- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം; ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറി; ഭരണമാറ്റം കഴിഞ്ഞ് ഇപ്പോൾ ഭരണനാറ്റമാണ്; ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്; പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്ന ചർച്ചയിൽ കത്തിക്കയറി അഡ്വ. ജയശങ്കർ
തിരുവനന്തപുരം: സൈബർ സഖാക്കൾ തലയിൽ ഇപ്പോൾ മുണ്ടിട്ടു നടക്കുകയാണ്. ആരെയും കാണാനില്ല. ചാണ്ടി മുതലാളിയുടെ കാലുപിടിച്ച് പിണറായി സഖാവ് ഇപ്പോൾ പറയുന്നു, ഒന്നു രാജിവച്ചു തരാമോ. ഈർക്കിൽ പാർട്ടിയുടെ നേതാവിനു മുന്നിൽ ഇരട്ടചങ്കൻ യാചിക്കുകയാണ് . ആരാണിപ്പോൾ ഓട്ടച്ചങ്കൻ ആരാണ് ഇരട്ടച്ചങ്കൻ എന്ന് ഈ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. പിണറായി വിജയാ നിങ്ങൾക്ക് നാണമുണ്ടോ..? രാജിവയ്ക്കൂ...ഇറങ്ങിപ്പോകൂ...നിങ്ങൾ ആർക്കങ്കിലും വാക്കു കൊടുത്തോ ഇത്ര കാലം മുഖ്യമന്ത്രിയായി ഇരുന്നോളാമെന്ന്..... അഡ്വ. ജയശങ്കർ പൊട്ടിത്തെറിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും ഒരു വേള അവതാരകനാണെന്ന കാര്യം മറന്നതു പോലെ തോന്നി. തോമസ് ചാണ്ടിയെ ഇനിയും എന്തിന് സഹിക്കണം എന്ന വിഷയത്തിൽ നടത്തിയ ചർച്ചയാണ് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമായി മാറിയത്. പങ്കെടുത്ത അതിഥികളായ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപാറ, ജോസഫ് സി മാത്യു, കോൺഗ്രസ് പ്രതിനിധി രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെല്ലാം കുറ്റക്കാരനായി കാണുന്നത് മുഖ്യനെ തന്നെ. ഇടതുമുന്നണ
തിരുവനന്തപുരം: സൈബർ സഖാക്കൾ തലയിൽ ഇപ്പോൾ മുണ്ടിട്ടു നടക്കുകയാണ്. ആരെയും കാണാനില്ല. ചാണ്ടി മുതലാളിയുടെ കാലുപിടിച്ച് പിണറായി സഖാവ് ഇപ്പോൾ പറയുന്നു, ഒന്നു രാജിവച്ചു തരാമോ. ഈർക്കിൽ പാർട്ടിയുടെ നേതാവിനു മുന്നിൽ ഇരട്ടചങ്കൻ യാചിക്കുകയാണ് . ആരാണിപ്പോൾ ഓട്ടച്ചങ്കൻ ആരാണ് ഇരട്ടച്ചങ്കൻ എന്ന് ഈ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. പിണറായി വിജയാ നിങ്ങൾക്ക് നാണമുണ്ടോ..? രാജിവയ്ക്കൂ...ഇറങ്ങിപ്പോകൂ...നിങ്ങൾ ആർക്കങ്കിലും വാക്കു കൊടുത്തോ ഇത്ര കാലം മുഖ്യമന്ത്രിയായി ഇരുന്നോളാമെന്ന്.....
അഡ്വ. ജയശങ്കർ പൊട്ടിത്തെറിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും ഒരു വേള അവതാരകനാണെന്ന കാര്യം മറന്നതു പോലെ തോന്നി. തോമസ് ചാണ്ടിയെ ഇനിയും എന്തിന് സഹിക്കണം എന്ന വിഷയത്തിൽ നടത്തിയ ചർച്ചയാണ് അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് എതിരായ കുറ്റപത്രമായി മാറിയത്. പങ്കെടുത്ത അതിഥികളായ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപാറ, ജോസഫ് സി മാത്യു, കോൺഗ്രസ് പ്രതിനിധി രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരെല്ലാം കുറ്റക്കാരനായി കാണുന്നത് മുഖ്യനെ തന്നെ.
