- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫിന് ആശ്വാസം നൽകുന്നത് ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ ഫലം മാത്രം; പ്രവചനം കേരളത്തിൽ തൂക്കു മന്ത്രിസഭയെന്ന്; യുഡിഎഫിന് 70 സീറ്റും എൽഡിഎഫിന് 69ഉം ബിജെപിക്ക് ഒരു സീറ്റും ലഭിക്കുമെന്ന് സർവേഫലം
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ചയില്ലെന്നും എൽഡിഎഫ് തരംഗം നിലനിൽക്കുന്നുവെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾക്കിടെ യുഡിഎഫിന് ആശ്വാസം പകർന്ന് ഒരു എക്‌സിറ്റ് പോൾ ഫലം. ന്യൂസ് നാഷൻസ് എക്‌സ്ിറ്റ് പോൾ ഫലമാണ് യുഡിഎഫിന് ആശ്വാസമാകുന്നത്. തൂക്ക് മന്ത്രിസഭയുണ്ടാകുമെന്നണ് ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ സർവേ പറയുന്നത്. ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ പ്രവചനം ഇങ്ങനെ: യുഡിഎഫ്- 70എൽഡിഎഫ്- 69ബിജെപി - 1 മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മോശമായ പ്രതിച്ഛായയാണ് മത്സരം കടുത്തതാക്കിയതെന്നാണ് എക്‌സിറ്റ് പോൾ സർവേ പറയുന്നത്. എന്നാൽ, ബിജെപിയുടെ സാന്നിധ്യവും മറ്റും യുഡിഎഫിന് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തൽ. മോണിറ്ററിഗം ഇക്കോണോമിക്ക് ഗ്രോത്ത് (ഐഎംഇജി)നടത്തിയ സർവേയെ അധികാരിച്ചാണ് ന്യൂസ് നാഷൻസ് എക്‌സിറ്റ് പോൾ ഫലം പ്രഖ്യാപിച്ചത്. നേരത്തെ (ഐഎംഇജി) എൽഡിഎഫ് 83 മുതൽ 90 സീറ്റുകൽ വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. അന്ന് 50-57 സീറ്റുകളാണ് യുഡിഎഫിന് കണക്കാക്കിയത്. എന്നാൽ പ്രചരണത്തിന്റെ അവസാന നാളുകളിൽ യുുഡിഎഫ് മൂന്നേറ്റം നടത്തിയെന്നാണ്
ന്യൂഡൽഹി: കേരളത്തിൽ ഭരണത്തുടർച്ചയില്ലെന്നും എൽഡിഎഫ് തരംഗം നിലനിൽക്കുന്നുവെന്നും പ്രവചിക്കുന്ന എക്‌സിറ്റ് പോളുകൾക്കിടെ യുഡിഎഫിന് ആശ്വാസം പകർന്ന് ഒരു എക്‌സിറ്റ് പോൾ ഫലം. ന്യൂസ് നാഷൻസ് എക്‌സ്ിറ്റ് പോൾ ഫലമാണ് യുഡിഎഫിന് ആശ്വാസമാകുന്നത്. തൂക്ക് മന്ത്രിസഭയുണ്ടാകുമെന്നണ് ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ സർവേ പറയുന്നത്.
ന്യൂസ് നാഷൻ എക്‌സിറ്റ് പോൾ പ്രവചനം ഇങ്ങനെ:
യുഡിഎഫ്- 70
എൽഡിഎഫ്- 69
ബിജെപി - 1
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മോശമായ പ്രതിച്ഛായയാണ് മത്സരം കടുത്തതാക്കിയതെന്നാണ് എക്‌സിറ്റ് പോൾ സർവേ പറയുന്നത്. എന്നാൽ, ബിജെപിയുടെ സാന്നിധ്യവും മറ്റും യുഡിഎഫിന് ഗുണകരമാകുമെന്നാണ് പൊതുവിലയിരുത്തൽ.
മോണിറ്ററിഗം ഇക്കോണോമിക്ക് ഗ്രോത്ത് (ഐഎംഇജി)നടത്തിയ സർവേയെ അധികാരിച്ചാണ് ന്യൂസ് നാഷൻസ് എക്‌സിറ്റ് പോൾ ഫലം പ്രഖ്യാപിച്ചത്. നേരത്തെ (ഐഎംഇജി) എൽഡിഎഫ് 83 മുതൽ 90 സീറ്റുകൽ വരെ നേടുമെന്ന് പ്രവചിച്ചിരുന്നു. അന്ന് 50-57 സീറ്റുകളാണ് യുഡിഎഫിന് കണക്കാക്കിയത്. എന്നാൽ പ്രചരണത്തിന്റെ അവസാന നാളുകളിൽ യുുഡിഎഫ് മൂന്നേറ്റം നടത്തിയെന്നാണ് സർവേ വിലയിരുത്തിയത്.