- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രത്‌നഗിരിയിലെ എഡിഎം ഈ വാശിയും മുടന്തൻ ന്യായവും തുടർന്നാൽ സർക്കാർ എന്തു ചെയ്യുമായിരുന്നു? എന്തായിങ്ങനെ..മുടന്തൻ ന്യായമെന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്; മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന വിമർശനത്തിൽ ക്ഷുഭിതയായി ഏഷ്യാനൈറ്റ് ന്യൂസ് അവറിൽ നിന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഇറങ്ങിപ്പോക്ക്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട മൽസ്യത്തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായാണോ അധികാരികൾ കാണുന്നതെന്ന് സംശയം തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ചുഴലിക്കാറ്റ് വീശും മുമ്പ് മുന്നറിയിപ്പ് നൽകാൻ വൈകിയതിന് പുറമേ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, മറ്റു സംസ്ഥാനങ്ങളിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിലും അമാന്തം കാട്ടിയത് ക്രൂരത തന്നെയെന്ന് പറയേണ്ടി വരും.ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ചൊവ്വാഴ്ച പങ്കെടുത്ത മത്സ്യത്തൊഴിലാളികളായ പാട്രിക് , ജ്ഞാനപ്പൻ എന്നിവർ പങ്കുവച്ചതും തങ്ങളുടെ ദുരിതങ്ങളാണ്. തീരമണഞ്ഞവരോടും ക്രൂരതയോ, വാഗ്ദാനങ്ങൾ ലംഘിക്കുന്നുവോ, മൽസ്യത്തൊഴിലാളികളോട് അവഗണനയോ എന്ന വിഷയത്തിലായിരുന്നു വിനു.വി.ജോൺ അവതാരകനായ ന്യൂസ് അവർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,വർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,ടി.എൻ.പ്രതാപൻ\എന്
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ പെട്ട മൽസ്യത്തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായാണോ അധികാരികൾ കാണുന്നതെന്ന് സംശയം തോന്നിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ചുഴലിക്കാറ്റ് വീശും മുമ്പ് മുന്നറിയിപ്പ് നൽകാൻ വൈകിയതിന് പുറമേ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, മറ്റു സംസ്ഥാനങ്ങളിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികൾക്ക് സഹായമെത്തിക്കുന്നതിലും അമാന്തം കാട്ടിയത് ക്രൂരത തന്നെയെന്ന് പറയേണ്ടി വരും.ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ ചൊവ്വാഴ്ച പങ്കെടുത്ത മത്സ്യത്തൊഴിലാളികളായ പാട്രിക് , ജ്ഞാനപ്പൻ എന്നിവർ പങ്കുവച്ചതും തങ്ങളുടെ ദുരിതങ്ങളാണ്.
തീരമണഞ്ഞവരോടും ക്രൂരതയോ, വാഗ്ദാനങ്ങൾ ലംഘിക്കുന്നുവോ, മൽസ്യത്തൊഴിലാളികളോട് അവഗണനയോ എന്ന വിഷയത്തിലായിരുന്നു വിനു.വി.ജോൺ അവതാരകനായ ന്യൂസ് അവർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,വർ ചർച്ച. ഭൗമ ശാസ്ത്രജ്ഞൻ കെ.സോമൻ, ജ്്ഞാനപ്പൻ, പാട്രിക് എന്നീ മത്സ്യത്തൊഴിലാളികൾ, വിവരാവകാശപ്രവർത്തകൻ ഡി.ബി.ബിനു,ടി.എൻ.പ്രതാപൻ-എന്നിവരായിരുന്നു അതിഥികൾ. സംശയങ്ങൾക്ക് മറുപടി നൽകാൻ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ തന്നെ എത്തി.