ഇടതുമുന്നണിയിൽ ചർച്ച നടത്തിയ ശേഷം പിറ്റേന്നു വാക്കു മാറ്റി പറയുന്ന എൻസിപി നേതാക്കളെ ഇനി കുറ്റപ്പടുത്തിയിട്ടു കാര്യമില്ല എന്നാണ് ജോസഫ് സി മാത്യു അഭിപ്രായപ്പെട്ടത്. ഒരു സോഷ്യലിസ്റ്റായിരുന്ന പീതാംബരൻ മാ്സ്റ്റർക്ക് അല്പം കുറ്റബോധമൊക്കെ ഉണ്ടാവാം. എന്നാൽ തോമസ് ചാണ്ടിക്ക് അതുണ്ടാവില്ല. പലപ്പോളും നയം മാററുന്ന എൻസിപിക്ക് ഒട്ടുമുണ്ടാവില്ലഎന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മുഖ്യമന്ത്രിയാണ് ഇവിടെ നടപടി എടുക്കേണ്ടത്. അതു വൈകുന്നു. വൈകും തോറും സർക്കാരിനെയും അതു ബാധിക്കുന്നു.
സംതിങ് ഈസ് റോട്ടൺ ഇൻ ഡെന്മാർക്ക്... പത്രപ്രവർത്തകന്റെ സംശയവും പിണറായിയുടെ നേർക്കായിരുന്നു. പിണറായി വിജയന്റെ നേർക്കുള്ള സംശയം ജോർജ്ജ് പൊടിപാറയും പങ്കുവച്ചു. രാഷ്ട്രീയക്കാർ പലരും കുട്ടനാട്ടിൽ അതിഥികളായി എത്തിയിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ആതിഥ്യ സൽക്കാരത്തിൽ വീണു പോയവരിൽ പിണറായിയുടെ അടുപ്പക്കാർ ആരെങ്കിലുമുണ്ടോ. എന്നാൽ സ്വയം തിരുത്തുമെന്ന് വീരവാദം മുഴക്കുന്ന പാർട്ടിയിൽ മുഖ്യന്റ ഈ പോക്കു ശരിയല്ല എന്നു പറയാൻ ആരും തയ്യാറാവാത്തതെന്താണ്? അതോർത്താണ് നാം ലജ്ജിക്കേണ്ടതെന്നും ജോർജ്ജ് പൊടിപാറ പറഞ്ഞു. ഈ പോക്കല്ല ശരി എന്ന് അണികൾ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സിംഗൂരാക്കി മാറ്റാനാണ് പിണറായി വിജയന്റെ ശ്രമം എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ മുഖ്യ ആരോപണം. ഇടതു പക്ഷത്തിന് തിരിച്ചുവരവ് അസാദ്ധ്യമാക്കി മാറ്റുകയാണ് പിണറായിയുടെ നയങ്ങൾ എന്നും ഉണ്ണിത്താൻ പറഞ്ഞു. ഇതിനോടുള്ള പ്രകടമായ തെളിവാണ് യുഡിഎഫിന്റെ ജാഥയോടുള്ള ജനങ്ങളുടെ സമീപനമെന്നും ഉണ്ണിത്താൻ പറഞ്ഞുവച്ചു. പലരും ഇവിടെ ജാഥ നടത്തി. കുമ്മനവും കാനവും കോടിയേരിയുമെല്ലാം. പക്ഷേ അഭൂതപൂർവ്വമായ തിരക്കാണ് രമേശ് ചെന്നിത്തലയുടെ ജാഥയിൽ ജനപങ്കാളിത്തം തെളിയിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.
തോമസ് ചാണ്ടിയുടെ രാജി ആസന്നമാണെന്ന് പലരും പറയുന്നുണ്ടെങ്കിലും അത് ഇതു വരെ തീരുമാനിക്കപ്പെട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രിക്ക് ആക്ഷൻ എടുക്കാനുള്ള സുവർണ്ണാവസരമായിരുന്നു കഴിഞ്ഞ ഇടതു മുന്നണി യോഗം. പക്ഷേ ഒന്നുമുണ്ടായില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇവിടെ പ്രതിസ്ഥാനത്തു നിർത്തുന്നതെന്നും ചർച്ചയിൽ അഭിപ്രായ മുയർന്നു.
