മഞ്ജു വാര്യരുടെ വരവ്

ശാരി ചെറുക്കൻ ശശികുമാറിനെ തീരുമാനിച്ച ശേഷമായിരുന്നു രാധയെ കണ്ടെത്തിയത്. 14 വയസുകാരിയായ വേലക്കാരിയായി അഭിനയിക്കാൻ മഞ്ജുവാര്യർ എന്ന കലാതിലകത്തിന്റെ ഫോട്ടോ ലോഹി കാണാനിടയായി. ഫോട്ടോ കണ്ടപ്പോൾ തന്നെ വേലക്കാരിയുടെ റോളിൽ മറ്റാരും വേണ്ടെന്നു തീരുമാനിച്ചു. എന്നാൽ ലോഹിതദാസിന്റെ അഭിപ്രായത്തോടു പലരും യോജിച്ചില്ല. കാഴ്ചയിൽ സുന്ദരിയായ നാട്ടുംപുറത്തുകാരി. മഞ്ജുവിന്റെ ഫോട്ടോ കണ്ട കൊച്ചിൻ ഹനീഫ പറഞ്ഞു. 'ഇവൾ ഒരു വലിയ നടിയാകും'. അങ്ങിനെയാണ് മഞ്ജുവാര്യരെ 'സല്ലാപ'ത്തിൽ അഭിനയിപ്പിച്ചത്. മഞ്ജുവിന്റെ പ്ലസ് പോയിന്റ് രൂപം മാത്രമായിരുന്നു.'

ലോഹിതദാസ് മഞ്ജുവാര്യരെ വിളിപ്പിച്ചു. ഷൂട്ടിങ് തുടരുന്നതിന് ദിവസങ്ങൾക്കുമുമ്പ് മഞ്ജു വന്നു. അവർക്കു ഷൊർണൂർ ഗസ്റ്റ് ഹൗസിൽ താമസം ഏർപ്പാടുചെയ്തു. ലോഹിതദാസിന്റെ നിരീക്ഷണത്തിലായിരുന്നു മഞ്ജുവാര്യർ. ഒരു കാര്യം ലോഹിതദാസിനെ അത്ഭുതപ്പെടുത്തി. മഞ്ജുവാര്യർ നാണം കുണുങ്ങിയല്ല, 14 വയസുകാരിയായ ഒരു പെൺകുട്ടിയിൽ അതുണ്ടാകാൻ സാധ്യതയില്ലായിരുന്നു. മഞ്ജുവിൽ ലോഹിതദാസ് കണ്ടെത്തിയ സ്വഭാവം സിനിമയെ ബാധിക്കുമോ എന്നു സംശയിച്ചു.

എന്നാൽ പ്രതീക്ഷിച്ചതിൽ കൂടുതൽ നല്ല നടിയായി വളരാൻ മഞ്ജുവാര്യർക്ക് കഴിയുമെന്ന് ലോഹിക്കു മനസിലായി. എങ്കിലും മഞ്ജു വാര്യരുടെ സാഹസിക സ്വഭാവം ഞങ്ങളെ ശരിക്കും സന്തോഷവാന്മാരാക്കി. 14 കാരിയായ ഒരു പെൺകുട്ടിയിൽ നിന്നും ഇത്രയും സാഹസിക ചിന്തകൾ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്. ചാടാൻ പറഞ്ഞാൽ ചാടും. പെട്ടെന്ന് പ്രതികരിക്കുന്ന മനസ്സാണ്. അതു മനസിലാക്കിയപ്പോൾ ലോഹിതദാസ് മഞ്ജു കേൾക്കെ ചില കമന്റുകൾ പറയുകയുണ്ടായി. അതിൽ ചില കമന്റുകൾ വൃത്തികെട്ടവയായിരുന്നു. അതിനെല്ലാം അപ്പപ്പോൾ മഞ്ജുവാര്യർ പ്രതികരിക്കുമായിരുന്നു. അതോടെ ലോഹിക്ക് മനസിലായി ഈ കലാകാരി ഉയരങ്ങളിൽ ചെല്ലും. ഒരിക്കലും മറക്കാൻ പറ്റാത്ത നായികനടിയായി പ്രേക്ഷക മനസിൽ നിറഞ്ഞുനിൽക്കും.

