- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹിതയായ മുൻ കാമുകി അഞ്ചുവർഷം വർഷം മുമ്പ് വിവാഹ മോചിത; പ്ലസ് ടുവിന് പഠിച്ച പഴയ കാമുകനെ വീണ്ടും കണ്ടത് ഒരു കൊല്ലം മുമ്പ്; വീണ്ടും പ്രണയം പൂത്തുലഞ്ഞപ്പോൾ യുവതി പ്രതീക്ഷയിലായി; വിവാഹ വാഗ്ദാന വഞ്ചനയിൽ കല്യാണം മുടക്കൽ; പ്രതികാരത്തിൽ ബന്ധുക്കളുമായി വീട് കയറി ആക്രമണം; ചങ്ങരംകുളത്തെ ആ കല്യാണം മുടങ്ങലിന് പിന്നിലെ കഥ
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് നാളെ വിവാഹം നടക്കാനിരുന്ന 29കാരനായ വരന്റെ വീട്ടിൽ കയറി വന്ന് ആക്രമണം നടത്തി വിവാഹം മുടക്കിയത് 28കരിയായ മുൻ കാമുകിയായ പഴയ പഴയ പ്ല്സടുകാരി സുഹൃത്ത്. വിവാഹ മോചിതയായ മുൻ കാമുകിയുമായി അടുപ്പത്തിലായ യുവാവ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കാമുകിയുടെ പരാതി.
പസ്ടുവിന് ഒരുമിച്ച് പഠിച്ചവർ പഠനത്തിനുശേഷം വീണ്ടും ഒന്നിച്ചത് 12 വർഷത്തിന് ശേഷമാണ്. സംഭവം വിവാദമായതോടെ നാളെ നടക്കേണ്ടിയിരുന്ന വിവാഹത്തിൽനിന്നും വധുവിന്റെ വീട്ടുകാർ പിന്മാറി. അക്രമണത്തിൽ അഞ്ചു പേർക്ക് പരിക്ക്. 20ഓളം പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. അക്രമം പുലർച്ചെ ഒരു മണിയോടെയാണു നടന്നത്. അക്രമം നടത്തിയത് വരന്റെ മുൻ കാമുകിയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിലായിരുന്നു.
മുൻകാമുകയും വരനും എടപ്പാൾ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചവരാണ്. പഠനത്തിനുശേഷം 12 വർഷത്തോളം ഇവർ തമ്മിൽ കണ്ടിട്ടില്ലായിരുന്നു. തുടർന്നു ഒരു വർഷം മുമ്പ് ഒരു ഫ്രണ്ട് മുഖേന അവർ തമ്മിൽ വീണ്ടും പരിചയപ്പെടുകയും ഈപരിചയം അവർ തമ്മിൽ സ്നേഹ ബന്ധത്തിലേക്ക് വളരുകയുമായിരുന്നു. വിവാഹിതയായ മുൻ കാമുകി അഞ്ചുവർഷം വർഷം മുമ്പ് വിവാഹ മോചിതയായിരുന്നു. ഇവർ ഇവരുടെ വീട്ടിൽ കഴിയുകയായിരുന്നു. മക്കളാന്നുമില്ല. വിദേശത്ത് ജോലിയുള്ള കാമുകന്റെ വിവാഹംനാളെ നടത്താനിരിക്കെയാണു ഈ വിവരം അറിഞ്ഞ കാമുകിയും വീട്ടുകാരും ബന്ധുക്കളും,കൂട്ടുകാരുമായി യുവാവിന്റെ വീട്ടിലെത്തി ചോദിക്കാൻ വന്ന സമയത്താണ് ആക്രമണം നടത്തുകയായിരുന്നുവെന്നാണു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
എന്നാൽ വിവാഹത്തലേന്നുവന്ന് വരനെയും ബന്ധുക്കളെയും അക്രമിച്ച് പരിക്കേൽപിച്ചതായാണു വരന്റെ വീട്ടുകാരുടെ പരാതി. അക്രമത്തിൽ വരനും മാതാപിതാക്കളും അടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ വിവാഹം നടക്കുന്ന വിവരം അറിഞ്ഞാണ് വരന്റെ മുൻകാമുകിയും ബന്ധുക്കളും അടക്കം 20 ഓളം വരുന്ന സംഘം വരന്റെ വീട്ടിലെത്തി അക്രമം നടത്തിയതെന്നാണു പരാതി. യുവാവുമായി തട്ടാൻപടി സ്വദേശിയായ യുവതി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നും ആരോപിച്ചയിരുന്നു അക്രമം.
പ്രണയം മറച്ചു വച്ച് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം അറിഞ്ഞാണ് യുവതിയും സംഘവും വരന്റെ വീട്ടിലെത്തി അക്രമം അഴിച്ച് വിട്ടത്.സംഭവത്തിൽ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം തട്ടാൻപടി സ്വദേശിയായ യുവതി അടക്കം കണ്ടാലറിയാവുന്ന 20 ഓളം പേരുടെ പേരിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം തങ്ങളെയും അക്രമിച്ചതായി കാണിച്ച് കാമുകിയും സംഘവും പൊലീസിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടരുടേയും മൊഴിയെടുത്ത ശേഷമെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കൂവെന്നു പൊലീസ് പറഞ്ഞു.
പുലർച്ചെ ഒന്നോടെ 28കാരിയായ മുൻകാമുകയും, ഇവരുടെ ചേച്ചിയും, സുഹൃത്തുക്കളായ രണ്ടുപേരും, ബന്ധുവായ ഒരാളും മറ്റ് കണ്ടാലറിയാവുന്ന 20 ഓളം പേരും തങ്ങളുടെ വീട്ടിൽ അതിക്രമിച്ച കയറിവന്ന് ശരത്തിനെയും വീട്ടുകാരെയും, അടിച്ചു പരിക്കേൽപ്പിച്ചതായും വീട്ടിലെ കസേര, ചെടിച്ചട്ടി എന്നിവയും മറ്റും നശിപ്പിച്ചതായുമാണു വരന്റെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്