- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇൻസ്റ്റാഗ്രാമിൽ കാമുകിമാർ കൂടിയതോടെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയി; അഖിയേട്ടന് വേണ്ടി യുവതികൾ തമ്മിൽ വാക്ക് തർക്കമുണ്ടായിട്ട് അധിക നാളായില്ല; പാറക്കടവിലെ കാമുകിക്കൊപ്പം ആതിരയെ കൂടി വളച്ചെടുത്തു; രണ്ടാം കല്യാണത്തിന് ഒരുങ്ങിയപ്പോൾ സൂപ്പർ മാർക്കറ്റിലെ സഹ ജീവനക്കാരി 12 പവൻ തിരിച്ചു ചോദിച്ചു; അങ്കമാലിയിൽ 'കൃഷ്ണനായി' വിലസിയ അഖിയേട്ടന്റെ കൊടും ചതികളുടെ കഥ
കൊച്ചി: ആതിരപ്പിള്ളിയിൽ ആതിരയെ കൊലപ്പെടുത്തിയ ഇൻസ്റ്റാഗ്രാമിലെ അഖിയേട്ടൻ എന്ന അഖിൽഇൻസ്റ്റാഗ്രാം വഴി നിരവധി പെൺകുട്ടികളെ വളച്ചെടുത്തിരുന്നതായി വിവരം. ഇൻസ്റ്റയിൽ കാമുകിമാരും സുഹൃത്തുക്കളും കൂടിയതോടെ അഖിൽ വീട്ടുകാര്യം നോക്കാതായി. ഭാര്യയെ അവഗണിച്ചു. ഇൻസ്റ്റായിലെ കാമുകിമാരുടെ പ്രശ്‌നം കാരണം വീട്ടിൽ വഴക്കും പതിവായി.
അങ്ങനെ ഒന്നര വർഷം മുൻപ് ഭാര്യ അഖിലിനെ ഉപേക്ഷിച്ചു പോയി. പിന്നീട് എറണാകുളത്തെ പാറക്കടവിലുള്ള ഒരു യുവതിയുമായി അഖിൽ പ്രണയത്തിലായി. ഈ യുവതിയെ വിവാഹം കഴിക്കാൻ ഇരിക്കുന്നതിനിടെയാണ് അഖിൽ, ആതിരയെ കൊലപ്പെടുത്തിയിരിക്കുന്നത്. അഖിൽ വേറെ വിവാഹം കഴിക്കുന്നതിനെ ആ തിര എതിർത്തിരുന്നുവെന്നാണ് വിവരം. കൂടാതെ ആതിരയുടെ 12 പവൻ സ്വർണം പലപ്പോഴായി അഖിൽ പണയം വെച്ചു. വേറെ കല്യാണം ഉറപ്പിച്ചതോടെയാണ് പന്ത്രണ്ടു പവൻ തിരിച്ചു ചോദിച്ചത്.
ഇത് തിരികെ ചോദിച്ചു തുടങ്ങിയതും പുതിയ വിവാഹം കഴിക്കുന്നതിലെ തടസവുമാണ് അഖിലിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. അങ്കമാലിയിൽ വെച്ച് തന്നെ അഖിലിന്റെ ഇൻസ്റ്റായിലെ കാമുകിമാർ വാഗ്വാദത്തിൽ ഏർപ്പെട്ടതും പാട്ടാണ്. ഇൻസ്റ്റായിൽ ഉള്ള കാമുകിമാരിൽ നിന്നെല്ലാം അഖിൽ സാമ്പത്തിക ചൂക്ഷണം നടത്തിയിരുന്നുവെന്നാണ് വിവരം. ചില യുവതികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതായും സൂചനയുണ്ട്. ആതിരയോട് അടുത്തതും ഇൻസ്റ്റായിലെ വീഡിയോകൾ കാട്ടിയാണ്. അങ്കമാലി സൂപ്പർമാർക്കറ്റിലെ ഏപ്രിൽ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്.
