- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളേജിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടെ ബസ്സിടിച്ച് 19കാരന് മരിച്ചു; സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയില്‍; അപകടം സ്വകാര്യ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ
ബസ്സിടിച്ച് 19കാരന് മരിച്ചു
മലപ്പുറം: കോളജിലേക്കുള്ള ബൈക്ക് യാത്രയില്‍ സ്വകാര്യ ബസ്സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം. ബസ്സിടിച്ച് 19കാരന് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിലാണ്.
മലപ്പുറം പറമ്പില്‍പീടിക വരപ്പാറ പരേതനായ ചെമ്പന്‍ അഷ്റഫിന്റെ മകന് മുഹമ്മദ് ഹാഷിര്‍ (19) ആണ് മരിച്ചത്. ഇന്നു രാവിലെ ഒമ്പത് മണിയോടെ പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ വള്ളുവമ്പ്രം അത്താണിക്കലിലാണ് അപകടം.
മലപ്പുറം മഅദിന്‍ പോളിടെക്നിക് കോളേജ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച മുഹമ്മദ് ഹാഷിര്‍. കൂട്ടുകാരനോടൊപ്പം കോളജിലേക്കുള്ള യാത്രാമദ്ധ്യേ സ്വകാര്യ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.
കൂടെയുണ്ടായിരുന്ന സുഹൃത്ത് വെളിമുക്ക് സ്വദേശി ടി റയാനും അപകടത്തില്‍ പരിക്കേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് ഹാഷിറിനെ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: അജ്മല്‍ സുനൂന്‍, തബ്ഷീര്‍, മിദ്ലാജ്.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