- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടികളെ വാടകയ്ക്ക് എടുക്കുന്ന മാഫിയയോ? അന്തിമ നിഗമനത്തിൽ എത്താൻ കഴിയാത്തതിന് കാരണം തെളിവുകളുടെ അഭാവം; എല്ലാ സാധ്യതയും ഇപ്പോഴും അന്വേഷണ പരിധിയിൽ; വിമാനത്തിൽ അതിവേഗം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് നാടോടികളും
തിരുവനന്തപുരം: ചാക്കയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടികളെ വാടകയ്ക്ക് എടുക്കുന്ന മാഫിയയോ? ഒരു മാസത്തേക്ക് കുട്ടികളെ വാടകയ്ക്ക് എടുത്ത് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന മാഫിയ തിരുവനന്തപുരത്ത് സജീവമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന് കുട്ടിക്കൊപ്പമുള്ള നാടോടി സംഘത്തിലെ ഒരാൾ തന്നെ കൈമാറിയെന്ന സംശയം അന്വേഷകർക്കുണ്ട്. എന്നാൽ കുട്ടിയുടെ അമ്മയുടെ കർശന ഇടപെടൽ കാരണം ഈ പദ്ധതി പൊളിഞ്ഞു. കുട്ടിയെ കാണാതായപ്പോൾ തന്നെ അവർ അലമുറയിട്ടു കരഞ്ഞു. അങ്ങനെ അതിവേഗം വിഷയം പൊലീസിന് മുന്നിലെത്തി. മാധ്യമങ്ങൾ ഓയൂരിലെ തട്ടിക്കൊണ്ടു പോകലിന് സമാനമായി വിഷയം ഏറ്റെടുത്തു. ഇതോടെ വാടക മാഫിയയ്ക്ക് തിരിച്ചടിയായി. ഇതാണ് പൊലീസ് എത്തുന്ന പ്രാഥമിക നിഗമനം. എന്നാൽ തെളിവുകൾ ഒന്നും കിട്ടാത്തതു കൊണ്ട് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാൻ കഴിയുന്നില്ല.
കൊച്ചുവേളി റെയിൽവെ സ്റ്റേഷനടുത്തെ ഓടക്കരികിൽ നിന്നും കുട്ടിയെ കിട്ടിയെങ്കിലും എങ്ങിനെ ഇവിടെ എത്തിയെന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ ആരെങ്കിലും പൊന്തക്കാടിന് സമീപം ഉപേക്ഷിച്ചതോ അല്ലെങ്കിൽ കുട്ടി ഒറ്റയ്ക്ക് ഇവിടേക്ക് നടന്നെത്തിയതോ ആകാമെന്ന സംശയത്തിലാണ് പൊലീസ്. പക്ഷ പൊലീസിന്റെ ഈ അനുമാനം തള്ളുകയാണ് കുട്ടിയുടെ കുടുംബം. ഇതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. കുട്ടി റെയിൽവെ ട്രാക്കിന് സമീപത്തേക്ക് പോയിട്ടില്ലെന്നും കിടക്കുന്ന സ്ഥലം വിട്ട് ഇതേവരെ കുട്ടികൾ പോയിട്ടില്ലെന്നും അച്ഛൻ അമർദീപ് കുർമി വ്യക്തമാക്കി. സംഭവത്തിൽ ആരെയും പ്രത്യേകിച്ച് സംശയമില്ലെന്നും തങ്ങളുടെ സംഘത്തിലുള്ളവർ കുട്ടിയെ കൊണ്ടു പോകില്ലെന്നും അപ്പൂപ്പൻ പ്രതികരിച്ചു.
