അടൂർ: ഒലിവിയ സിൽക്സിൽ സെയിൽസ് ഗേൾ ജോലിക്കെത്തിയ യുവതിയെ സംഘം ചേർന്ന് മർദിച്ചതിന് അഞ്ചു വനിതാ ജീവനക്കാർക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം ചടയമംഗലം സ്വദേശിനി ശ്രീലക്ഷ്മി(23)യുടെ പരാതിയിൽ ജിജി മോൾ, ബെൻസി ജോൺ, ദേവിക കൃഷ്ണ, ജിഷ മോൾ, ജയലക്ഷ്മി എന്നിവർക്കെതിരേയാണ് കേസ്.

അമ്പതു ശതമാനം ഭിന്നശേഷിയുള്ള ശ്രീലക്ഷ്മിയെ ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് 12.30 നാണ് അടൂർ ഒലിവിയ സിൽക്സിന്റെ പരിശീലനകേന്ദ്രത്തിൽ വച്ച് സംഘം ചേർന്ന് മർദിച്ചത്. 25,000 രൂപ ശമ്പളം പറഞ്ഞാണ് ശ്രീലക്ഷ്മിയെ ജോലിക്കെടുത്തത്. എന്നാൽ, പരിശീലനത്തിന് വന്നപ്പോൾ ഇത്രയും കിട്ടില്ലെന്ന് അറിഞ്ഞ് പ്രതിഷേധിച്ചു. ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ പൊക്കോളാൻ ഉടമ നിർദ്ദേശം നൽകി. ഇതനുസരിച്ച് പോകാനിറങ്ങുമ്പോൾ ശ്രീലക്ഷ്മിയെ സംഘം ചേർന്നു മർദിച്ചുവെന്നായിരുന്നു പരാതി. വിവരം ഉടൻ തന്നെ ശ്രീലക്ഷ്മി പൊലീസിൽ അറിയിച്ചു. സ്്ഥലത്ത് വന്ന പൊലീസ് സംഘമാണ് ശ്രീലക്ഷ്മിയെ അടൂർ ജനറൽ ആശുപപത്രിയിൽ എത്തിച്ചത്. മർദിക്കുന്ന സമയത്ത്കടയുടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നു.

മർദനമേറ്റ് തനിക്ക് നെഞ്ചിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരുക്കുണ്ടെന്നും യുവതി പറഞ്ഞു. അതേ സമയം, ശ്രീലക്ഷ്മിയാണ് തങ്ങളെ മർദിച്ചത് എന്നാണ് മറ്റു ജീവനക്കാർ പറയുന്നത്. വീടിന്റെ കതക് വലിച്ചടച്ചത് ചോദ്യം ചെയത്പ്പോൾ അസഭ്യം പറഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും പറയുന്നു. സെയിൽസ് ഗേൾസിനെ മർദിച്ചതിന് മുൻപും വിവാദം ഉണ്ടായ സ്ഥാപനമാണ് ഒലിവിയ സിൽക്സ്. 2020 ൽ ശമ്പളം ചോദിച്ച രണ്ടു ജീവനക്കാരികളെ കടയിലിട്ട് മർദിച്ചതിന് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരേ കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ അന്ന് സിപിഎം നേതാവ് ഇടപെട്ട് ഇവരെ ജാമ്യത്തിൽ വിടുവിക്കുകയായിരുന്നു.

വസ്ത്ര വ്യാപാരശാലയിൽ പരിശീലനത്തിന് എത്തിയ യുവതിയെ മർദ്ദിച്ചതായി പരാതി, അടൂർ ഒലീവിയ ഡിസൈൻ സെന്റ് പരിശീലന സെന്ററിൽ ആണ് സംഭവം. അടൂർ ബൈപ്പാസ് സമയമുള്ള ഒരു വീട് കേന്ദ്രിച്ചാണ് ഈ സെന്റർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 1 രാവിലെ 11 എവിടെയാണ് ചടയമംഗലം സ്വദേശിനി ശ്രീലക്ഷ്മി 30 സ്ത്രീകൾ അടങ്ങുന്ന സംഘം മർദ്ദിച്ചു അവശയാക്കിയത്. തുടർന്ന് ശ്രീലക്ഷ്മി ഗൂഗിൾ ലൊക്കേഷൻ മുഖേന അടൂർ ഡിവൈഎസ്‌പിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ശ്രീലക്ഷ്മിയെ അടൂർ ജനറൽ ഹോസ്പിറ്റൽ പ്രവേശിച്ചതെന്ന് പറയുന്നു.

മർദ്ദന സമയത്ത് ഒലീവിയ ഉടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നതായി ശ്രീലക്ഷ്മി പറഞ്ഞു. മൂന്നുവർഷം മുമ്പ് ശമ്പളം ചോദിച്ച. സെയിൽസ് ഗേൾസിനെ കടയ്ക്കുള്ളിൽ വച്ച് മർദ്ദിച്ച കേസിൽ ജാമയില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിൽ പ്രതിയായ ഒലീവിയ ഉടമ ഭാര്യ എന്നിവരെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമായിരുന്നു.