- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തി ജീവിക്കാൻ അനുവദിക്കുന്നില്ല; താൻ പെണ്ണായത് ആശുപത്രിയിൽ പോയി ചികിത്സ നടത്തിയാണെന്ന് കള്ള പ്രചരണം; സഹോദരങ്ങൾ തന്നെയും മക്കളേയും വിഷം തന്ന് കൊലപ്പെടുത്താനും ശ്രമിച്ചതായും 39കാരി; കണ്ണടച്ച് പൊലീസും; ആത്തിക വേദന പറയുമ്പോൾ
മലപ്പുറം: താൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തി ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും സഹോദരങ്ങൾ തന്നെയും തന്റെ മക്കളേയും വിഷംതന്ന് കൊലപ്പെടുത്താനും ശ്രമിച്ചതായും 39കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംഭവത്തിൽ പൊലീസിനു പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും ഇതിനാൽ താൻ നീതിതേടി കോടതിയെ സമീപിച്ചിരിക്കുകയാണെന്നും മലപ്പുറം വെന്നിയൂർ സ്വദേശി മണിപറമ്പത്ത് ആത്തിക പറയുന്നു.
നിലവിൽ തന്റെ പരാതിയിൽ കോടതി പൊലീസിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. യു.പി. സ്‌കൂൾ അദ്ധ്യാപികയായിരുന്ന തന്റെ ജോലി നഷ്ടപ്പെട്ടത് 2018ലാണ്. ബന്ധുക്കൾ തന്നെയാണ് താൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തി ജീവിക്കാൻ അനുവദിക്കാതിരുന്നത്. തന്റെ പിതൃത്വത്തെ കുറിച്ചുവരെ ഇവർ അപവാദ പ്രചരണം നടത്തിയെന്നും യുവതി പറയുന്നു.
രണ്ടുമക്കളുടെ മാതാവായ തന്നെ ഭർത്താവ് ഉപേക്ഷിച്ചത് ഇത്തരം വ്യാജ പ്രചരണങ്ങളിൽ മനംനൊന്താണെന്ന് ഭർത്താവിന്റെ കൂടെ താമസിന്ന തന്റെ 20വയസ്സുള്ള മകൻ പിന്നീടു പറഞ്ഞുവെന്നും ഈ മാതാവ് കണ്ണീരോടെ പറയുന്നു. പലതവണ തന്റെ സഹോദരങ്ങൾ തന്നെയും തന്റെ മക്കളേയും വിഷംതന്ന് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിന് തന്റെ മക്കളും മാതാവും സാക്ഷികളാണെന്നും ഇവർ ഇവർ പറയുന്നു. താൻ ഹിജടയാണെന്ന് പറഞ്ഞ് പരത്തിയത് തെറ്റാണെന്നു ജനങ്ങൾ മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിൽ തന്നെ പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണു ആത്തികയുടെ ആരോപണം.
തന്റെ പിതാവിന്റെ എട്ടാമത്തെ മകളാണ് ഞാൻ. ചെറുപ്പത്തിൽ പ്രസവ സമയത്തു തന്നെ വളർച്ചക്കുറവും മറ്റും ഉള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ജനിക്കുമ്പോൾ തന്നെ എന്റെ തലമുടി ചുവപ്പ് നിറമായിരുന്നു. ഇപ്പോഴും തന്റെ തലമുടി ചുവപ്പു തന്നെയാണ്. തനിക്കുമ്പോൾ 20, 14 വയസ്സ് പ്രായമുള്ള രണ്ടു മക്കളുണ്ട്. ഈ മക്കളാണിപ്പോൾ എന്റെ ഇക്കാര്യത്തിൽ കേസ് കൊടുക്കാൻ പറയുന്നത്.
നിങ്ങൾ ആണാണ് എന്നാണ് എല്ലാരും പറയുന്നത്. അതിന് ശരിക്കും വല്യൂമ്മ ആണ് പ്രതികരിക്കേണ്ടിയിരുന്നത്. അന്നു വല്യൂമ്മ പ്രതികരിച്ചില്ല. ആദ്യ ഭർത്താവ് എന്നെ ഒഴിവക്കിയതു വ്യാജ പ്രചരണങ്ങളിലെ മാനക്കേട് കൊണ്ടാണെന്നും തന്റെ മക്കൾ പറയുന്നുവെന്നും ആത്തിക പറയുന്നു. എന്റെ ബന്ധുക്കളായ പലരും തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടുത്തുന്നത്. എന്റെ മാതാവ് ഓതാതെയും(ഖുർആൻ പാരായണം) നിസ്‌കരിക്കാതെയും കിടന്നിട്ട് ഞാൻ പിശാചിന്റെകുട്ടിയാണ്.
എന്റെ പിതാവിന്റെ കുട്ടിയല്ല എന്നുവരെ പ്രചരിപ്പിച്ച് എന്നെ ഒറ്റപ്പെടുത്തിയെന്നും ഇവർ പറയുന്നു. താൻ കൊടുത്തകേസിൽ പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല. തുടർന്നു മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും പരാതികൊടുത്തു. ഇപ്പോൾ കോടതിയിൽ കേസ് പരിഗണനയിലാണ്. ഇതിലാണ് തനിക്കു വിശ്വാസമെന്നും ഇവർ പറയുന്നു.
തനിക്കു വിഷംതന്നുവെന്നു പറഞ്ഞത് തന്റെ ഉമ്മ മറ്റൊരു ഉസ്താദിനോട് പറഞ്ഞപ്പോഴാണ് ഇക്കാര്യം താൻ മനസ്സിലാക്കിയതെന്നും ഇവർ പറഞ്ഞു. താൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തിയവർക്കു താൻ രണ്ടു മക്കളെ പ്രസവിച്ചിട്ടും ഇത് മനസ്സിലായില്ലെ എന്നും ഇവർ ചോദിക്കുന്നു. രാഷ്ട്രീയ, പണ സ്വാധീനം ഉപയോഗിച്ച് തന്നെ ഒറ്റപ്പെടുത്താനാണു താൻ ബന്ധുക്കൾ ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്