ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ അവേലിയിലാണ് മൂന്നു ദിവസമായി കുളിമുറിയിൽ അകപെട്ടു പോയ 80 കാരിയെ പൊലീസ് രക്ഷപ്പെടുത്തിയത്. ഫെബ്രുവരി ഏഴിനു ഉച്ചയ്ക്ക് 2 മണിക്കാണ് പൊലീസിനെ വിവരം അറിയിക്കുന്നത്.അയൽക്കാരിയായ സ്ത്രീയാണ് മധ്യവയസ്‌കയെ വാതിലിൽ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാതിരുന്നതിനെ തുടർന്ന് വിവരം പൊലീസിനെ അറിയിച്ചത്.

കർട്ടൻ ഉപയോഗിച്ച് ജനലുകളും മറ്റും മറച്ചിരുന്നിതിനാൽ അകത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു. തുടർന്ന് പൊലീസ് എത്തി ശക്തിയായി വാതിൽ തുറന്നാണ് അകത്തു കടന്നത്. അകത്തു കടന്നപ്പോഴേക്കും രക്ഷയ്ക്കായുള്ള സ്ത്രീയുടെ നിലവിളി കേൾക്കാനായി, തുടർന്ന് കുളിമുറിയിൽ അകപ്പെട്ട നിലയിൽ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. താൻ മൂന്നു ദിവസമായി കുളിമുറിയിൽ അകപ്പെട്ടിരിക്കയാണെന്നു സ്ത്രീ പൊലീസിനോടു പറഞ്ഞു.

ഒറ്റയ്ക്കു താമസിച്ചിരുന്ന സ്്ത്രീയുടെ സ്ഥിര വിവരങ്ങളന്വേഷിക്കാൻ അടുത്തെങ്ങും സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇല്ല എന്നു പൊലീസ് പറഞ്ഞു. ഇത് എല്ലാവർക്കുമുള്ള ഒരു മുന്നറിയിപ്പാണെന്നും. സമീപത്തുള്ള പ്രായമായ ആളുകളുടെ കാര്യത്തിൽ സമീപവാസികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് പറഞ്ഞു. സ്ത്രീയെ ശ്രദ്ധിച്ച് വിവരം പൊലീസിനെ അറിയിക്കാൻ അയൽക്കാരി കാണിച്ച സഹായ മനോഭാവത്തെ പൊലീസ് അഭിനന്ദിച്ചു.