- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസ് എത്തുമ്പോൾ പാതയോരത്ത് കൂടി നടന്നു പോകുന്ന കൊമ്പൻ; കടന്നു പോകാമെന്ന് കരുതി ബസ് പതുക്കെ മുന്നോട്ട് എടുത്തപ്പോൾ പാഞ്ഞെത്തിയ അരിക്കൊമ്പൻ; അൽപ്പനേരം മാർഗ്ഗ തടസ്സം സൃഷ്ടിച്ച് സമീപ വനത്തിലേക്ക് നീങ്ങിയ ചിന്നക്കനാലിലെ പഴയ പ്രതാപി; മേഘമലയ്ക്ക് അരിക്കൊമ്പൻ ഭീതി തന്നെ; റേഡിയോ കോളർ കണ്ട് ജനം ഞെട്ടുമ്പോൾ
ഇടുക്കി; തമിഴ്‌നാട്ടിലെ മേഘമല- ചിന്നമന്നൂർ പാതയിൽ യാത്ര ബസ്സിന് മുന്നിൽ അരിക്കൊമ്പന്റെ വിളയാട്ടം. ബസ് എത്തുമ്പോൾ കൊമ്പൻ പാതയോരത്തുകൂടു നടന്നു പോകുന്നുണ്ടായിരുന്നു. കടന്നുപോകാമെന്ന് കരുതി ഡ്രൈവർ ബസ് മുന്നോട്ടെടുക്കുമ്പോൾ ആന ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി. അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്.
അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിലെ ചില മാധ്യമങ്ങൾ ഇല്ലാക്കഥകൾ കെട്ടിച്ചമയ്ക്കുന്നത് -തമിഴ്‌നാട് അതിർത്തിയിൽ പരിഭ്രാന്തിയുണ്ടാക്കുന്നുവെന്ന വാദം കേരളം ഉയർത്തുന്നുണ്ട്. ഞായറാഴ്ച കേരള വനാതിർത്തിയിൽ മേഘമലയിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചത്. ഇവിടെ ആക്രമണം നടത്തിയതായി അധികൃതരുടെ റിപ്പോർട്ടിൽ ഇല്ല. എന്നാൽ, മേഘമല ജനവാസ കേന്ദ്രങ്ങളിൽ അരിക്കൊമ്പൻ ആക്രമണം നടത്തുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നതായി ചില മലയാള മാധ്യമങ്ങൾ നൽകിയ വാർത്ത അതേപടി ചില തമിഴ് മാധ്യമങ്ങളിലും വന്നത് പ്രശ്‌നം വഷളാക്കിയെന്നാണ് വാദം.
ഇതിനിടെയാണ് അരിക്കൊമ്പൻ ബസിന് നേരെ ആഞ്ഞടുക്കുന്ന ചിത്രം പുറത്തു വരുന്നത്. ബസ് യാത്രക്കാരിൽ ഒരാൾ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മേഘമലയിൽ - ചിന്നമന്നൂർ പാതയിൽ മേഘമലയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ബസ് യാത്രക്കാർ അരിക്കൊമ്പനെ കണ്ടതെന്നാണ് സൂചന. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്.മേഘമലയ്ക്ക് സമീപമാണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളതെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
രാത്രി ആനയെ കണ്ട പ്രദേശം ആനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമാണെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.തീറ്റയും വെള്ളവും സുലഭമായി ലഭിക്കുന്നതാണ് ഇവിടെ ആനക്കൂട്ടങ്ങൾ തമ്പടിക്കാൻ കാരണം. നിലവിൽ ഈ ഭാഗത്ത് തന്നെ അരിക്കൊമ്പൻ ചൂുറ്റിക്കറങ്ങുന്നതായിട്ടാണ് റേഡിയോ കോളറിൽ നിന്നും ലഭിച്ചിട്ടുള്ള സിഗ്‌നനലുകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുള്ളത്. അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ ജനവാസമേഖലയിൽ ഇറങ്ങിയിട്ടും അതിന്റെ കഴുത്തിലെ റേഡിയോ കോളറിൽനിന്നുള്ള സിഗ്‌നൽ ലഭിക്കാത്തതിൽ കേരള വനംവകുപ്പിനെ വിമർശിച്ച് തമിഴ്‌നാട്.
ആനയുടെ നീക്കങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയാത്തത് പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കുന്നു. പെരിയാർ കടുവാസങ്കേതത്തിലെ ഉന്നത ഉദ്യോഗസ്ഥരെ തമിഴ്‌നാട് ഇതിനോടകം ആശങ്ക അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ജനവാസമേഖലകളിൽ അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടതോടെ വിനോദസഞ്ചരികൾക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്ക് തമിഴ്‌നാട് സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ ആന, ജനവാസമേഖലകളിലേക്ക് ഇറങ്ങാതിരുന്നത് ആശ്വാസമായി. മേഘമലയ്ക്ക് സമീപം ഉൾക്കാട്ടിൽ ആന ഉണ്ടെന്ന നിഗമനത്തിലാണ് തമിഴ്‌നാട് വനംവകുപ്പ്.
കഴിഞ്ഞ ദിവസം അരിക്കൊമ്പനെത്തിയ സ്ഥലങ്ങളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. മേഘമല, ഹൈവേയ്‌സ്, മണലാർ, മേൽമണലാർ, വെണ്ണിയാർ, മഹാരാജാമെട്ട്, ഇരവിങ്കലാർ എന്നീ ഡിവിഷനുകളാണ് മേഘമല എസ്റ്റേറ്റിലുള്ളത്. ഈ പ്രദേശങ്ങളെല്ലാം വനത്തോടുചേർന്നതുമാണ്. കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ രണ്ടു തവണ പെരിയാറിലേക്ക് തിരിച്ചെത്തിയെങ്കിലും മൂന്നാംതവണ മേഘമലയിൽ എത്തിയിട്ട് മടങ്ങുന്നില്ല.
മറുനാടന് മലയാളി ലേഖകന്.