപ്പിലാക്കുന്നത്. വാട്സാപ്പ് ആസുത്രണം ചെയ്തിരിക്കുന്ന ഈ പേമെന്റ് സിസ്റ്റത്തിന്റെ ചിത്രങ്ങൾ ഓഗസ്റ്റിൽ വാബെറ്റഇൻഫോ ബ്ലോഗിലായിരുന്നു ആദ്യം പ്രത്യക്ഷപ്പെട്ടിരുന്നത്.
വാട്സാപ്പിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രധാനപ്പെട്ട രാജ്യമായതിനാലാണ് ഇവിടെ ഈ സംവിധാനം ആദ്യം നടപ്പിലാക്കുന്നതെന്നാണ് വാട്സാപ്പ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.