രാവിലെ വീട്ടിൽനിന്ന് സൂപ്പർമാർക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവിലെ പതിവുപോലെ ഭർത്താവ് സനലാണ് ആതിരയെ കാലടി ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടിൽ തിരിച്ചെത്താതായതോടെ ഭർത്താവും കുടുംബവും കാലടി പൊലീസിൽ പരാതി നൽകി. ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടെങ്കിലും ആതിര പെരുമ്പാവൂർ വല്ലത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറുമായി അഖിൽ അവിടെ കാത്തുനിന്നു. തുടർന്ന് രണ്ടുപേരും കാറിൽ അതിരപ്പിള്ളിയിലേക്ക് വന്നു. തുമ്പൂർമുഴി വനത്തിനുസമീപം പ്രധാന റോഡിൽ വാഹനം നിർത്തി ഇരുവരും വനത്തിലേക്ക് പോയി. ഇവിടെ പാറക്കെട്ടിനുസമീപത്ത് സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു കൊലപാതകം.
ആതിര ധരിച്ചിരുന്ന ഷാൾ ഉപയോഗിച്ചാണ് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് അഖിൽ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കാൻ പലതവണ കഴുത്തിൽ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഉച്ചയോടെയായിരുന്നു കൊലപാതകം. പ്രധാന റോഡിൽനിന്ന് ഒരുകിലോമീറ്റർ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. പാറകൾക്കിടയിൽ കാൽപ്പാദങ്ങൾമാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേഹം, അഴുകിയ നിലയിലായിരുന്നു.
നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ
ആതിരയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ. സംഭവദിവസം ജോലിക്ക് പോകാൻ വീട്ടിൽനിന്ന് ഇറങ്ങിയ ആതിര മൊബൈൽഫോൺ കൊണ്ടുപോയിരുന്നില്ല. അഖിലിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഫോൺ എടുക്കാത്തത്. തെളിവുകൾ ഇല്ലാതാക്കുക എന്ന ഗൂഢ ഉദ്ദേശവും അഖിലിന് ഉണ്ടായിരുന്നു.
അതിനാൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസ്സപ്പെട്ടു. എന്നാൽ, മൊബൈൽഫോൺ വീട്ടിൽത്തന്നെയുണ്ടെന്ന് കണ്ടെത്തിയ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് ഫോണിലെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് അഖിലുമായുള്ള സൗഹൃദം കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ പൊലീസിന്റെ ചോദ്യങ്ങളിൽനിന്ന് അഖിൽ ഒഴിഞ്ഞുമാറി. സിസിടിവി ദൃശ്യങ്ങളുടെയും ആതിരയുടെ ഫോണിൽനിന്ന് ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് അഖിൽ വലയിലായത്.
പെരുമ്പാവൂർ വല്ലത്തുനിന്ന് ആതിരയെ അഖിൽ വാടകയ്ക്കെടുത്ത കാറിൽ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. ഈ ദൃശ്യങ്ങൾ കാണിച്ചതോടെ അഖിൽ കുറ്റം സമ്മതിച്ചു. റെന്റ് എ കാറിന്റെ നമ്പറിൽനിന്ന് കോട്ടയം സ്വദേശിയുടേതാണ് കാറെന്ന് വ്യക്തമായി. എന്നാൽ കോട്ടയം സ്വദേശി, തിരുവല്ല വദേശിക്ക് കാർ വിറ്റിരുന്നു. ഇയാളിൽനിന്നാണ് കാർ വാടകയ്ക്ക് എടുത്തത് അഖിലാണെന്ന വിവരം ലഭിച്ചത്.
. ജില്ലാ പൊലീസ് മേധാവി വിവേക്കുമാറിന്റെ നേതൃത്വത്തിൽ എഎസ്‌പി ജുവനപ്പടി മഹേഷ്, ഇൻസ്‌പെക്ടർ എൻ എ അനൂപ്, എസ്‌ഐമാരായ ജെ റോജോമോൻ, എം എൻ ഹരീഷ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്