കുട്ടി ആശുപത്രിയിൽ ചികിൽസയിലാണ്. ഈ കുട്ടിയെ വിട്ടുകിട്ടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുട്ടിയെ കിട്ടിയാൽ അവർ നാട്ടിലേക്ക് മടങ്ങുമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ കുടുംബക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇനിയുള്ള രണ്ടു മാസം കേരളത്തിൽ ഉത്സവകാലമാണ്. ആറ്റുകാൽ പൊങ്കാല അടക്കം വരുന്നു. ഈ സമയത്ത് ഭിക്ഷാടന മാഫിയ തിരുവനന്തപുരത്ത് നിറയാറുണ്ട്. ഈ മാഫിയകളാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസ് സംശയം. ആറ്റുകാൽ പൊങ്കാലയിലെ സാധ്യതയും സാഹചര്യവും തിരിച്ചറിഞ്ഞാണോ നാടോടി സംഘം രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയതെന്ന പരിശോധനയും അന്വേഷണ സംഘം നടത്തും. വിശദമായി തന്നെ കുടുംബാഗങ്ങളെ ചോദ്യം ചെയ്യുകായണ്. ബംഗ്ലൂരുവിൽ നിന്നും കുട്ടിയുടെ അച്ഛന്റെ അമ്മയും അച്ഛന്റെ സഹോദരിമാരും വിമാനത്തിൽ എത്തിയതിലും അന്വേഷണം നടക്കുണ്ട്. 2000ത്തിൽ താഴെ ടിക്കറ്റ് നിരക്കിലാണ് വിമാനത്തിൽ വന്നതെന്നാണ് ഇവർ നൽകുന്ന വിവരം. ഇതെല്ലാം പൊലീസ് പരിശോധി്ക്കുന്നുണ്ട്.
കുട്ടിയെ ഉപേക്ഷിക്കാൻ വന്നത് ചാക്ക ഭാഗത്തു നിന്നെന്നാണ് പൊലിസിന്റെ നിഗമനം. അറപ്പുര വിളാകത്ത് ഭാഗത്തു നിന്നും ചാക്ക ഐ.ഐ.ടി ഭാഗത്തേക്കുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുകയാണ് പൊലിസ്. ഉറങ്ങിക്കിടക്കുന്നിടത്താണ് മേരി എന്ന രണ്ടു വയസ്സുകാരിയെ കാണാതാവുന്നത്. രാത്രി 12 മണിക്കു ശേഷമാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുടുംബം നൽകിയ മൊഴി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞമഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തു കൊണ്ടുപോയി എന്നായിരുന്നു സഹോദരന്റെ ആദ്യ മൊഴി. എന്നാൽ പിന്നീട് അമ്മയുടെ കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടില്ലെന്നും പറഞ്ഞ സഹോദരൻ പിന്നീട് ഇക്കാര്യം തിരുത്തി പറഞ്ഞിരുന്നു. ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നാണ് പിന്നീട് നൽകിയ മൊഴി. ഇതെല്ലാം ദുരൂഹമായി തുടരുന്നുണ്ട്.
19 മണിക്കൂർ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഓടയിൽ നിന്നാണ് കുട്ടിയെ പൊലിസ് കണ്ടെത്തിയത്. എന്നാൽ കുട്ടി എങ്ങനെ അവിടെ എത്തി എന്നതിൽ വ്യക്തതയില്ല. കുട്ടിയുടെ ശരീരത്തിൽ കാര്യമായ പോറലുകളൊന്നും ഇല്ലാത്തതിനാൽ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ നിഗമനം. കൊച്ചുവേളിയിൽ കാട് വളർന്ന് മറഞ്ഞ നിലയിലുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് സ്ഥിരീകരിച്ചു. തട്ടിക്കൊണ്ടുപോകൽ ആണോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്. ഇതെല്ലാം കുട്ടിയെ വാടകയ്ക്ക് എടുക്കുന്ന സംഘത്തിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
കുട്ടി എങ്ങനെയാണു കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിലെത്തിയത് എന്നതിൽ പൊലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണ്. കുട്ടിയെ ആരോ കൊണ്ട് നിർത്തിയതെന്നാണ് സംശയിക്കുന്നത്. പകലൊന്നും കുട്ടിയെ അവിടെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. അറപ്പുര വട്ടക്കായലിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രിയിൽ തുണി നനയ്ക്കുന്നതിന് ഇവിടെ എത്തിയ രണ്ടു സ്ത്രീകളാണ് കുട്ടിയെ കണ്ടതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. ഇത് പൊലീസ് സ്ഥിരീകരിക്കുന്നില്ല.
ചാക്ക-ഓൾസെയ്ന്റ്സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ അമർദീപ്-അമല ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്. റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരി മേരി ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ അമർദീപ് തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്.
മറുനാടന് മലയാളി ബ്യൂറോ