- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സതീശനെ കണ്ട് സിദ്ധാർത്ഥന്റെ അച്ഛൻ
ന്യൂഡൽഹി: കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് സിബിഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകൾ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സർവകലാശാലയും സിപിഎമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
എസ്.എഫ്.ഐ ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് കന്റോൺമെന്റ് ഹൗസിലെത്തി. കൊലയാളികളെ സർക്കാരും പൊലീസും സിപിഎം നേതാക്കളും ചേർന്ന് സംരക്ഷിക്കുകയാണെന്ന ആശങ്ക ജയപ്രകാശിനും കുടുംബത്തിനുമുണ്ട്. കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സിദ്ധാർത്ഥിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകും.
കൊലയാളികളെ സംരക്ഷിക്കാനാണ് തുടക്കം മുതൽക്കെ ഡീനും പൊലീസും ശ്രമിച്ചത്. പ്രതിപക്ഷ വിദ്യാർത്ഥി, യുവജന, മഹിള സംഘടനകളുടെ സമരവും തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദവുമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയത്.
എന്നാൽ കേസ് സിബിഐക്ക് കൈമാറുന്നത് പരാമാവധി വൈകിപ്പിച്ച്, തെളിവുകൾ നശിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനാണ് സർവകലാശാലയും സിപിഎമ്മും പൊലീസും ശ്രമിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കും.