ഒരിക്കലും സീരിയൽ കാണാറേയില്ലെന്ന് വീമ്പിളക്കുന്ന പുരുഷകേസരികൾ പോലും 'ഉപ്പും മുളകും' എന്ന പരിപാടി കാണുന്നവരും ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. പതിവ് സീരിയൽ ചട്ടവട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി അണിയിച്ചൊരുക്കിയിരിക്കുന്നതിനാലാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഈ പരിപാടി ഏറെ ജനപ്രീതിയാർജിച്ചത്. പരിപാടിയിലെ ബാലുവിന്റെ മകളായ ലച്ചുവിനും ആരാധകർ ഏറെയാണ്. ജൂഹി രുസ്തഗി ആണ് ലച്ചുവിന്റെ വേഷത്തിലെത്തുന്നത്. 

സോഷ്യൽ മീഡിയയിൽ സജീവമായ ജൂഹിക്ക് നിരവധി ഫോളോവേഴ്സുണ്ട്. പാതി മലയാളിയായ ലച്ചുവിന്റെ പല പൊട്ടത്തരങ്ങളും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടവുമാണ്. എന്നാൽ വാഹനാപകടത്തിൽ ലച്ചുവിന് ഗുരുതര പരിക്കെന്നുള്ള വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. ഇതറിഞ്ഞതോടെ ഏറെ ആരാധകരും പരിഭാന്ത്രിയിലാണ്.

ഉപ്പും മുളകും താരം ലച്ചുവിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നീട് കാര്യങ്ങൾ വിവരിച്ച് ജൂഹി തന്നെ രംഗത്തെത്തിയപ്പോഴാണ് ആരാധകർക്ക് ആശ്വാസമായത്. വാഹനാപകടത്തിൽ പരിക്കേറ്റ് കാലൊടിഞ്ഞ് വിശ്രമത്തിലാണ് ജൂഹി രുസ്തഗി. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ജൂഹി കാര്യങ്ങൾ വിശദീകരിച്ചത്.

ജൂഹി രുസ്തഗിയുടെ ക്ലാസിലാണ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിയുടെ മകൻ പഠിക്കുന്നത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ജൂഹി സംവിധായകനെ നേരിട്ടു കണ്ടത്. ഇതാണം ജൂഹിയെ ഉപ്പും മുളകും എന്ന പരിപാടിയിലെത്തിച്ചത്.

വീട്ടിൽ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്നേഹം ഷൂട്ടിങ് സെറ്റിൽനിന്ന് ലഭിക്കുന്നുണ്ടെന്നാണ് ജൂഹി പറയുന്നത്. വിഷ്ണു അഥവാ മുടിയൻ ചേട്ടനുമായിട്ടാണ് ഞാൻ ഏറ്റവും കമ്പനി. ഒരേ പ്രായത്തിൽ ഗ്രൂപ്പിൽ ഉള്ളതുകൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടർ സാർ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം ഉണ്ട്. എവിടെപ്പോയാലും തന്നെ ആൾക്കാർ തിരിച്ചറിയാറുണ്ട്. പരിക്ക് പറ്റി എന്നറിഞ്ഞപ്പോൾ നിരവധി പേർ മെസ്സേജ് അയച്ചിരുന്നുവെന്നും ലച്ചു പറഞ്ഞു.