- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹണിട്രാപ്പിലെ 'ഫീനിക്സ് കപ്പിൾസ്' പഠിച്ച കള്ളന്മാർ; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ മടി; തെളിവുകൾ കാട്ടിയുള്ള ചോദ്യങ്ങൾക്ക് മുമ്പിൽ പതറുന്നു; വാട്സ്ആപ്പ് സന്ദേശങ്ങളും ഹോട്ടൽ റൂം ബുക്ക് ചെയ്തതും ഉൾപ്പെട്ടെ പൂട്ടിടാനുള്ള മുഴുവൻ തെളിവുകളും പൊലീസിന്റെ കയ്യിൽ; കുറ്റപത്രം അതിവേഗം; ദേവും ഗോകുൽ ദീപും പ്രതിസന്ധിയിൽ
മലപ്പുറം: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ യൂ ട്ഊബർ ദമ്പതികൾ ഉൾപ്പെടെ എട്ടംഗ സംഘത്തെ വിശദമായി ചോദ്യംചെയ്ത് പാലക്കാട്. 50ലക്ഷം രൂപ ലക്ഷ്യംവെച്ച് ട്രാപ്പ് നടത്തിയ പ്രതികൾക്കു ലഭിച്ചത് ഒന്നര ലക്ഷത്തോളംരൂപയാണെന്നും പൊലീസ്. എന്നാൽ ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ് ദാസിനേയും പാലക്കാട് സൗത്ത് പൊലീസ് വിശദമായി ചോദ്യംചെയ്തെങ്കിലും പ്രതികൾ കുറ്റം സമ്മതിക്കാൻ മടിക്കുകയാണ്.
പ്രതികൾക്കെതിരെയുള്ള പരമാവധി തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു പൊലീസിന്റെ ചോദ്യംചെയ്യലെങ്കിലും പ്രതികൾ പഠിച്ച കള്ളന്മാരെപോലെയാണ് പൊലീസിന്റെ ചോദ്യംചെയ്യിനെ കണ്ടെതെന്നാണ് അന്വേഷണ സംഘത്തിൽനിന്നും ലഭിക്കുന്ന വിവരം. വ്യാവസായിയുമായി വാട്സ്ആപ്പിലുള്ള ശബ്ദ സന്ദേശങ്ങളും, ഇവർ ഹോട്ടലിൽ റൂം എടുത്തതിന്റെ തെളിവുകളും ഉൾപ്പെടെ പ്രതികൾക്കെതിരെയുള്ള വ്യക്തമായ തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്. ഇതിനാൽ തന്നെ എത്രയുംവേഗം കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. ദമ്പതികൾ സമാനമായ മറ്റരെയെങ്കിലും തട്ടിപ്പിനിരയാക്കിയുണ്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രാഥമികാന്വേഷണത്തിൽ സമാനമായ മറ്റു കേസുകളൊന്നും പ്രതികൾക്കെതിരെയുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. കേസിലെ മുഖ്യപ്രതിയായ പാലാ സ്വദേശി ശരതിനെതിരെമാത്രമാണ് മറ്റു ചിലകേസുകൾ വിവിധ കോടതികളിലുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ യൂ ട്ഊബർ ദമ്പതികൾ ഉൾപ്പെടെ ആറംഗ സംഘമാണ് ആദ്യം പാലക്കാട് പൊലീസിന്റെ പിടിയിലായത്്. പിന്നീട് രണ്ടുപേരെ കൂടി അറസ്റ്റ് ചെല്തു. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്ദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
പിന്നീട് ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരെയും പിടികൂടി. കേസിൽ കാര്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും എട്ടു പേരെക്കൂടാതെ ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പാലക്കാട് ഡിവൈഎസ്‌പി വി.കെ.രാജു പറഞ്ഞു. പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. വ്യാജ ഫേസ്‌ബുക്ക് ഐഡി ഉപയോഗിച്ച് വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഇത്തരത്തിൽ ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് കെണിയിൽ വീഴ്‌ത്തിയത്. യൂ ട്ഊബർ ആയ ദേവുവായിരുന്നു് സന്ദേശങ്ങൾ അയച്ചിരുന്നത്.
വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതി പാലക്കാടാണ് വീട് എന്നാണ് പറഞ്ഞിരുന്നത്. ഇതിനായി മാത്രം, 11 മാസത്തെ കരാറിൽ ഒരു വീട് സംഘം പലക്കാട് യാക്കരയിൽ വാടകയ്ക്ക് എടുത്തു. തുടർന്ന് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തി. കഴിഞ്ഞ ഞായറാഴ്ച രാവിലെ വ്യവസായി പാലക്കാട് എത്തി. ഒലവക്കോട് വെച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടിൽ അമ്മമാത്രമേയുള്ളൂവെന്നും, ഭർത്താവ് വിദേശത്താണെന്നുമാണ് വ്യവസായിയോട് ഇവർ പറഞ്ഞിരുന്നത്. തുടർന്ന് യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴായിരുന്നു തട്ടിപ്പ്.
വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ പ്രതികൾ കൈക്കലാക്കി. തുടർന്ന് പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ കൊണ്ടുപോകാനായിരുന്നു നീക്കം. എന്നാൽ യാത്രാമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പാലക്കാട് എത്തി ടൗൺ സൗത്ത് പൊലീസിൽ പരാതി നൽകി. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല.
പിന്നാലെ പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. സൂത്രധാരനായ ശരത്തിന്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്