- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28 പേർ മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ രാജിക്ക്
കൊച്ചി: തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ യൂത്ത് കോൺഗ്രസ്സിൽ കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ. യൂത്ത് കോൺഗ്രസിന്റെ 28 മുൻ ജനറൽ സെക്രട്ടറിമാരാണ് നാളെ കെപിസിസി ആസ്ഥാനത്തെത്തി രാജിക്കത്ത് കൈമാറുന്നത്. പുതിയ ഡി.സി.സി ഭാരവാഹികളുടെ നിയമനത്തിൽ പ്രതിഷേധിച്ചാണ് രാജിക്കൊരുങ്ങുന്നത്.
ഷാഫി പറമ്പിൽ പ്രസിഡന്റായിരുന്ന കാലത്തെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റുമാരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായും വൈസ് പ്രസിഡന്റുമാരായും നിയമിച്ചു കൊണ്ട് കഴിഞ്ഞ ദിവസം എം.എം ഹസ്സൻ ഉത്തരവിറക്കിയിരുന്നു. ഈ ലിസ്റ്റിൽ ജനറൽ സെക്രട്ടറിമാരെ പൂർണ്ണമായും ഒഴിവാക്കി. ഇതിൽ പ്രതിഷേധിച്ചാണ് കൂട്ട രാജിയിലേക്ക് പോകുന്നതെന്നാണ് നേതാക്കൾ മറുനാടനോട് പ്രതികരിച്ചത്. ഷാഫിയുടെ ഗ്രൂപ്പു നേതാക്കൾക്കാണ് പുതിയ പദവി നൽകിയിരുന്നത്.
'പൂർണ്ണമായും ഗ്രൂപ്പ് കളിയുടെ ഭാഗമാണ് ഈ നിയമനം. കെ.പി.സി. പ്രസിഡന്റ് കെ. സുധാകരനോ സംഘടനാ ചുമതലയുള്ള ടി.യു രാധാകൃഷ്ണനോ പുതിയ നിയമനത്തെപറ്റി അറിഞ്ഞിട്ടില്ല. കീഴ് വഴക്കങ്ങൾ ലംഘിച്ചാണ് ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സൻ ഭാരവാഹികളെ നിയമിച്ചത്. മുൻ കാലങ്ങളിൽ സംസ്ഥാന ഭാരവാഹികളെയും ജില്ലാ പ്രസിഡന്റ്മാരെയും ഡി.സി.സി ഭാരവാഹികളാക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി അത് അട്ടിമറിച്ചു. സംഘടനയ്ക്ക് വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ചവരാണ് ഞങ്ങൾ. അങ്ങനെയുള്ള ഞങ്ങളെ മാറ്റി നിർത്തിയതിന് പിന്നിൽ ഷാഫി പറമ്പിൽ ഫാൻസ് ഗ്രൂപ്പാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി എ.ഐ.സി.സിക്ക് പരാതി നൽകിയിട്ടുണ്ട്' നേതാക്കൾ പറഞ്ഞു.
കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും സംസ്ഥാന ഭാരവാഹികളായി പ്രവർത്തിച്ച ഞങ്ങൾക്ക് അർഹമായ പരിഗണന നിഷേധിച്ചിരിക്കുകയാണ്. അടിയന്തിര സാഹചര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കണമെന്നും അല്ലാത്ത പക്ഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വയ്ക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഷാഫി പറമ്പിൽ സംസ്ഥാന പ്രസിഡന്റായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവരെയാണ് ഡിസിസി ഭാരവാഹിത്വത്തിലേക്ക് ഉയർത്തിയത്. ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നവരെ ഡിസിസി വൈസ് പ്രസിഡന്റുമാരായാണ് ഉയർത്തിയത്. ഇതേസമയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായിരുന്നവരെ ഡിസിസികളിലെ ജനറൽ സെക്രട്ടറിമാരായും നിയമിച്ചു.
യൂത്ത് കോൺഗ്രസ് നേതൃത്വ പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ചുമതല നൽകിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഇപ്പോഴും തുടരുന്ന ഒരാഴൊഴിച്ച് മുൻപ് പ്രസിഡന്റുമാരായിരുന്ന 13 പേരെയും ഡിസിസി ഭാരവാഹികളാക്കി.
ബിപി പ്രദീപ് കുമാർ-കാസർഗോഡ്, സുദീപ് ജയിംസ്-കണ്ണൂർ, ഷംഷാദ് മരക്കാർ-വയനാട്, ഷാജി പാച്ചേരി - മലപ്പുറം, ടിഎച്ച് ഫിറോസ് ബാബു - പാലക്കാട്, ടിറ്റോ ആന്റണി - എറണാകുളം, ചിന്റു കുര്യൻ - കോട്ടയം, മുകേഷ് മോഹൻ - ഇടു്കി, അരുൺ കെഎസ് -ഇടുക്കി, ടിജിൻ ജോസഫ്-ആലപ്പുഴ, എംജി കണ്ണൻ - പത്തനംതിട്ട, അരുൺ രാജ് - കൊല്ലം, സുധീർ ഷാ പാലോട് - തിരുവനന്തപുരം എന്നിവരാണ് പുതിയ ഡിസിസി വൈസ് പ്രസിഡന്റുമാർ.
ഇപി രാജീവ്, ഹാരിഷ് ചിറക്കാട്ടിൽ, പികെ നൗഫൽ ബാബു എന്നിവരെ മലപ്പുറത്തും പികെ രാഗേഷ്, ധനീഷ് ലാൽ, ശരണ്യ എന്നിവരെ കോഴിക്കോടും കെഎം ഫെബിനെ പാലക്കാടും ശോഭ സുബിലിനെ തൃശ്ശൂരും, ജിന്റോ ജോണിനെ എറണാകുളത്തും ജോബിൻ ജേക്കബിനെ കോട്ടയത്തും ബിനു ചുള്ളിയിലിനെ ആലപ്പുഴയിലും റോബിൻ പരുമലയെ പത്തനംതിട്ടയിലും ഫൈസൽ കുളപ്പാടം, അബിൻ ആർഎസ്, ദിനേശ് ബാബു എന്നിവരെ കൊല്ലത്തും നിനോ അലകസിനെ തിരുവനന്തപുരത്തും ഡിസിസി ജനറൽ സെക്രട്ടറിമാരായി നിയമിച്ചു. ഇവരെല്ലാം തന്നെ ഷാഫി ഗ്രൂപ്പുകളാണ്. ഇതാണ് പാർട്ടിക്കായി പണിയെടുത്ത മറ്റുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.