- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്തു നിന്നും ആളുകൾ ഓടി രക്ഷപെടുമ്പോൾ അങ്ങോട്ട് ഓടി ചെന്നവരാണ് ഞങ്ങൾ; സുനാമി തിര ഉയരുമ്പോൾ ആളുകളെ വകഞ്ഞു മാറ്റി അങ്ങോട്ട് ഓടുമ്പോൾ ഞങ്ങൾ കുടുംബത്തെ കുറിച്ച് ഓർക്കാറില്ല: ഒരു മാദ്ധ്യമപ്രവർത്തകൻ പറയുന്നത്..
പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഈഗോ ക്ലാഷ് ഇന്ന് ഒത്തു തീര്പ്പിലാവും. മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന യോഗത്തിൽ അവർ പരസ്പരം കൈ കൊടുത്ത് പിരിയും.അങ്ങനെ ആയേ തീരൂ.ഈ അവസരത്തിൽ എനിക്ക് പത്രപ്രവര്തകരെകുരിച്ചു ചിലത് പറയാനുണ്ട്.ഏരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.അഞ്ചു മണിക്ക് തീരുന്നതല്ല പത്രപ്രവര്തനം എന്ന തൊഴിൽ.വാർത്തയുടെ മതിപ്പിനനുസരിച്ചോ വാർത്തയിൽ ഇടം പിടിക്കുന്ന വ്യക്തികളുടെ വലിപം അനുസരിച്ചോ അല്ല പത്രപ്രവർത്തകരുടെ പ്രതിഫലം നിശ്ചയിക്കുന്നത്.ഒരു ബ്രഹ്മാണ്ടൻ കക്ഷിയെ കുറിച്ച് വാർത്ത എഴുതിയെന്നു കരുതി പത്രപ്രവർത്തകന്റെ ഇന്ക്രിമെന്റ് വർദ്ധിക്കുകയും ഇല്ല.പത്രപ്രവര്തകരിൽ വിരലിൽ എണ്ണാവുന്ന ചിലർ ഉന്നതരുമായി ചേർന്ന് നിന്ന് അവിഹിതമായി എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടാവാം.പക്ഷെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.ചില പത്രസമ്മേളനങ്ങളിൽ ചെറിയ സമ്മാന പൊതികൾ വിതരണം ചെയ്യാറുണ്ട്.ആദർശ ധീരരായ പത്രപ്രവർത്തകർ അറപ്പോടും വെര്‌പ്പോടുമാണ് അത്തരം പത്രസമ്മേളനങ്ങൾക്ക് പോകുന്നത്
പത്രപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ഈഗോ ക്ലാഷ് ഇന്ന് ഒത്തു തീര്പ്പിലാവും.
മുഖ്യമന്ത്രി വിളിച്ചു കൂട്ടുന്ന യോഗത്തിൽ അവർ പരസ്പരം കൈ കൊടുത്ത് പിരിയും.
അങ്ങനെ ആയേ തീരൂ.
ഈ അവസരത്തിൽ എനിക്ക് പത്രപ്രവര്തകരെകുരിച്ചു ചിലത് പറയാനുണ്ട്.
ഏരി തീയിൽ എണ്ണ ഒഴിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്.
അഞ്ചു മണിക്ക് തീരുന്നതല്ല പത്രപ്രവര്തനം എന്ന തൊഴിൽ.
വാർത്തയുടെ മതിപ്പിനനുസരിച്ചോ
വാർത്തയിൽ ഇടം പിടിക്കുന്ന വ്യക്തികളുടെ വലിപം അനുസരിച്ചോ അല്ല പത്രപ്രവർത്തകരുടെ പ്രതിഫലം നിശ്ചയിക്കുന്നത്.
ഒരു ബ്രഹ്മാണ്ടൻ കക്ഷിയെ കുറിച്ച് വാർത്ത എഴുതിയെന്നു കരുതി പത്രപ്രവർത്തകന്റെ ഇന്ക്രിമെന്റ് വർദ്ധിക്കുകയും ഇല്ല.
പത്രപ്രവര്തകരിൽ വിരലിൽ എണ്ണാവുന്ന ചിലർ ഉന്നതരുമായി ചേർന്ന് നിന്ന് അവിഹിതമായി എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുന്നുണ്ടാവാം.
