- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്? സത്യത്തെ മറയ്ക്കാൻ 'ഡിആർ ഫാൻസും' സജീവം
തിരുവനന്തപുരം: ഡോ അഭിരാമി എംബിബിഎസിന് പടിച്ചതും എംഡിക്ക് പഠിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. ഡോക്ടറുടെ 'ജാഡ' ഇല്ലാതെ ആളുകളുമായി ഇടപെഴുകിയ പഠനത്തിലെ മിടുക്കി. വളരെ സിമ്പിളായിരുന്നു അഭിരാമി. മുന്നിലെത്തുന്ന രോഗികളോട് കരുണയോടെ പെരുമാറിയ ഡോക്ടർ. ആശുപത്രിയിലെ ജീവനക്കാർക്കും പ്രിയപ്പെട്ടവളായിരുന്നു അഭിരാമി. ഇന്നലെ ഉച്ചയ്ക്കും ആശുപത്രിയിൽ മുഖത്ത് ചിരിയുമായി നടന്നു പോയ അഭിരാമിയെ കണ്ടവരുണ്ട്. രാത്രിയായപ്പോൾ അവർ അറിഞ്ഞത് പ്രിയപ്പെട്ടവളുടെ മരണ വിവരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എല്ലാം കരുതലോടെയാണ് നടക്കുന്നത്. ഈ അത്മഹത്യയ്ക്ക് പിന്നിലെ യഥാർത്ഥ വില്ലൻ പുറത്തു വരാതിരിക്കാനുള്ള ശ്രമമെല്ലാം തകൃതി. ആശുപത്രിയിലെ മാഫിയാ ടീമായ 'ഡിആർ ഫാൻസും'
ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വലിയ ചർച്ചകളാണ് നടന്നത്. ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടും പൊലീസും അത് വെളിപ്പെടുത്തുന്നില്ല. ഡോ ഷഹനയുടെ മരണത്തിൽ എടുത്ത അതേ അട്ടിമറികൾ ഇവിടേയും സംഭവിക്കുന്നുവെന്നതാണ് വസ്തുത. സാധാരണ കുടുംബത്തിൽ നിന്നും പഠനത്തിലെ മികവുമായി മുമ്പോട്ട് നീങ്ങിയ മിടുക്കിയായിരുന്നു ഡോ അഭിരാമി. അനസ്‌ത്യേഷ്യ മരുന്ന് ഉപയോഗിച്ചാണ് ആത്മഹത്യയെന്നാണ് സൂചന. എങ്ങനെ ഈ ഡോക്ടർ ഇത് സംഘടിപ്പിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. ഡോ ഷഹനയും ഇതേ വഴിയിലൂടെയാണ് ജീവനൊടുക്കിയത്. കുറച്ചു കാലം മുമ്പ് കാറിനുള്ളിൽ ഇതേ രീതിയിൽ മറ്റൊരു ഡോക്ടറും തിരുവനന്തപുരത്ത് മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ സ്ഥിരമാകുമ്പോഴും അധികാരികൾ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നതാണ് വസ്തുത.
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസ്' എന്ന കൂട്ടമാണ്. രാഷ്ട്രീയത്തിലും പൊലീസിലും എല്ലാം ഉന്നത പിടിപാടുള്ള ഡി ആർ ഫാൻസ്. അനധികൃത നിയമനങ്ങളിലൂടെ ആശുപത്രിയിലെ മുക്കിലും മൂലയിലും ചാരന്മാരെ സൃഷ്ടിക്കുന്ന കൂട്ടം. ഡോ ഷഹനയുടെ മരണത്തെ വെറുമൊരു ആത്മഹത്യയാക്കാനും ഇവർ ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം പാളി പോയി. ഇപ്പോൾ വീണ്ടും ആ കൂട്ടം സജീവമാകുകയാണ്. അതുകൊണ്ട് തന്നെ ഡോ അഭിരാമിയുടെ മരണത്തിന് പിന്നിലെ സത്യവും പുറത്തുവരാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പി.ജി സീനിയർ റസിഡന്റ് ഡോ.അഭിരാമിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ഓടെ മെഡിക്കൽ കോളേജിന് സമീപം പി.ടി.ചാക്കോ നഗറിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അനസ്‌തേഷ്യ മരുന്ന് ഓവർ ഡോസ് കുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി.തിരുവനന്തപുരം വെള്ളനാട് ഗവ.എച്ച്.എച്ച്.എസിന് സമീപം അഭിരാമത്തിൽ റിട്ട.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്. നാലുമാസം മുമ്പായിരുന്നു വിവാഹം.
ഭർത്താവ് കൊല്ലം രാമൻകുളങ്ങര സ്വദേശി പ്രതീഷ് മുംബയിൽ ഇ.എസ്‌ഐ ആശുപത്രി ഡോക്ടറാണ്.കഴിഞ്ഞ ഡിസംബറിൽ പി.ജി വിദ്യാർത്ഥിനിയായ ഡോ.ഷഹ്ന ആത്മഹത്യ ചെയ്തിരുന്നു. ഡോ.അഭിരാമിയുടെ മരണം കൂടിയായതോടെ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഞെട്ടലിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പി.ജി പഠനം പൂർത്തിയാക്കിയ അഭിരാമി ഒരു വർഷത്തെ ബോണ്ട് കാലയളവിലായിരുന്നു. തിങ്കളാഴ്ച രാത്രിയും കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇന്നലെ റൂമിലെ സഹ താമസക്കാരി എത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയത് ശ്രദ്ധയിൽപ്പെട്ടത്.
തട്ടി വിളിച്ചിട്ടും മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടുടമസ്ഥരെ വിളിച്ചുവരുത്തി വാതിൽ പൊളിച്ച് കയറിയപ്പോഴാണ് അഭിരാമിയെ കട്ടിലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.കുടുംബ പ്രശ്‌നങ്ങളാണോ, കോളേജിലെ പ്രശ്‌നങ്ങളാണോ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷണത്തിലെ വ്യക്തമാകൂ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. അഭിരാമി ഇന്നലെ ഉച്ചയ്ക്ക് ശേഷവും തന്നോട് ഫോണിൽ സംസാരിച്ചിരുന്നെന്ന് പിതാവ് ബാലകൃഷ്ണൻ പറഞ്ഞു. കൊല്ലത്ത് ഭർതൃഗൃഹത്തിൽ വൈകിട്ട് പോകുമെന്നാണ് പറഞ്ഞത്.