- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ ആർക്കും 159 ഡോളറുണ്ടെങ്കിൽ ഓൺലൈനിൽ കമ്പനി തുടങ്ങാം! ദി സ്കൈ ഇലവനും തട്ടിപ്പോ?
ലണ്ടൻ: കാനഡയിൽ വീണാ വിജയനുമായി ബന്ധമുള്ള കമ്പനിയും കടലാസ് സ്ഥാപനമോ? മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന മറുനാടൻ വാർത്ത വലിയ ചർച്ചകളിൽ നിറയുകയാണ്. വീണാ വിജയന്റെ കാനഡയിലെ സ്ഥാപനം രജിസ്റ്റർ ചെയ്ത വീടിന്റെ ചിത്രവും മറുനാടന് കിട്ടിയിരുന്നു. ദി സ്കൈ ഇലവൻ ഇൻകോർപ്പറേറ്റഡ് എന്നാണ് കമ്പിനയുടെ പേര്. കാനഡയിൽ ഈ കമ്പനിക്കുള്ള ഔദ്യോഗിക നമ്പർ 14898346 എന്നാണ്. ഇതിൽ മാനേജിങ് ഡയറക്ടർ അടക്കം ഒറ്റ ദിവസം കൊണ്ട് മാറി. എന്നാൽ കമ്പനിയുടെ വിലാസത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിൽ തെളിയുന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ഒരു റെസിഡൻഷ്യൽ കോപ്ലക്സിലാണ് ഈ അഡ്രസ്. പൊതു ജനങ്ങളെ പ്രവേശിപ്പിക്കാത്ത അതീവ സുരക്ഷിതമായ റെസിഡൻഷ്യൽ പ്രദേശം. മറുനാടൻ പ്രതിനിധിക്ക് പോലും റിസപ്ഷന് അപ്പുറത്തേക്ക് പോകാനായില്ല. അവിടെ ബിസിനസ് സ്ഥാപനമൊന്നും ഇല്ലെന്നും കാനഡക്കാരായ ആളുകൾ മാത്രമേ ഉള്ളൂവെന്നും മനസ്സിലാക്കാനും കഴിഞ്ഞു. ഇവിടെത്തെ വിലാസം വഴി ആരെങ്കിലും കമ്പനി രജിസ്റ്റർ ചെയ്തിരിക്കാമെന്നതാണ് അവർ നൽകുന്ന സൂചന. കാനഡയിൽ 159 ഡോളർ ചെലവാക്കിയാൽ ആർക്കും കമ്പനി തുടങ്ങാം. അതിന് നിയമപരമായ പരിരക്ഷയും കിട്ടും. ഇങ്ങനെ നിരവധി പേർ കടലാസ് കമ്പനികൾ തുടങ്ങാറുണ്ട്. ഇത്തരത്തിലൊന്നാകാം ഈ റെസിഡൻഷ്യൽ കോപ്ലക്സിന്റെ അഡ്രസിലുള്ള കമ്പനിയെന്നാണ് മറുനാടനോട് അവിടെയുള്ളവർ പങ്കുവയ്ക്കുന്ന വിവരം.
ലാവ്ലിൻ കമ്പിയുടെ ആസ്ഥാനമാണ് കാനഡ. ഇവിടെയാണ് വീണയുമായി ബന്ധമുള്ള കമ്പനിയെന്നതാണ് വസ്തുത. ഇതിന്റെ വിശദാംശങ്ങൾ മറുനാടൻ മലയാളി പുറത്തു വിടത് ഇന്നലെ രാവിലയാണ്. കാനഡയിൽ 2023ലാണ് വീണ കമ്പനിയുണ്ടാക്കിയത്. അങ്ങനെ വന്നാൽ എക്സാലോജിക് എന്ന കമ്പനി പൂട്ടിയതിന് ശേഷം ലാവ്ലിന്റെ ആസ്ഥാനമായ കാനഡയിൽ കമ്പനി തുടങ്ങിയെന്നതാണ് വസ്തുത. രവി പിള്ളയുടെ കമ്പനിയിലെ ജോലിക്കാരിയായിരുന്ന വീണ തുടങ്ങിയ ബംഗ്ലൂരുവിലെ എക്സാലോജിക് പല വിവാദങ്ങളിൽ കുടുങ്ങി. എല്ലാം ഇപ്പോൾ അന്വേഷണത്തിലാണ്. ഇതിനൊപ്പമാണ് കാനഡയിലെ കമ്പനിയുടെ വിവരങ്ങൾ മറുനാടൻ പുറത്തു വിട്ടത്. പിന്നാലെയാണ് കമ്പനി വിരവങ്ങളിൽ അടിമുടി മാറ്റം വന്നു. സർവ്വത്ര ദുരൂഹമായി ഇതെല്ലാം മാറുകയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാകുന്ന സാഹചര്യം.
