- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നഗരം പണിയുമെന്ന് പറയുന്നത് മണ്ണെടുക്കാൻ പോലും അനുമതി നിഷേധിച്ച വൻ മല; ഒരിടത്തും പദ്ധതികൾ സമർപ്പിച്ചിട്ടില്ല; ഒരു അനുമതികളും ലഭിച്ചിട്ടില്ല; സ്വകാര്യ ഭൂമിക്ക് സാമ്പത്തിക മേഖല അനുവദിക്കുമെന്നത് പച്ചക്കള്ളം; വിവിധ കമ്പനികളുടെ ആസ്തിയായി കാണിച്ചിരിക്കുന്ന ഭൂമിയിൽ നഗരം പണിയാൻ അനുമതിയില്ല; 30 കോടി പരസ്യം നൽകി ബോബി ചെമ്മണ്ണൂർ രംഗത്ത് വന്നത് 6000 കോടി അടിച്ചു മാറ്റാൻ എന്നുതന്നെ സൂചന
കൊച്ചി: കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും എഫ് എം റേഡിയോകളും വിലയ്‌ക്കെടുത്ത് വിവാദ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂർ നടത്തുന്നത് 30 കോടി മുടക്കി 6000 കോടി അടിച്ചുമാറ്റാനുള്ള ശ്രമം എന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്. ജിഷവധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാർത്തയിൽ കേരളം ശ്വാസം മുട്ടി നിൽക്കുന്ന അതേ ദിവസം മനോരമ മുതൽ ദേശാഭിമാനം വരെയും ചന്ദ്രികയും, തേജസും, മാദ്ധ്യമവും മുതൽ ജന്മഭൂമിയും ജനവും വരെയും വിലയ്‌ക്കെടുത്ത് ബോബി ചെമ്മണ്ണൂർ തട്ടിപ്പിനുള്ള ആയുധം വില്പനയ്ക്ക് വച്ചത്. മണ്ണുത്തിക്കു സമീപം വാർത്തകളിൽ ബോബി ചെമ്മണ്ണൂർ പണിയുമെന്നു പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയെക്കുറിച്ച മറുനാടൻ പ്രതിനിധി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇത് കേരളം കണ്ട ഏറ്റവും വിലയ തട്ടിപ്പിനുള്ള തുടക്കമാണെന്നാണ്. ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏ
കൊച്ചി: കേരളത്തിലെ എല്ലാ പത്രങ്ങളും ചാനലുകളും ഓൺലൈൻ മാദ്ധ്യമങ്ങളും എഫ് എം റേഡിയോകളും വിലയ്‌ക്കെടുത്ത് വിവാദ സ്വർണ്ണ വ്യാപാരി ബോബി ചെമ്മണ്ണൂർ നടത്തുന്നത് 30 കോടി മുടക്കി 6000 കോടി അടിച്ചുമാറ്റാനുള്ള ശ്രമം എന്ന് വ്യക്തമാക്കുന്ന സൂചനകൾ പുറത്ത്. ജിഷവധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാർത്തയിൽ കേരളം ശ്വാസം മുട്ടി നിൽക്കുന്ന അതേ ദിവസം മനോരമ മുതൽ ദേശാഭിമാനം വരെയും ചന്ദ്രികയും, തേജസും, മാദ്ധ്യമവും മുതൽ ജന്മഭൂമിയും ജനവും വരെയും വിലയ്‌ക്കെടുത്ത് ബോബി ചെമ്മണ്ണൂർ തട്ടിപ്പിനുള്ള ആയുധം വില്പനയ്ക്ക് വച്ചത്. മണ്ണുത്തിക്കു സമീപം വാർത്തകളിൽ ബോബി ചെമ്മണ്ണൂർ പണിയുമെന്നു പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റിയെക്കുറിച്ച മറുനാടൻ പ്രതിനിധി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞത് ഇത് കേരളം കണ്ട ഏറ്റവും വിലയ തട്ടിപ്പിനുള്ള തുടക്കമാണെന്നാണ്.
ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ ഞങ്ങൾ നടത്തിയ അന്വേഷണം തെളിയിക്കുന്നു. നിരവധി ആളുകളുടെ പണം ശേഖരിച്ച ഷെയർ ഹോൾഡേഴ്‌സ് ആക്കിയാണ് ഇയാളുടെ കമ്പനികൾ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനി ഷെയർഹോൾഡേഴ്‌സിന്റെ അനുമതി ഇല്ലാതെ വമ്പൻ ബാധ്യത ഉള്ള ഈ കമ്പനി സ്ഥലത്ത് മണ്ണ് നീക്കാൻ അനുമതി ലഭിക്കില്ല.
പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. നിരവധി പ്രലോഭനങ്ങൾ ഉണ്ടായിട്ടും വീഴാതെ ബോബി ചെമ്മണ്ണൂരിനെതിരെ സന്ധിയില്ലാ സമരം നടത്താൻ പൊതു പ്രവർത്തകൻ ജോയ് കൈതാരത്തിനോടൊപ്പം മറുനാടൻ ലേഖകൻ ഈ ഭൂമി സന്ദർശിച്ചിരുന്നു. ഈ മലയിടിക്കാൻ വി എസ് സുനിൽകുമാർ മന്ത്രി ആയിരിക്കുന്നിടത്തോളം കാലം ഒരു തുള്ളി മണ്ണ് മാന്താൻ അനുമതി കിട്ടില്ലെന്നു ഉറപ്പ്. മുമ്പ് ഇതിന് നടത്തിയ ശ്രമങ്ങൾ നാട്ടുകാർ തന്നെ ചെറുത്തു തോല്പിച്ചു. ഈ മലയെ എങ്ങനെ നീക്കിയാലും ബോബി പറയുന്നത് പോലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസപിറ്റലും പഞ്ചനക്ഷത്ര ഹോട്ടലും, മ്യൂസിയവും, അമ്യൂസ്‌മെന്റ് പാർക്കും, ഐടി പാർക്കുമായി മാറ്റുക അസാധ്യമാണ് എന്ന് ഇത് കാണുന്നവർക്ക് മനസിലാവും. എന്ന് മാത്രമല്ല ഇവിടെ ഒരു തുള്ളി വെള്‌ലം ലഭിക്കുന്ന സ്ഥലമില്ല. വെള്ളം ലഭിക്കാത്ത സ്ഥലത്ത് ഇത്രയും വലിയൊരു പദ്ധതി എങ്ങനെ നടപ്പിലാക്കാം എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
ഓക്‌സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്‌സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം. എന്നുവച്ചാൽ ഇങ്ങനെ ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമം ആണിതെന്ന് സാരം. പഴയ ആടു മാഞ്ചിയം സ്റ്റൈൽ ഒരു തട്ടിപ്പ്.
ഇതിലെ ഏറ്റവും രസകരമായ ഒരു കാര്യം പ്രത്യേക സാമ്പത്തിക മേഖയിൽ ഈ 62 ഏക്കർ സ്ഥലം പ്രഖ്യാപിച്ചിരിക്കുന്നു എന്ന അവകാശവാദമാണ്. നിലവിൽ രാജ്യത്ത് സ്വകാര്യ വ്യക്തികളുടെ പദ്ധതികൾക്ക് സർക്കാർ ഇങ്ങനെ സ്‌പെഷ്യൽ സോൺ അനുമതി നൽകാറില്ല. ഇതിന് മുമ്പ് പ്രത്യേക അനുമതി നൽകിയത് റിലയൻസിന് മാത്രമാണ്. അവരുടെ കച്ചവടത്തിന്റെ ദേശീയ പ്രാധാന്യം കണക്കിലെടുത്തായിരുന്നു അത്. കൊച്ചി സ്മാർട്ട് സിറ്റിക്കു പോലും ലഭിക്കാത്ത സ്‌പെഷ്യൽ സോൺ തനിക്ക് ലഭിക്കും എന്ന് അവകാശപ്പെടുന്നതാണ് ഏറ്റവും വലിയ തമാശ. സ്‌പെഷ്യൽ സോൺ സർക്കാർ മേഖയിൽ അനുവധിക്കണമെങ്കിൽ പോലും കുറഞ്ഞത് 250 ഹെക്ടർ ഭൂമിയിൽ പദ്ധതി നടക്കണമെന്നാണ്. സ്‌പെഷ്യൽ സോണായി പ്രഖ്യാപിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ശിപാർശയ്ക്കായി ബോബി ചെമ്മണ്ണൂർ കയറിയിറങ്ങുകയാണ്. നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ അനുമതി നിഷേധിച്ചതാണ് ഇതിന്.
