- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീഗ് നേതാവിന്റെ സ്വര്‍ണക്കടത്ത് ഒതുക്കിത്തീര്‍ത്തത് ലീഗ് നേതൃത്വം ഇടപെട്ട്; കടത്തിയത് 48 ലക്ഷം രൂപയുടെ സ്വര്‍ണ്ണമെന്ന് ആരോപണം; ഫൈസല്‍ എടശ്ശേരി ക്കെതിരെ നിയമ നടപടി വേണമെന്ന് സി പി എം
ലീഗ് നേതാവ് കടത്തിയത് 48 ലക്ഷത്തിന്റെ സ്വര്‍ണമെന്ന് സിപിഎം
മലപ്പുറം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തി കസ്റ്റംസ് അറസ്റ്റു ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗ് നേതാവുമായ ഫൈസല്എടശ്ശേരിക്കെതിരെ കര്‍ശനനിയമ നടപടികള്‍ എടുക്കണമെന്ന് സി പി എം ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 ന് ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വന്ന യാത്രക്കാരനായ ഫൈസലില്‍ നിന്നും കസ്റ്റംസ് പരിശോധനക്കിടെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വര്‍ണ്ണ ബിസ്കറ്റുകള്‍ പിടികൂടിയിരുന്നു. അനധികൃതമായി സ്വര്‍ണ്ണം കടത്തി കൊണ്ടുവന്നതിനെ തുടര്‍ന്ന് കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെടുക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായി.
48,27,725 രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടി കൂടിയത്. എന്നാല്‍ ലീഗ് നേതൃത്വം ഇടപെട്ട് സംഭവം പുറത്തറിയാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. സ്വര്‍ണ്ണ കള്ള കടത്ത് നടത്തി മലപ്പുറം ജില്ലയെ രാജ്യത്തിന് മുന്നിലും അന്താരാഷ്ട്ര നിലയിലും അപമാനിക്കുകയാണ് ലീഗ് നേതാക്കള്‍. കള്ളക്കടത്ത് നടത്തി അറസ്റ്റിലായതില്‍ ഫൈസല്‍ ഇടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വെക്കണമെന്നും സി. പി. ഐ ( എം) ഏരിയാ സെക്രട്ടറി അഡ്വ: പി ഹംസക്കുട്ടി, അഡ്വ :യു. സൈനുദീന്‍ പി പി ലക്ഷ്മണന് എന്നിവര്‍ ആവശ്യപ്പെട്ടു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