ദീപക് യശ്വന്ത് സായിബാബയാണ് ഇപ്പോൾ കമ്പനിയുടെ മാനേജിങ് ഡയറക്ടർ. കഴിഞ്ഞ ദിവസമാണ് ഈ മാറ്റത്തിന് വേണ്ടിയുള്ള അപേക്ഷ നൽകിയതെന്നാണ് സൂചന. അങ്ങനെ വന്നാൽ മറുനാടൻ വാർത്തയെ തുടർന്നാണ് കമ്പനിയുടെ രേഖകളിൽ മാറ്റം വന്നത്. കമ്പനിയുടെ അഡ്രസും ഉടമകളുടെ പേരുമെല്ലാം മാറി. എക്സാലോജിക്കുമായി ബന്ധമുള്ളയാളാണ് കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായി ബാബ. സ്കൈ ഇലവനിലെ ഏക ജീവനക്കാരനും മുമ്പ് എക്സാലോജിക്കിലെ ജീവനക്കാരനായിരുന്നു. കമ്പനിയുടേയും വീണയുടേയും ലിങ്കിഡൻ പ്രൊഫൈലുകളിൽ നേരത്തെ കനേഡിയൻ കമ്പനിയുടെ വിവരമുണ്ടായിരുന്നു. ഇതെല്ലാം ഇപ്പോൾ മാറി. കനേഡിയൻ സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് തന്നെ മാറ്റം ഫെബ്രുവരി 15നുണ്ടായതാണെന്ന് വ്യക്തമാണ്. അതായത് ഇന്നലെ.
കാനഡയിലെ മറുനാടൻ അന്വേഷണവുമായി ബന്ധപ്പെട്ട വീഡിയോ റിപ്പോർട്ട്
വീണാ വിജയന് കാനഡയിലും കമ്പനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേൽവിലാസത്തിലും തിടുക്കപെട്ട് തിരുത്തൽ വരുത്തുകയായിരുന്നു. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച് മാസങ്ങൾക്കുള്ളിലാണ് കാനഡയിൽ സ്കൈ 11 കമ്പനി തുടങ്ങിയത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്പനി തുടങ്ങിയത്. പ്രൊഫഷണലുകൾക്കും, സ്ഥാപാനങ്ങൾക്കും കൺസൾട്ടൻസി, ട്രെയിനിങ് സേവനങ്ങൾ നൽകുന്ന കമ്പനി എന്നാണ് വെബ്സൈറ്റിൽ കാണിക്കുന്നത്.
സ്കൈ 11 നെ കുറിച്ച് വിവരങ്ങൾ നൽകുന്ന പ്രൊഫഷണൽ വെബ്സൈറ്റുകൾ പ്രകാരം, കമ്പനി മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്പനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നൽകിയത്. എക്സാലോജിക്കിന്റെ തുടക്കം വീണയ്ക്ക് ഒപ്പം പ്രവർത്തിക്കുന്ന ആളാണ് ദീപക് സായിബാബ. കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും തന്നെയാണ് ഈ അപേക്ഷ കിട്ടിയത്. തിരുത്തലിന് അപേക്ഷ നൽകിയത് ഫെബ്രുവരി 15ന് എന്ന് സ്ഥിരീകരിക്കുന്നുണ്ട്. അതായത് വീണയ്ക്ക് കാനഡിയിലും കമ്പനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് കമ്പനി വിവരങ്ങളിൽ തിരക്ക് പിടിച്ച് മാറ്റം വരുത്തിയത്.
സ്കൈ ഇലവൻ ഇൻകോർപറേറ്റ്സ് എന്ന പേരിൽ 2023 മാർച്ചിലാണു കമ്പനി സ്ഥാപിച്ചത്. പ്രഫഷനലുകൾക്കും സ്ഥാപനങ്ങൾക്കും പരിശീലനവും കൺസൽറ്റൻസി സേവനവും നൽകുന്ന കമ്പനിയെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. കാനഡയ്ക്കു പുറമേ ഇന്ത്യ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും സേവനം നൽകുമെന്ന് അവകാശപ്പെടുന്നു.
2014ൽ ബെംഗളൂരുവിൽ ആരംഭിച്ച ഐടി സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിന്റെ എംഡിയാണ് വീണ. വീണയുടെ അപേക്ഷയിൽ 2022 നവംബറിൽ ഈ കമ്പനിയുടെ പ്രവർത്തനം രജിസ്റ്റ്രാർ ഓഫ് കമ്പനീസ് താൽക്കാലികമായി മരവിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെയാണു കാനഡയിൽ കമ്പനി തുടങ്ങിയതെന്നാണു വെബ്സൈറ്റിൽനിന്നു മനസ്സിലാകുന്നത്. ആദ്യം കമ്പനിയുടെ ഏക ഡയറക്ടറായി കാണിച്ചിരിക്കുന്നതു വീണയുടെ പേരാണ്. ഒരു ജീവനക്കാരൻ മാത്രമാണുള്ളതെന്നു കമ്പനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ കാണുന്നു. ഇദ്ദേഹമാകട്ടെ 2017 മുതൽ എക്സാലോജിക് സൊലൂഷൻസിൽ സോഫ്റ്റ്വെയർ ഡവലപ്പറായി ജോലി ചെയ്തയാളാണ്.
മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയ എസ്എൻസി ലാവ്ലിൻ കമ്പനിയുടെ ആസ്ഥാനമായ കാനഡയിൽ മകൾ കമ്പനി തുടങ്ങിയതിൽ ദുരൂഹത ഉയരുകയാണ്. കിഫ്ബിക്കു വേണ്ടി ഇറക്കിയ മസാല ബോണ്ട് കരസ്ഥമാക്കിയത് ലാവ്ലിൻ കമ്പനിയിലെ ഓഹരി പങ്കാളിയായ കനേഡിയൻ കമ്പനിയാണെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.