കാറ്റിലും കോളിലും പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ എത്തിപ്പെട്ട തങ്ങളെ ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ലൈന്ന പരാതിയാണ് പാട്രിക്കും, ജ്ഞാനപ്പനും പങ്കുവച്ചത്.' മഹാരാഷ്ട്ര രത്്‌നപുരിയിൽ എത്തി..മൂന്ന് ദിവസം കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല.2500 രൂപ സഹായം, 1000 ലിറ്റർ ഡീസൽ തരുമെന്ന് നാട്ടിൽ നിന്നറിഞ്ഞു. എന്നാൽ കേരള സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ അറിയിച്ചത് .420 രൂപയും 600 ലിറ്റർ ഡീസലും തരാമൈന്നാണ്. രണ്ടുദിവസം കാത്തിരുന്നാൽ ബാക്കി പണം നൽകാമെന്നും പറഞ്ഞു..രണ്ടു ദിവസം കാത്തിരുന്നെങ്കിലും, കിട്ടിയില്ല. പിന്നീട് രത്‌നഗിരിയിൽ നിന്ന് മലപ്പ( കർണാടകയിൽ) എത്തി. കടലിലേക്കാൾ വലിയ ദുരനുഭവമാണ് കരയിലുണ്ടായത്. ആകെ കൈയിൽ 420 രൂപ മാത്രം.ഭക്ഷണം പോലും കഴിക്കാതെയാമ് ട്രെയിനിൽ നാട്ടിലേക്ക് മടങ്ങിയത്.കർണാടകക്കാർക്കാകട്ടെ 2000 രൂപയും, 1000 ലിറ്റർ ഡീസലും, ബെഡ്ഷീറ്റും കൊടുത്തു.'
തുടർന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ സർക്കാർ ഭാഗം വിശദീകരിച്ചു.
'അഞ്ചാം തീയതിയാണ് കേരളത്തിൽ നിന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ വിട്ടത്.അവർ കാർവാറിൽ നിന്ന് 17 ബോട്ടും 183 തൊഴിലാളികളെയും കണ്ടെത്തി.മാൽപ്പായിൽ നിന്ന് 25 ബോട്ടും 55 തൊഴിലാളികളും.ഗോവ് 8 ബോട്ട് 62 ലക്ഷ്ദ്വീപ് 4-44 മഹാരാഷ്ട്ര 3 -67 എന്നിങ്ങനെ ആകെ 117 ബോട്ടുകളും, 519 തൊഴിലാളികളെയും കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.ദുരന്ത നിവാരണ സമിതിയിൽ നിന്ന് അതാത് സംസ്ഥാനങ്ങളില ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മീഷണർക്കാണ് തുക അയച്ചുകൊടടുത്തത്. കമ്മീഷണറാണ് കളക്ടർ വഴി പണം കൊടുക്കുന്നത്.ഗുജറാത്തിൽ തിരഞ്ഞെടുപ്പായതുകൊണ്ട മൽസ്യഫേഡ് വഴിയാണ് 2.48 ലക്ഷം രൂപ എത്തിച്ചത്'
'മഹാരാഷട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. രത്‌നഗിരി കളക്ടർ അവധിയിലായിരുന്നതുകൊണ്ട് എഡിഎമ്മിനയാണ് തുക നൽകാൻ ചുമതലപ്പെടുത്തിയത്. എന്നാൽ, തങ്ങൾക്ക് ഉത്തരവ് കിട്ടിയില്ല എന്ന് പറഞ്ഞ് രത്‌നഗിരി എഡിഎം തുക നൽകിയില്ല,. '
എന്നാൽ ഉദ്യോഗസ്ഥൻ വഴി അടിയന്തര സാഹചരങ്ങളിൽ തുക കൈമാറാൻ എന്തുകൊണ്ടുകഴിയുന്നില്ലെന്ന വിനുവിന്റെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇതായിരുന്നു
'വിനുവിന് നടപടിക്രമങ്ങൾ അറിയില്ല. ഉദ്യോഗസ്ഥന് പണം കൈമാറാൻ കഴിയുകയില്ല.ഗവൺമൈന്റ് ടു ഗവൺമൈന്റ് മാത്രമേ ഫണ്ട് ട്രാൻസ്ഫർ ചെയ്യാനാവു. കേന്ദ്ര സർക്കാരിന്റെ കർശനമായ നിർദ്ദേശങ്ങളുണ്ട്.'
'രത്‌നഗിരിയിലെ എഡിഎം ഈ വാശിയിങ്ങനെ തുടർന്നിരുന്നുവെങ്കിൽ സർക്കാർ എന്തു ചെയ്യുമായിരുന്നു?
