- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ രൂപത്തിലും ജീവൻ നിലനിർത്താൻ ആർക്കു കഴിയും? മുത്തശ്ശനാൽ തടവിൽ പാർപ്പിച്ചു പട്ടിണിക്കിട്ട യുവതി സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ
ക്യോട്ടോ: ഈ രൂപത്തിലും ജീവൻ നിലനിർത്താൻ കഴിയുമെന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് കാണിച്ചു തന്നിരിക്കുകയാണ് ഈ ജാപ്പനീസ് യുവതി. മുത്തച്ഛന്റെ തടവിൽ ഭക്ഷണം പോലും ലഭിക്കാതെ പത്തു വർഷം മുമ്പ് കഴിഞ്ഞ ജപ്പാനീസ് യുവതിയാണ് തന്റെ പഴയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കു വച്ച് കെണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്. പത്തു വർഷങ്ങൾക്കു മുൻപ് തന്റെ മുത്തച്ഛന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്നപ്പോൾ തനിക്കു നേരിട്ട ദുരിതങ്ങളെക്കുറിച്ചും അപ്പോഴത്തെ തന്റെ ചിത്രങ്ങളുമാണ് യുവതി ട്വിറ്ററിലൂടെ പങ്കു വച്ചത്. ആഹാരം ലഭിക്കാതെ 16 കിലോ ഭാരത്തിലെത്തിയിരുന്ന യുവതിയുടെ ശരീരത്തിലെ എല്ലുകളെല്ലാം പുറത്തു വന്നിരുന്നു. ശരീരത്തിൽ മാംസമില്ലാത്ത ഫോട്ടോകളാണ്് എല്ലാം. തന്റെ മുത്തച്ഛൻ തനിക്ക് ആഹാരം നിഷേധിക്കുകയും ആഹാരം കഴിക്കുന്നതായി കണ്ടെത്തിയാൽ വയറ്റിൽ ചവിട്ടി കഴിച്ച ആഹാരം ഛർദ്ദിപ്പിക്കുമായിരുന്നു എന്നും യുവതി പറഞ്ഞു. കടുത്ത പീഡനവും ഭക്ഷണമില്ലായ്മയും കാരണം എല്ലുംതോലുമായി 16 കിലോ ഭാരത്തിലെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്ക് മാറ്റും മുമ്പ് എടുത്ത ഫ
ക്യോട്ടോ: ഈ രൂപത്തിലും ജീവൻ നിലനിർത്താൻ കഴിയുമെന്ന് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് കാണിച്ചു തന്നിരിക്കുകയാണ് ഈ ജാപ്പനീസ് യുവതി. മുത്തച്ഛന്റെ തടവിൽ ഭക്ഷണം പോലും ലഭിക്കാതെ പത്തു വർഷം മുമ്പ് കഴിഞ്ഞ ജപ്പാനീസ് യുവതിയാണ് തന്റെ പഴയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കു വച്ച് കെണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചത്.
പത്തു വർഷങ്ങൾക്കു മുൻപ് തന്റെ മുത്തച്ഛന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്നപ്പോൾ തനിക്കു നേരിട്ട ദുരിതങ്ങളെക്കുറിച്ചും അപ്പോഴത്തെ തന്റെ ചിത്രങ്ങളുമാണ് യുവതി ട്വിറ്ററിലൂടെ പങ്കു വച്ചത്. ആഹാരം ലഭിക്കാതെ 16 കിലോ ഭാരത്തിലെത്തിയിരുന്ന യുവതിയുടെ ശരീരത്തിലെ എല്ലുകളെല്ലാം പുറത്തു വന്നിരുന്നു. ശരീരത്തിൽ മാംസമില്ലാത്ത ഫോട്ടോകളാണ്് എല്ലാം. തന്റെ മുത്തച്ഛൻ തനിക്ക് ആഹാരം നിഷേധിക്കുകയും ആഹാരം കഴിക്കുന്നതായി കണ്ടെത്തിയാൽ വയറ്റിൽ ചവിട്ടി കഴിച്ച ആഹാരം ഛർദ്ദിപ്പിക്കുമായിരുന്നു എന്നും യുവതി പറഞ്ഞു.
കടുത്ത പീഡനവും ഭക്ഷണമില്ലായ്മയും കാരണം എല്ലുംതോലുമായി 16 കിലോ ഭാരത്തിലെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്ക് മാറ്റും മുമ്പ് എടുത്ത ഫോട്ടോകളാണ് ഷെയർ ചെയ്തിരിക്കുന്നത്. യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കാൻ ഒരു പത്തു മിനുറ്റ് താമസിച്ചിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് യുവതി പറഞ്ഞു.
ഇത്തരത്തിൽ പീഡനം അനുഭവിക്കുന്നവരും ആഹാരം കഴിക്കാൻ സാധിക്കാത്തവരും സഹായം ആവശ്യപ്പെടാൻ ഒട്ടും വൈകരുതെന്നും തന്റെ പോസ്റ്റിലൂടെ യുവതി പറയുന്നുണ്ട്. യുവതി പോസ്റ്റ് ചെയ്ത് ചിത്രങ്ങൾ വ്യാജമാണെന്ന രീതിയിൽ തുടക്കത്തിൽ വലിയ എതിർപ്പ് ഉണ്ടായി തുടർന്ന് ആശുപതിയിലുള്ള തന്റെ മറ്റു ചിത്രങ്ങളും യുവതി പോസ്റ്റ് ചെയ്യുകയായിരുന്നു.
പത്തു വർഷങ്ങൾക്കു ശേഷം 20 വയസ്സുകാരിയായ യുവതി ഇപ്പോൾ ആരോഗ്യവതിയാണ്. എന്നാൽ ഇത്തരത്തിൽ പീഡിപ്പിച്ച മുത്തച്ഛനെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി എടുത്തതായോ മറ്റു കുടുംബാംഗങ്ങളെക്കുറിച്ചോ വ്യക്തമല്ല.