- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും നല്ല രാജ്യം ന്യസിലന്റ്; രണ്ടാം സ്ഥാനം നോർവേയും മൂന്നാം സ്ഥാനം ഫിൻലഡും കരസ്ഥമാക്കി: അമേരിക്ക 17-ാം സ്ഥാനത്തേക്ക് പിന്തള്ളിയപ്പോൾ ബ്രിട്ടൻ പത്താം സ്ഥാനത്ത്: ആദ്യ 50ൽ ഇടം നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല
സന്തോഷവും സമാധാനവും വിളങ്ങുന്ന ഒരു രാജ്യത്ത് താമസിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ജനങ്ങളുടെ സന്തോഷം, പണം, ആരോഗ്യം അടക്കം പല കാര്യങ്ങളെയും ആശ്രയിച്ചാണ് ലോകത്തെ ഏറ്റവും വാസയോഗ്യവും ഏറ്റവും സന്തോഷകരമായ രാജ്യത്തെ കണ്ടെത്തുക. ലണ്ടൻ ആസ്ഥാനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ലോകത്തെ ഏറ്റവും നല്ല 25 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. പണത്തിന്റെ അളവാണ് സന്തോഷത്തിന്റെ ഒരു മാനദണ്ഡമെങ്കിൽ 104 ഘടകങ്ങൾ കണക്കിലെടുത്താണ് ലഗാറ്റം രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ജി ഡി പി, ഫുൾ ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം, സുരക്ഷിതമായ ഇന്റർനെറ്റ് സർവ്വീസ് എന്നിവ അടക്കം ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാമ്പത്തികം, ബിസിനസ് സാഹചര്യം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയവയും പരിഗണിച്ചു. 149 രാജ്യങ്ങളിൽ നിന്നാണ് 25 രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. ന്യൂസിലന്റ് പട്ടികയിൽ ഒന്നാമതായപ്പോൾ പട്ടികയിൽ 17-ാം സ്ഥാനത്താണ് അമേരിക്ക ഇടം പിടിച്ചത്. കഴിഞ്ഞ വർഷത്തെ 11-ാം സ്ഥാ
സന്തോഷവും സമാധാനവും വിളങ്ങുന്ന ഒരു രാജ്യത്ത് താമസിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ജനങ്ങളുടെ സന്തോഷം, പണം, ആരോഗ്യം അടക്കം പല കാര്യങ്ങളെയും ആശ്രയിച്ചാണ് ലോകത്തെ ഏറ്റവും വാസയോഗ്യവും ഏറ്റവും സന്തോഷകരമായ രാജ്യത്തെ കണ്ടെത്തുക. ലണ്ടൻ ആസ്ഥാനമായ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ലോകത്തെ ഏറ്റവും നല്ല 25 രാജ്യങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
പണത്തിന്റെ അളവാണ് സന്തോഷത്തിന്റെ ഒരു മാനദണ്ഡമെങ്കിൽ 104 ഘടകങ്ങൾ കണക്കിലെടുത്താണ് ലഗാറ്റം രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ജി ഡി പി, ഫുൾ ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം, സുരക്ഷിതമായ ഇന്റർനെറ്റ് സർവ്വീസ് എന്നിവ അടക്കം ഉൾപ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സാമ്പത്തികം, ബിസിനസ് സാഹചര്യം, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷിതത്വം തുടങ്ങിയവയും പരിഗണിച്ചു. 149 രാജ്യങ്ങളിൽ നിന്നാണ് 25 രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
ന്യൂസിലന്റ് പട്ടികയിൽ ഒന്നാമതായപ്പോൾ പട്ടികയിൽ 17-ാം സ്ഥാനത്താണ് അമേരിക്ക ഇടം പിടിച്ചത്. കഴിഞ്ഞ വർഷത്തെ 11-ാം സ്ഥാനത്ത് നിന്നാണ് 17-ാം സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെട്ടത്. ബ്രിട്ടൻ പട്ടികയിൽ പത്താം സ്ഥാനത്താണ്. പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയതെല്ലാം യൂറോപ്യൻ രാജ്യങ്ങളാണ്.
എന്നാൽ ന്യൂസിലന്റിനെ ഭൂമിയിലെ ഏറ്റവും നല്ല രാജ്യമായി തിരഞ്ഞെടുക്കുപ്പെടുകയായിരുന്നു. പട്ടികയിൽ രണ്ടാം സ്താനത്ത് നോർവേ എത്തിയപ്പോൾ മൂന്നാം സ്ഥാനം ഫിൻലൻഡിനാണ്.