മൂന്നുമാസം മുമ്പ് സർക്കാർ എല്ലാവിധ അനുമതിയും നിഷേധിച്ച ഒരു പദ്ധതിയാണ് ഫോട്ടോഷോപ്പിലൂടെ ഒരു ചിത്രം സഹിതം ഇപ്പോൾ പത്രങ്ങളുടെ ഒന്നാം പേജിൽ അച്ചടിച്ച് വന്നിരിക്കുന്നത്. ഓഹരി നിക്ഷേപത്തിന്റെ മറവിൽ മൂവായിരം കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയെന്ന് ആരോപണമുള്ള ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളിൽ കോടികളുടെ പരസ്യം ചെയ്ത് ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത് പുതിയ തട്ടിപ്പാണ് എന്ന് സൂചിപ്പിക്കുകയാണ് ഈ വിവരങ്ങൾ. റോഡ് നിരപ്പിൽ നിന്നും 175 മീറ്ററിനു മേലെ കുന്നുകളുള്ള ഈ ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ പോലും അനുമതി നൽകാൻ നിലവിലെ നിയമ പ്രകാരം സർക്കാരിനും സാധിക്കില്ല എന്ന സാഹചര്യം നിലവിലിരിക്കുമ്പോൾ ആണ് വൻ കെട്ടിട സമുച്ചയത്തിന്റെ രേഖാ ചിത്രവുമായി മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്തിരിക്കുന്നത്. മറുനാടന്റെ നിരന്തരമായ വാർത്തകളും ജോയ് കൈതാരത്തിന്റെ നിരന്തരമായ ഇടപെടലും മൂലം നിരവധി തട്ടിപ്പുകൾ മറ നീക്കി പുറത്തു വന്നതോടെ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കാൻ തുടങ്ങിയതോടെ എളുപ്പത്തിൽ പണം ശേഖരിക്കാനുള്ള ശ്രമം നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ ഈ പദ്ധതിയിലൂടെ നടത്തുന്നതെന്നാണ് സൂചന.
ഇതിന്റെ ഭാഗമായാണ് 30 കോടിയോളം രൂപ മുടക്കി ഇന്നലെ പത്രങ്ങളിലും ചാനലുകളിലും ഓൺലൈൻ പത്രങ്ങളിലുമായി പരസ്യം നൽകിയതെന്നാണ് സൂചന. തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഒരുക്കുന്നതായാണ് പരസ്യം നൽകിയത്. 6000 കോടിയുടെ ഓക്സിജൻ സിറ്റിയിൽ ഫ്‌ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്‌സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്‌കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ടൗൺഷിപ്പ് ഉയർത്തുമെന്ന് പറയുന്നത്.
റോപ് വേ, സ്നോ സിറ്റി, പക്ഷി സങ്കേതം, മറൈൻ അക്വേറിയം, മെഴുക് മ്യൂസിയം എന്നിങ്ങനെ ചില്ലറയൊന്നുമല്ല അമ്യൂസ്മെന്റ് പാർക്കിന്റെ മേന്മകളെന്നും പറയുന്നു. ഇതി കൂടാതെ പരസ്യത്തിൽ വ്യക്തമാക്കിയ ഏറ്റവും വലിയ ആകർഷണം ഇവിടെ വീടു വാങ്ങിയാൽ സാക്ഷാൽ മാറഡോണ അയൽക്കാരനാകുമെന്നതാണ്. ഈ അത്യാധുനിക ടൗൺഷിപ്പിലെ പത്താം നമ്പർ വീടു വാങ്ങി ഫുട്‌ബോൾ ഇതിഹാസം ഇങ്ങോട്ടു താമസം മാറുമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്. ഇതോടൊപ്പം ഈ ടൗൺഷിപ്പ് 29,000 പേർക്ക് തൊഴിലവസരം നൽകുമെന്ന് ഓഫറും ബോബി മുന്നോട്ടുവച്ചിരുന്നു. കോടികൾ മുടക്കി നൽകിയ പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടെന്ന അന്വേഷണം നടത്തിയപ്പോഴാണ് പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചത്.