നത്തെ വട്ടാക്കുന്ന പ്രവചനങ്ങൾ നടത്തി നോഹ എന്ന ചെറുപ്പക്കാരൻ ശ്രദ്ധേയനാകുന്നു. അമേരിക്കൻ പ്രസിഡന്റ് മുതൽ ചൊവ്വയിലെ മനുഷ്യ സാന്നിധ്യം വരെ പ്രവചിച്ചാണ് നോഹ എന്ന യുവാവ് ശ്രദ്ദേയനായി മാറിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തിരഞ്ഞെടുക്കുമെന്ന് കൂടി ഇയാൾ പ്രവചിച്ചതോടെ പോളിഗ്രാഫ് ടെസ്റ്റിനും ഇയാളെ വിധേയനാക്കി.

താൻ 2030-ൽ നിന്നും വന്ന കാലസഞ്ചാരിയാണെന്നും തനിക്ക് 50 വയസ്സുണ്ടെന്നും യുവത്യം ലഭിക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് താൻ 25 വയസ്സിൽ എത്തിയതെന്നും നോഹ പറയുന്നു. കൂടാതെ ലോകത്തു നടക്കാവുന്ന ഒട്ടനേകം കാര്യങ്ങൾ പ്രവചിച്ച നോഹ തന്റെ പ്രവചനങ്ങൾ സത്യമാണോ എന്നു തെളിയിക്കാൻ നുണ പരിശോധനയ്ക്കു വിധേനാകാൻ സമ്മതിക്കുകയായിരുന്നു.

യൂട്യൂബിൽ പ്രചരിക്കുന്ന നുണപരിശോധനയുടെ വീഡിയോയിൽ നോഹയുടെ ശബ്ദവും മുഖവും വികൃതമാക്കിയാണ് കാണിച്ചിരിക്കുന്നത്, മുഖവും ശബ്ദവും തിരിച്ചറിഞ്ഞ് ആരും നോഹയുടെ വിവരങ്ങൾ അറിയാതിരിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. താൻ കാലത്തിൽ സഞ്ചരിക്കുന്ന മനുഷ്യനായതിനാൽ സമയത്തിലേക്കു തിരിച്ചു നടക്കുന്നതിനു തന്റെ ജീവൻ തന്ന പണയം വച്ചിരിക്കയാണെന്നും നോഹ പറഞ്ഞു. യൂട്യൂമ്പിൽ 56 മില്യൺ ആളുകളാണ് ആ വീഡിയോ കണ്ടിരിക്കുന്നത്. ലോകത്തിൽ ഇനി എന്തൊക്കെ ഉണ്ടെന്ന് മനുഷ്യരെ അറിയിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിളിന്റെ ഗ്ലാസ്സ് സ്റ്റെൽ റോബോട്ടുകൾ ലോകം മുഴുവൻ വ്യാപിക്കുമെന്നും, ബിറ്റ്കോയിൻ കൂടുതൽ ഉപയോഗത്തിൽ വരുമെന്നും, ഡൊണാൾ്ഡ് ട്രംപ് വീണ്ടും ഇലക്ട് ചെയ്യപ്പെടുമെന്നും 2030-ൽ ഇലാന റെമിക്കേ എന്ന അജ്ഞാതയാവും യു.എസ് പ്രസിഡന്റ് , 2028 മനുഷ്യൻ ചെവ്വയിൽ എത്തുമെന്നും ആ വർഷം തന്നെ കാലസഞ്ചാരം കണ്ടെത്തുമെന്നും സാധാരണ പെട്രോൾ,ഡീസൽ കാറുകളെ പോലെ വേഗത്തിൽ ഇലക്ട്രിക് കാറുകളും പ്രവർത്തിപ്പിക്കാൻ കഴിയും.

പല തരം കാൻസറുകളും പരിഹരിക്കാൻ സാധിക്കും എന്നൊക്കെയാണ് ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങളായി നോഹ പറയുന്നത്. തന്റെ പ്രവചനങ്ങളൊന്നും വിശ്വസിക്കാതിരുന്നതിനെ തുടർന്നാണ് ക്യാമറയ്ക്കു മുമ്പിൽ തന്നെ നുണ പരിശോധനയ്ക്കു വിധേയനാകാമെന്നും സമ്മതിക്കുന്നത്. വീഡിയോയയിൽ നോഹയുടെ കയ്യിൽ നുണ പരിശോധന യന്ത്രം ഘടിപ്പിച്ചാണ് പരിശോധന നടത്തിയത്. എന്നാൽ വിദഗ്ദ്ധർ ചോദിച്ച ചോദ്യങ്ങൾക്ക് നോഹ പറഞ്ഞ ഉത്തരങ്ങൾക്ക് പരിശോധന യന്ത്രത്തിൽ നിന്നും 'ട്രൂ' എന്നാണ് പരിശോധന ഫലം വന്നത്.

പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ നോഹയുടെ പ്രവചനങ്ങളെല്ലാം സത്യമാണെന്നാണ് വിലയിരുത്താനാകുക. എന്നാൽ ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായിരിക്കുന്നത്. യാത്രം ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് വീഡിയോയ്ക്കെതിരെ എത്തിയിരിക്കുന്നത്. എന്നാൽ പറഞ്ഞത് നടക്കുന്ന കാര്യങ്ങളാണോ എന്ന് നുണ പരിശോധന യന്ത്രത്തിനു പറയാനാകില്ല.