പക്ഷെ അത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ചില പത്രസമ്മേളനങ്ങളിൽ ചെറിയ സമ്മാന പൊതികൾ വിതരണം ചെയ്യാറുണ്ട്.
ആദർശ ധീരരായ പത്രപ്രവർത്തകർ അറപ്പോടും വെര്‌പ്പോടുമാണ് അത്തരം പത്രസമ്മേളനങ്ങൾക്ക് പോകുന്നത്.
ബാഗ്, പേന, ഡയറി... തുടങ്ങി ചില ഗിഫ്റ്റുകൾ കൊടുക്കുമ്പോൾ ചിലർ വാങ്ങും.
വാങ്ങിയവരുടെ ഇമേജിന് കോട്ടം തട്ടണ്ട എന്ന് കരുതി മറ്റു ചിലരും അത് വാങ്ങും.
ആര് വാങ്ങിയാലും ഇല്ലെങ്കിലും ഞാൻ വാങ്ങില്ല , ഏയ് ഞാൻ അത്തരക്കാരനല്ല എന്ന ഭാവത്തിൽ ചിലർ ഗിഫ്റ്റ് ബഹിഷ്‌കരിക്കും.
ചിലർ ഗിഫ്റ്റ് കൊടുക്കാൻ സമയമാകും മുമ്പ് പതിയെ ആരുമറിയാതെ മുങ്ങും.
വലിയ സമ്മാനങ്ങളാണെങ്കിൽ എല്ലാരും ഒന്നറയ്ക്കും.
ആത് വാങ്ങാൻ ഭൂരിഭാഗം പേരും ധൈര്യം കാണിക്കില്ല.
ഇതാണ് പത്രപ്രവർത്തകരുടെ ഒരു സാമാന്യ രീതി.
താല്പര്യമില്ലാഞ്ഞിട്ടല്ല , ആരുടെ മുന്നിലും തല കുനിക്കേണ്ട അവസ്ഥ വരാതിരിക്കാൻ വേണ്ടിയാണത്.
എങ്കിൽ മാത്രമേ മുഖം നോക്കാതെ പത്രധർമം പുലര്താനാവൂ .
കുടുംബത്തിന്റെ ആവശ്യങ്ങൾ പലതും ത്യജിച്ച്,
വസുദേവ കുടുംബകം എന്ന ചിന്തയിൽ,
ആദർശത്തിന്റെ ജ്വരം ബാധിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവർത്തകരും.
ഒന്നും പ്രതീക്ഷിച്ചല്ല അവർ അത്യന്തം സാഹസികമായ ഈ ജോലി ചെയ്യുന്നത്.
സംഘട്ടനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് ആൾക്കാർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഒരു രക്ഷാ കവച്ചവുമില്ലാതെയാണ് ഈ പാവങ്ങൾ അങ്ങോട്ടേക്ക് ഓടുന്നത്.
പിള്ളാരെ കെട്ടിച്ചയക്കാൻ പത്തു പവൻ കിട്ടുമെന്ന ഉദ്ദേശതിലല്ല ആ ഓട്ടം.
ത്സുനാമി നടക്കുമ്പോൾ, കിട്ടിയതുമെടുത്തു പലായനം ചെയ്യുന്ന നാട്ടുകാരെ വകഞ്ഞുമാറ്റി, സംഭവസ്ഥലത്തേക്ക് ഓടുമ്പോൾ ഒരു മാദ്ധ്യമ പ്രവര്തകന്റെയും മനസ്സിൽ സ്വന്തം കുടുംബതെക്കുരിച്ചുള്ള ചിന്ത ഉണ്ടാവില്ല.
മുകളിൽ ആകാശം താഴെ ഭൂമി എന്ന അവസ്ഥയിലാണ് മാദ്ധ്യമ പ്രവർത്തകരുടെ ജീവിതം.
അത്തരം പത്രപ്രവർത്തകർക്ക് നേരെ നാണയത്തുട്ടുകൾ വലിചെറിഞ്ഞാൽ അത് അത്യന്തം ഖേദകരമാണ്.
കല്ലേറിനും ലാ ത്തി ചാർജിനും ഇടയിൽ നിന്ന് ജോലി ചെയ്യുന്ന പത്രക്കാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ.