അങ്ങിനെ ദിലീപും മഞ്ജുവാര്യരും ലോഹിതദാസിന്റെ സല്ലാപത്തിൽ അഭിനയിക്കാനും അതുവഴി ജീവിതത്തിൽ ഒന്നിക്കാനും കാരണമായതുകൊച്ചിൻ ഹനീഫയുടെ വാക്കുകളാണ്.

സല്ലാപത്തിൽ വച്ചായിരുന്നു ദിലീപ് - മഞ്ജു വാര്യർ പ്രണയം തുടങ്ങിയത്. പ്രണയഭാവങ്ങൾ അവർ ഒരുമിച്ചുള്ള രംഗങ്ങൾക്കു കൂടുതൽ മികവുപകർന്നു. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം എന്നീ സിനിമകളിലാണ് ഇരുവരും നായകനും നായികയുമായി അഭിനയിച്ചത്.

ദിലീപ് മനഃപൂർവമാണ് മഞ്ജുവാര്യരെ 'സല്ലാപ'ത്തിന്റെ സെറ്റിൽ വെച്ച് പ്രണയിച്ചതെന്നും സ്വന്തം കാര്യം കാണാൻ വേണ്ടിയുള്ള കളിയായിരിക്കുമെന്നും പലർക്കും തോന്നി. ആ ലൊക്കേഷനിലാണ് മഞ്ജുവിന് പേരുദോഷം ഉണ്ടായത്. എന്നിട്ടും ദിലീപ് പ്രണയിക്കാനും വിവാഹം കഴിക്കാനും ആഗ്രഹിച്ചതിന്റെ രഹസ്യം പിടികിട്ടിയില്ല.

ഇരുവരുടെയും പ്രണയത്തിന് പച്ചക്കൊടി കാണിച്ചതും കൂടെ നിന്നതും ബിജുമേനോനും കലാഭവൻ മണിയുമായിരുന്നു. മഞ്ജുവിന്റെ വീട്ടിൽ ചില സംശയങ്ങൾ തോന്നിയതുകൊണ്ട് എല്ലാക്കാര്യത്തിലും ഒരു നിയന്ത്രണം ഉണ്ടായിരുന്നു. അതിനെയെല്ലാം ഇരുവരും അതിജീവിച്ചു. പലപ്പോഴും ബിജുമേനോനോ കലാഭവൻ മണിയോ മഞ്ജുവാര്യരുടെ സിനിമകളിൽ ഉണ്ടായിരുന്നതുകൊണ്ട് അവരുടെ ഫോണുകളിലായിരുന്നു മഞ്ജു സംസാരിച്ചിരുന്നത്.

സല്ലാപം വൻവിജയമായി മാറിയപ്പോൾ ദിലീപും മഞ്ജുവാര്യരും രക്ഷപെട്ടു. അവർ തിരക്കുള്ള നടനും നടിയുമായി. പ്രണയം അധികനാൾ കൊണ്ടുപോകാൻ കഴിയില്ലെന്നും എത്രയും വേഗം വിവാഹം കഴിക്കണമെന്നും തീരുമാനിച്ചത് ദിലീപ് ആയിരുന്നു. എന്നാൽ കുറെ ചിത്രങ്ങൾ കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചുകൂടി താമസം നേരിടുമെന്ന് മനസിലായി. വിവാഹത്തോടെ അഭിനയം മതിയാക്കണമെന്ന് നിർബന്ധിച്ചത് ദിലീപ് ആയിരുന്നു. നല്ല നടിയെന്ന നിലയിൽ വലിയ സംവിധായകരുടെ പ്രൊജക്ടുകളിൽ മഞ്ജുവാര്യർ അഭിനയിച്ചതും ദിലീപിന്റെ ഉറക്കം കെടുത്തി.

