- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ പരിശോധന വ്യാപകമാക്കി; രണ്ടാം ഘട്ട പരിശോധന രേഖകളില്ലാതെ തൊഴിൽ ചെയ്യുന്നവരെ പിടികൂടാൻ
റിയാദ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടാൻ സൗദി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി തൊഴിൽ പരിശോധന വ്യാപകമാക്കി. നിതാഖാതിനു ശേഷം രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്ന ഈ പരിശോധന ഇഖാമയിൽ കാണിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി തൊഴിൽ ചെയ്യുന്നവരെ പിടികൂടാനാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. താമസാനുമതി
റിയാദ്: രാജ്യത്ത് മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നവരെ പിടികൂടാൻ സൗദി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി തൊഴിൽ പരിശോധന വ്യാപകമാക്കി. നിതാഖാതിനു ശേഷം രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്ന ഈ പരിശോധന ഇഖാമയിൽ കാണിച്ചിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായി തൊഴിൽ ചെയ്യുന്നവരെ പിടികൂടാനാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. താമസാനുമതി രേഖ പരിശോധിച്ച് അതിൽ കാണിച്ചിരിക്കുന്ന ജോലി തന്നെയാണോ ചെയ്യുന്നതെന്ന് ഉറപ്പാക്കും.
ഈ പരിശോധനകൾക്കായി പടിഞ്ഞാറൻ മേഖലയിൽ 1200 പൊലീസുകാരെ നിയോഗിച്ചതായി മക്ക പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുൾ അസീസ് അൽ സൂലി അറിയിച്ചു. സൗദിയിലെ പ്രസിദ്ധ വ്യവസായകേന്ദ്രം, മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടവുമെന്ന നിലയിൽ ജിദ്ദയിൽ ഇത്തരം പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ അനധികൃത തൊഴിലാളികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകൾക്കെതിരേ കർശന നടപടിയായിരിക്കും സ്വീകരിക്കുക എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
അനധികൃത തൊഴിലാളികൾക്കു വീടു വാടകയ്ക്കു നൽകുന്നതും ശിക്ഷാർഹമാണ്.
കിഴക്കൻ പ്രവിശ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ 208 സ്ഥാപനങ്ങൾ അടപ്പിച്ചതായും 2660 നിയമലംഘകർ പിടിയിലായതായും നഗരസഭ വൃത്തങ്ങൾ പറഞ്ഞു. പിഴ ചുമത്തിയതിന് പുറമെ 2705 മുന്നറിയിപ്പുകളും നഗരസഭ സ്ഥാപനങ്ങൾക്ക് നൽകി. മദീനയിൽ ഞായറാഴ്ച മുതൽ വ്യാപകവും കർശനവുമായ പരിശോധന നടക്കുമെന്ന് ജവാസാത്ത് ഉത്തരവാദിത്തം വഹിക്കുന്ന ബ്രിഗേഡിയർ സുഊദ് അസ്സഈദ് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ, ഇഖാമ നിയമലംഘകർ, തൊഴിൽ നിയമലംഘകർ എന്നിവരെ കണ്ടത്തെി പിടികൂടാനുള്ള പരിശോധനയാണ് അടുത്ത ദിവസങ്ങളിൽ വ്യാപകമായി നടക്കുക.