- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗപീഡകള്‍ എല്ലാം മറന്നു; ഉംറ എന്ന സ്വപ്നം സഫലമാക്കി; വീല്‍ചെയറില്‍ ഇരുന്ന് മക്കയും മദീനയും കണ്ട ആത്മസംതൃപ്തിയില്‍ 18 അംഗസംഘം നാട്ടില്‍ തിരിച്ചെത്തി
വീല്‍ചെയറില്‍ ഇരുന്ന് മക്കയും മദീനയും കണ്ട ആത്മസംതൃപ്തിയില്‍ 18 അംഗസംഘം
മലപ്പുറം: വീല്‍ചെയറില്‍ ഇരുന്ന് മക്കയും മദീനയുംകണ്ട ആത്മസംതൃപ്തിയില്‍ ആ 18പേര് നാട്ടില്‍ തിരിച്ചെത്തി. പതിനെട്ട് ഭിന്ന ശേഷിക്കാരും അവരുടെ സഹായികളുമായി 35 പേരടങ്ങുന്ന സംഘമാണ് ഉംറ നിര്‍വ്വഹിച്ച ശേഷം പുലര്‍ച്ചെ സലാം എയര്‍ വിമാനത്തില്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 16 നാണ് ഈ സംഘം കരിപ്പൂരില്‍ നിന്നും യാത്രയായത്. പോളിയോ പക്ഷാഘാതം, മസ്കുലാര്‍ ഡിസ്ട്രോഫി, സെറിബ്രല്‍ പാര്‍സി തുടങ്ങിയ രോഗങ്ങളാല്‍ അവശരായി കഴിയുന്നവരാണ് ഉംറ എന്ന സ്വപ്നം സഫലമാക്കി തിരിച്ചെത്തിയത്.
മക്കയിലും മദീനയിലും കെഎംസിസി പ്രവത്തകര്‍ അവര്‍ക്ക് ഊഷ്മള സ്വീകരണം നല്കി. സലാം എയര്‍ വിമാനത്തില്‍ പ്രത്യേകം സീറ്റുകള്‍ ബുക്ക് ചെയ്താണ് ഒമാന്‍ വഴി ഇവര്‍ ഉംറ നിര്‍വ്വഹിച്ച് തിരിച്ചെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ കൂടപ്പിറപ്പാണെങ്കിലും ആരും അവശരായിരുന്നില്ല .സ്വപ്നസാഫല്യത്തിന്റെ സന്തോഷമായിരുന്നു എല്ലാവരുടെയും മുഖത്ത്. തിരിച്ചു വന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് ഡി എ പി യില്‍ സംസ്ഥാന പ്രസിഡന്റ് ബഷീര്‍ മമ്പുറം, അല്‍ഹിന്ദ് മാനേജ്!മെന്റ് എക്സിക്യൂട്ടീവ് ഷബീര്‍ കോട്ടയ്ക്കല്‍ എന്നിവര്‍ ഉപഹാരം നല്കി സ്വീകരിച്ചു . അല്‍ഹിന്ദിന്റെ കോട്ടക്കല്‍ ബ്രാഞ്ചാണ് ഇവര്‍ക്കുള്ള യാത്രാ താമസ ൗകര്യങ്ങള്‍ ഒരുക്കിയത്
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