വെടിയുണ്ടയെയോ ഇടഞ്ഞ കൊമ്പനെയോ പോലും ഭയക്കാതെ തൊഴിൽ ചെയ്യുന്നവരെയാണ് കോട്ടും സൂട്ടും ഇട്ടുകൊണ്ട് വിരൽ ആകാശതെക്ക് ചുഴറ്റി കാട്ടി ഭീഷണിപ്പെടുത്തിയത്.
കേരളത്തിലെ പത്രപ്രവർത്തകരുടെ പശ്ചാത്തലം ഒന്ന് പരിശോധിച്ചു നോക്കൂ. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിക്കുന്നവരാണ് ഭൂരിപക്ഷവും.
മുഖ്യമന്ത്രി മുതൽ താഴെക്കിടയിൽ വരെയുള്ളവരെ മുൾമുനയിൽ നിറുത്തുന്ന പല വമ്പൻ പത്രപ്രവര്തകരുടെയും വീട്ടിൽ ചെന്നു നോക്കിയാൽ അറിയാം അവരുടെ അവസ്ഥ.
കുടുംബപരമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിലനിരുതിക്കൊണ്ട് അന്നന്നുള്ള കാര്യങ്ങൾ നടന്നു പോകുന്നു എന്നല്ലാതെ സാമ്പത്തികമായി മറ്റൊരു നേട്ടവും അവർക്ക് ചൂണ്ടിക്കാണിക്കാൻ സാധിച്ചെന്നു വരില്ല.
പ്രവർത്തന മികവിന്റെ സൂചകങ്ങളായി അലമാരയിൽ ചില ഫലകങ്ങൾ ഉണ്ടാവും, വിരമിച്ച ശേഷം നോക്കിയിരുന്നു നെടുവീർപ്പിടാനും, പേരക്കുട്ടികൾക്ക് കാട്ടിക്കൊടുത്തു മേനി പറയാനും.
കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി നൽകുന്ന വന്കിട വ്യവസായി ആയ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കുടുംബ ചിത്രവും മറ്റും എടുത്തു മാതൃഭുമി പത്രത്തിൽ കൊടുതിട്ടുണ്ട് ഞാൻ.
അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഒരു കപ്പലണ്ടി മിട്ടായി പോലും ഞാൻ വാങ്ങി തിന്നിട്ടില്ല.
ഒരിക്കൽ ഞാൻ തൃശ്ശൂരിലെ ഒരാളെക്കുറിച്ച് ഒരു ലേഖനമെഴുതി. ആ ലേഖനം തൃശ്ശൂർ എഡിഷനിൽ നന്നായി അച്ചടിച്ച് വന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരാൾ ഒരു കവറുമായി എന്റെ അടുത്ത് വന്നു. തുറന്നു നോക്കിയപ്പോൾ അന്നത്തെ ഏറ്റവും മുന്തിയ ഇനം ടൈട്ടാൻ വാച്ച്.
ഞാൻ സ്‌നേഹപൂർവ്വം അത് മടക്കി കൊടുത്തുവിട്ടു.
അദ്ദേഹം എന്നെ വിളിച്ചു ഒരുപാട് പരിഭവം പറഞ്ഞു; ഞാൻ ആ വാച്ച് നിങ്ങള്ക്ക് വേണ്ടി വാങ്ങിയതാണ്.
അത് നിങ്ങൾ വാങ്ങിയില്ലെങ്കിൽ ഞാൻ അത് ഇവിടെ സൂക്ഷിക്കും.
നിങ്ങളുടെ സ്മാരകമായി
എന്ന് പറഞ്ഞു.
ഇന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് അഭിമാനമുണ്ട്.
12 വര്ഷം മാതൃഭുമിയിൽ സേവനം അനുഷ്ടിച്ചു.
ഒരുപാട് പേരുടെ ഫോട്ടോ എടുത്തിട്ടുണ്ട്.
ആരുടെ കയ്യിൽ നിന്നും അഞ്ചു നയാ പൈസ പാരിതോഷികമായി സ്വീകരിച്ചിട്ടില്ല.
പകരം എന്റെ സാമീപ്യം നൽകിയ നന്മയുടെ സ്മാരക ശിലകൾ പല മനസുകളിലും എന്നും ജ്വലിച്ചു നിൽക്കും.
അതാണ് പത്രധർമം.