വെറുമൊരു പൊണ്ണത്തടിയായ ചാണ്ടിയെക്കുറിച്ച്... അയാളുടെ ഹോട്ടലിലെ താറാവിറച്ചിയെ കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം. ഇരട്ടച്ചങ്കൻ ഓട്ടച്ചങ്കനായി മാറിയിരിക്കുകയാണ്. ഭരണമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞു നടന്നിട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്നത് ഭരണനാറ്റമാണ്. ചാനൽ ചർച്ചയ്ക്ക് വരുന്നവരും സൈബർ സഖാക്കളും യുവനേതാക്കളുമെല്ലാം തലയിൽ മുണ്ടിട്ട് നടക്കുകയാണ്. ആനത്തലവട്ടത്തെ ചർച്ചയ്ക്കു വിളിച്ചാൽ തലവേദനയാണെന്നു പറയും. സി.പി.എം സഖാക്കന്മാരെ ആരെ വിളിച്ചാലും അവർക്കെല്ലാം ഇപ്പോൾ വയറുവേദനയാണ്. ചർച്ചയ്ക്ക് വരാൻ ആർക്കും ധൈര്യമില്ല. പിണറായി വിജയൻ എന്തുകൊണ്ട് ചാണ്ടിയെ പുറത്താക്കുന്നില്ല എന്നു ചോദിക്കാൻ ആർകക്കും ധൈര്യമില്ല. ജയശങ്കർ തുറന്നടിച്ചു.
എന്നാൽ ശക്തമായ മറ്റൊരു ആരോപണം ഉന്നയിച്ചത് ജോസഫ് സി മാത്യുവായിരുന്നു. ഇടതു ചിന്തകൻ എന്ന നിലയിൽ അദ്ദേഹം ഉയർത്തിയ വാദങ്ങൾ യഥാർത്ഥ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ കളക്ടറുടെ റിപ്പോർട്ടിനെതിരേ കോടതി കയറുന്ന മന്ത്രി സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ലംഘിച്ചു എന്ന ഗുരുതര കുററമാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പലപ്പോളും മുന്നണി മര്യാദകൾ പോലും ലംഘിച്ച ചരിത്രമാണ് പിണറായി വിജയന്റേത്. വളരെ അൺക്യാരക്ടറിസ്റ്റിക്കായ പ്രതികരങ്ങൾ അദ്ദേഹം നടത്തിയി്ട്ടുണ്ട്. അത് മതനേതാക്കളോടായാലും ടി പി ചന്ദ്രശേഖരനായാലും പി സി പ്രേമചന്ദ്രനായാലും വീരേന്ദ്രകുമാറായാലും അദ്ദേഹം അതു നടത്തിയിട്ടുണ്ട്. ഈ സമീപനമൊന്നും തോമസ് ചാണ്ടിയോട് കണ്ടില്ല. അത് ജോയിസ് ജോർജ്ജിന്റെ കാര്യത്തിലും ഇന്നസെന്റിന്റെയും മുകേഷിന്റെയും കാര്യത്തിലും ഇതു കണ്ടു. സ്വന്തം ഘടകത്തിൽ പോലും വിമർശനങ്ങൾ ഉണ്ടാവുന്നില്ല. അതു സഹിക്കാനാവുന്നില്ല. അങ്ങിനെ ചെയ്യുന്നവരെ ഒന്നുകിൽ അടിച്ചമർത്തും , തരം താഴ്‌ത്തും, അല്ലെങ്കിൽ പുറത്താക്കും എന്നതാണ് സ്ഥിതി
ജോസഫ് സി മാത്യു പറഞ്ഞു നിർത്തുമ്പോൾ പിന്നെ വിനു വി ജോണിന് ഒരു ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇനിയും ചാണ്ടിമാരെ എന്തിനാണ് സഹിക്കുന്നത് എന്ന ചോദ്യം ആവർത്തിച്ചു പറഞ്ഞ് ചർച്ച അവസാനിപ്പിച്ചു