- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാൻസറിനെ തോൽപ്പിച്ചത് രണ്ടു തവണ; കീമോയുടേയും ശസ്ത്രക്രിയകളുടേയും അവശത മറന്ന് റാക്കെടുത്തത് അധ്വാനത്തെ ആരാധനയായി കണ്ട്; ശമ്പളമില്ലാത്തതിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിനുള്ള പാലാ സ്ഥലം മാറ്റം അവതാളത്തിലാക്കുക അർബുദത്തെ പ്രതിരോധിക്കാനുള്ള തുടർ ചികിൽസയെ; അഖിലാ എസ് നായരോട് കെ എസ് ആർ ടി സി കാട്ടിയത് കൊടുംചതി
കോട്ടയം: കെ എസ് ആർ ടി സി ക്രൂരത കാട്ടിയത് കാൻസർ അതിജീവിതയോട്. ശമ്പളം കിട്ടത്തപ്പോഴും ജോലിയുടുത്ത് കുടുംബത്തെ താങ്ങി നിർത്തിയ യുവതിയെയാണ് പാലായിലേക്ക് കെ എസ് ആർ ടി സി സ്ഥലം മാറ്റിയത്. എല്ലാ പരിഗണനകളും കൂടി ഓഫീസിൽ ജോലി നൽകി സംരക്ഷിക്കേണ്ട അഖിലാ എസ് നായരോട് അസുഖം പോലും അറിഞ്ഞു വച്ചു കൊണ്ടാണ് കെ എസ് ആർ ടി സി മാനേജ്‌മെന്റ് പ്രതികാര നടപടി എടുത്തത്.
ശമ്പളം കിട്ടാതെ വന്നപ്പോൾ ശമ്പളരഹിത സേവനം 41-ാം ദിവസമെന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റുമ്പോൾ കേരളമാകെ പ്രതിഷേധത്തിലാണ്. ഈ വർഷം ജനുവരി 21നായിരുന്നു ആ പ്രതിഷേധം. അതിന് സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത് കഴിഞ്ഞ ദിവസവും. വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് വനിതാ കണ്ടക്ടറുടെ വീട്. അധ്വാനത്തെ ആരാധനയായി കാണുന്ന അഖിലാ എസ് നായർ. ക്യാൻസർ എന്ന രോഗത്തെ പടവെട്ടി തോൽപ്പിച്ച വനിത കൂടിയാണ്.
ഈ രോഗത്തെ കീഴ്പ്പെടുത്തി കുടുംബത്തിന് വേണ്ടി പണിയെടുക്കുന്ന ധീര. ഇവരെയാണ് സ്ഥലം മാറ്റി മാനസികമായി തളർത്താൻ കെ എസ് ആർ ടി സി ശ്രമിക്കുന്നത്. ഗുരുതര രോഗമുള്ളവരെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഒരു അസുഖവുമില്ലാത് പലരും കെ എസ് ആർ ടി സിയിൽ ഓഫീസിലെ ജോലിയുമായി ഒതുങ്ങി കൂടുന്നു. ഇതിന് ഒത്താശ ചെയ്യുന്ന മാനേജ്മെന്റാണ് ഇപ്പോഴും അർബുദത്തെ തോൽപ്പിക്കാനായി മരുന്ന് കഴിക്കുന്ന അഖിലയെ സ്ഥലം മാറ്റി പ്രതികാരം തീർക്കുന്നത്.
ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബാഡ്ജ് ധരിച്ച് അഖില ഡ്യൂട്ടി ചെയ്തത്. ആ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു. കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ അഖില അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാർഥം സ്ഥലം മാറ്റിയെന്നുമാണ് ഉത്തരവിൽ പറയുന്നത്. അഖിലയുടെ പ്രതിഷേധം സർക്കാരിനേയും കോർപ്പറേഷനേയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരുത്തിയെന്നും കെഎസ്ആർടിസിയുടെ സ്ഥലംമാറ്റ ഉത്തരവിൽ പറയുന്നു. എന്നാൽ ഒരു അച്ചടക്ക ലംഘനവും അഖില നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തുവെന്നതിന് കൃത്യമായ വിശദീകരണം അഖിലയ്ക്കുണ്ട്.
ബിഎംഎസുകാരിയായ അഖില മുമ്പ് സിഐടിയുവിൽ അംഗമായിരുന്നു. നാല് കൊല്ലമായി ബിഎംഎസിലാണ്. ഡിസംബറിലെ ശമ്പളം മുടങ്ങിയപ്പോൾ പ്രതിഷേധത്തിന് ആലോചനകളുണ്ടായി. ഈ സമയമാണ് ആരേയും ബുദ്ധിമുട്ടിക്കാതെയുള്ള പ്രതിഷേധത്തിന് അഖില ആശയം മുന്നോട്ട് വച്ചത്. അതെങ്ങനെ അപമാനിക്കലാകുമെന്ന ചോദ്യമാണ് അഖില ഉയർത്തുന്നത്.
പത്ത് വർഷം മുമ്പാണ് ക്യാൻസർ വന്നത്. രണ്ടു ശസ്ത്രക്രിയകൾ. കീമോ തൊറാപ്പി. പോരാത്തതിന് നിത്യേന മരുന്നു. ഇത്തരമൊരു യുവതിയെയാണ് സ്ഥലം മാറ്റുന്നത്. ഫലത്തിൽ രാവിലെ പുലർച്ചയെുള്ള ഡ്യൂട്ടിയിൽ കയറണമെങ്കിൽ അഖില തലേന്നേ പാലയിൽ എത്തണം. വൈകിയുള്ള ഡ്യൂട്ടി എടുത്താൽ അന്ന് വീട്ടിലേക്ക് മടങ്ങാനുമാകില്ല. ഇതെല്ലാം കാൻസറിനെ പ്രതിരോധിക്കാനുള്ള അഖിലയുടെ ചികിൽസയേയും ബാധിക്കും. എല്ലാം എല്ലാവർക്കും അറിയാം. എന്നിട്ടും അഖിലയെ വെറുതെ വിടുന്നില്ലെന്നതാണ് വസ്തുത. അപ്പോഴും സ്വന്തം സ്ഥാപനത്തിനെതിരെ ഒരു വാക്കു പോലും അഖില പറയുന്നില്ല
മാരക രോഗങ്ങളുടെ കൂട്ടത്തിലാണ് ക്യാൻസർ. അതുകൊണ്ട് തന്നെ അവർക്ക് എല്ലാ സഹായവും ചെയ്ത് ചികിൽസ സുഗമാക്കേണ്ട ബാധ്യത ജോലി ചെയ്യുന്ന സ്ഥാപനത്തിനുമുണ്ട്. ഓഫീസിൽ ഇരുന്ന് എയർ കണ്ടീഷന് കീഴിലുരുന്ന് ജോലി ചെയ്യാൻ അഖിലയുടെ മനസ്സ് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് അസുഖത്തെ തോൽപ്പിച്ച് കണ്ടക്ടർ റാക്കുമായി ബസിൽ നിറഞ്ഞത്. അത് മനസ്സിലാക്കിയുള്ള തിരുത്തൽ അഖിലയുടെ കാര്യത്തിൽ അനിവാര്യതയാണ്. അതാണ് കെ എസ് ആർ ടി സിയിലെ മാനേജ്മെന്റ് നീതി ബോധത്തോടെ ഉടൻ ചെയ്യേണ്ടത്.