കമൽ, സിബി മലയിൽ, രാജസേനൻ, സത്യൻ അന്തിക്കാട്, ഷാജി കൈലാസ്, ജയരാജ്, ലോഹിതദാസ്, ടി. കെ രാജീവ്കുമാർ, ജോഷി എന്നിവരുടെ പ്രൊജക്ടുകളാണ് മഞ്ജുവിനുണ്ടായിരുന്നത്. കളിവീട്, തൂവൽക്കൊട്ടാരം, ആറാംതമ്പുരാൻ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കളിയാട്ടം, കന്മദം, സമ്മർ ഇൻ ബദ്ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം തുടങ്ങിയ സിനിമകളിലൂടെ ഒന്നാംകിട നടിയായി മാറിയത് ദിലീപിനും സന്തോഷമായിരുന്നെങ്കിലും തന്റെ ഭാര്യയാകേണ്ടവൾ മറ്റു നടന്മാരെ കെട്ടിപ്പിടിക്കുന്നതും മറ്റും ദിലീപിന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് വിവാഹം പെട്ടെന്ന് കഴിക്കുന്നതിന് തീരുമാനിച്ചു. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും ബിജുമേനോനെയും കലാഭവൻ മണിയെയും സാക്ഷികളാക്കി വിവാഹം രജിസ്റ്റർ ചെയ്തു. ആ സമയത്ത് മഞ്ജുവാര്യർ ജോഷിയുടെ 'പത്രം' സിനിമയിൽഅഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാനും സീനുകൾ ബാക്കി ഉണ്ടായിരുന്നതുകൊണ്ട് വിവാഹശേഷം ആ ഒരു ചിത്രത്തിൽ അഭിനയിക്കാൻ മാത്രമായിരുന്നു ദിലീപ് സമ്മതിച്ചത്. ഒരു നല്ല ജീവിതത്തിന് വേണ്ടി മഞ്ജുവാര്യർ എല്ലാം സമ്മതിച്ചു.

മഞ്ജുവാര്യരെ ദിലീപ് വിവാഹം കഴിച്ചെന്ന വാർത്ത മലയാള സിനിമയിൽ ഞെട്ടലുണ്ടാക്കി. പ്രേക്ഷകരുടെ ഹരമായിരുന്ന കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായിരുന്ന മഞ്ജുവാര്യരെ അഭിനയ രംഗത്തേക്ക് വിടാതിരുന്ന ദിലീപിനോട് എല്ലാവർക്കും വിരോധമായിരുന്നു.

മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാത്തതെന്താണെന്ന് മാധ്യമപ്രവർത്തകരും മറ്റും ചോദിച്ചപ്പോൾ ദിലീപിന്റെ മറുപടി സിനിമ രംഗത്ത് വൈറലായി മാറി.

എന്റെ ഭാര്യയെ മറ്റൊരാൾ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്കിഷ്ടമല്ല. അവൾ എന്നെ കെട്ടിപ്പിടിച്ചാൽ മാത്രം മതി.

പക്ഷേ, അങ്ങിനെയെങ്കിൽ ദിലീപ് അഭിനയിക്കാൻ പാടുണ്ടോ?

ദിലീപ് നടികളെ കെട്ടിപ്പിടിക്കുകയും, ചുംബിക്കുകയും മറ്റും ചെയ്യുന്ന രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടല്ലോ?

എന്നാൽ അതിനുത്തരം ദിലീപ് പറഞ്ഞില്ല.

ഏറ്റവും ശ്രദ്ധേയമായ കാര്യം മഞ്ജുവാര്യർ അഭിനയം നിർത്തിയ വർഷം തന്നെയാണ് കാവ്യാമാധവൻ ദിലീപിന്റെ നായികയായി വന്നത്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽട എന്ന ചിത്രം മുതൽ ദിലീപിന്റെ സ്വന്തം നായികയായി കാവ്യാമാധവൻ 

തുടരും..