അവര് കൊടുക്കുകയേ മാർഗമുള്ളു.ഇവരവിടെ രണ്ടുദിവസം കൂടി കാത്തിരുന്നെങ്കിൽ അയാൾ പണം കൊടുത്തേനെ.
അവരിങ്ങനെ മുടന്തൻ ന്യായമാണ് ഉന്നയിച്ചിരുന്നതെങ്കിൽ കേരള സർക്കാരിന് എങ്ങനെ ഇടപെടാൻ കഴിയുമായിരുന്നു?
മുടന്തൻ ന്യായം എന്ന വാക്ക് മന്ത്രിയെ ചൊടിപ്പിച്ചു.
എന്തായിങ്ങനെ..മുടന്തൻ ന്യായമന്ന അസംബന്ധം....വിനൂ കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കണം..വിനു ആങ്കറായിട്ടാണ് ചർച്ച ചെയ്യുന്നത്...കുറച്ചൂടെ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ലത്.
രത്‌നഗിരിയിലെ എഡിഎം മുടന്തൻ ന്യായം പറഞ്ഞുവൈന്ന് പറഞ്ഞാൽ ശ്രീമതി മേഴ്‌സിക്കുട്ടിയമ്മ ക്ഷോഭിക്കുന്നത് എന്തിനാണ്? ഞാൻ കേരള സർ്ക്കാരിന്റെ ഭാഗത്ത് നിന്നുകൊണ്ടാണ് രത്്‌നഗിരിയിലെ എഡിഎം മുടന്തൻ ന്യായം പറഞ്ഞുവെന്ന് പറഞ്ഞത്.
നിങ്ങളെങ്ങനെ അവർക്ക് കൊടുത്തു..ഈ മാതിരിയുള്ള ചോദ്യങ്ങളല്ല ഇവിടെ വേണ്ടത്.
പാട്രിക്കിനും ജ്ഞാനപ്പനും പറ്റിയതിന്റെ ഉത്തരവാദിത്വം ആർക്കാണ്?
ഉത്തരവാദിത്വമൊക്കെ നിങ്ങൾക്ക് വ്യാഖ്യാനിക്കാം.
പട്ടിണി കിടന്നുവെന്നുവെന്നാണ് അവർ പറഞ്ഞത്
പട്ടിണി കിടന്നുവരേണ്ട കാര്യമില്ല
ഭക്ഷണമടക്കം എല്ലാ സൗകര്യവും മലയാളി അസോസിയേഷനും മഹാരാഷ്ട്ര സർക്കാരും കൊടുത്തു.
പാട്രിക്കും ജ്ഞാനപ്പനും കേരള സർക്കാരിനെ മോശമാക്കാനാണോ ഇവിടെ വന്ന് ഇതൈല്ലാം മീഡിയയോട് പറയുന്നത്
രണ്ടുപേരും രണ്ടുദിവസം കൂടി കാത്തിരുന്നെങ്കിൽ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല എന്ന് മന്ത്രി ആവർത്തിച്ചുപറയുന്നു.
എന്നാൽ മന്ത്രി ഉത്തരവിട്ടുണ്ടാകാമെങ്കിലും തങ്ങൾക്ക് ഉദ്യോഗസ്ഥർ വേണ്ടതൊന്നും എത്തിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. ഇതോടെ മന്ത്രി ചർച്ചയിൽ നിന്ന് പിന്മാറുകയായിരുന്നു. താൻ വീട്ടിലിരുന്ന് ചർച്ച കണ്ടോളാമൈന്ന പറഞ്ഞ് മന്ത്രി കാരണങ്ങൾ വ്യക്തമാക്കാതെ പിന്മാറിയൈന്ന് വിനു.വി.ജോൺ അറിയിക്കുകയും ചെയ്തു.
ഏതായാലും സുനാമിയോ ഓഖിയോ പോലുള്ള ദുരന്തങ്ങൾ കേരളത്തെ വേട്ടയാടുമ്പോൾ അത് നേരിടാൻ തക്കതായ സംവിധാനങ്ങൾ ഇനിയും സജ്ജമല്ല എന്നുതന്നെയാണ് മന്ത്രിയുടെ ഒളിച്ചോട്ടം സൂചിപ്പിക്കുന്നത്.