- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയുടെ ശാസനയിൽ നെഞ്ചുവേദന; ആശുപത്രിയിൽ നിന്നിറങ്ങി പുലിക്കുട്ടിയാക്കാൻ കലിപ്പ് തീർത്തത് പാവം പൊലീസിനോട്; വീട്ടമ്മയുടെ പരാതിയെ കുറിച്ച് പറയുമ്പോൾ ന്യായം നോക്കി നടപടി എടുക്കും സാർ എന്ന് ഉറപ്പു നൽകിയ സിഐയ്ക്ക് നേരിടേണ്ടി വന്നതുകൊടിയ ആക്ഷേപം; കേരളത്തിലെ രാഷ്ട്രീയക്കാർക്ക് അപമാനമായി ഭക്ഷ്യമന്ത്രി; ആ ഓഡിയോ ഞെട്ടലാകുമ്പോൾ

തിരുവനന്തപുരം: മുഖ്യമന്ത്രി എന്തു പറഞ്ഞാലും പഞ്ചപുച്ഛമടക്കി കേട്ടിരിക്കുന്ന മന്ത്രി. കുറച്ചു ദിവസം മുമ്പ് സിവിൽ സപ്ലൈസ് ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചു. ഇതിൽ അതൃപ്തി കത്തായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഭഷ്യമന്ത്രി ജി ആർ അനിൽ കൊടുത്തയച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ കത്ത് വാർത്ത ആയതിൽ മുഖ്യമന്ത്രിയുടെ ശാസന. പിന്നെ കേട്ടത് മന്ത്രി നെഞ്ചു വേദനകാരണം മെഡിക്കൽ കോളേജ് ആശുപത്രിയിലായതാണ്. മന്ത്രി പാവമായതു കൊണ്ട് മുഖ്യമന്ത്രിയുടെ ശാസന താങ്ങാനായില്ലെന്നാണ് വിലിയരുത്തൽ എത്തിയത്. ഒന്നും തിരിച്ചു പറയാത്ത മന്ത്രിയാണെന്നും വിലയിരുത്തലെത്തി. എന്നാൽ ഈ മന്ത്രിയും ആളു പുലിയാണ്. പ്രതിയെ തൂക്കി എടുത്തു കൊണ്ടിടണമെന്ന ശാസന പൊലീസ് ഓഫീസർക്ക് നൽകുന്ന മന്ത്രി. ന്യായം പോലെ ചെയ്യാമെന്ന് സിഐയുടെ മറുപടി. അതു പറ്റില്ല ഞാൻ പറയുന്നതാണ് ന്യായമെന്ന് വിശദീകരിക്കുന്ന മന്ത്രിയും. ഈ ഓഡിയോ പൊലീസുകാർക്കിടയിൽ വൈറലാണ്. മന്ത്രി ജി ആർ അനിൽ സിഐയെ ശാസിക്കുന്ന ഓഡിയോ
വളരെ മാന്യമായാണ് മന്ത്രിയോട് വട്ടപ്പാറ സിഐ ഗിരിലാൽ സംസാരിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയുള്ള മാന്യമായ പ്രതികരണം. അതിന് അകത്തേക്ക് ന്യായമായത് ചെയ്യുമെന്ന് സിഐ ഉറപ്പു കൊടുക്കുന്നു. അതാണ് മന്ത്രിക്ക് പിടിക്കാത്തത്. താൻ പറയുന്നത് എന്തായാലും ചെയ്യണമെന്ന തരത്തിൽ സംസാരം. ഒടുവിൽ മന്ത്രി ഈ ഫോൺ സംഭാഷണം ടേപ്പ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സിഐ ഗിരിലാലിനെ ഭീക്ഷണിപ്പെടുത്തുന്നു. ഇതോടെ ന്യായമേ ചെയ്യൂവെന്ന് മന്ത്രിയോട് സിഐയ്ക്ക് പറയേണ്ടി വരുന്നു. വോട്ടർ പറയുന്നത് കേട്ട് സാർ പറയുന്നതു പോലെ ചെയ്യാനാകില്ലെന്നും ആരെയെങ്കിലും പിടിച്ച് അകത്തിട്ടാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്നും മന്ത്രിയോട് പറയേണ്ട പൊലീസ് ഓഫീസറുടെ അവസ്ഥ. കേരളത്തിൽ മന്ത്രിയായാൽ ആരോടും എന്തും പറയാമെന്ന ധാർഷ്ട്യമാണ് ഇതിനെല്ലാം പിന്നിൽ.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കഷ്ടിച്ചു ജയിച്ച എംഎൽഎ. അതു കഴിഞ്ഞ് തന്റെ വണ്ടിയിൽ ഏതോ ഒരു വണ്ടി ഉരസിയെന്ന കാരണത്താൽ തിരുവനന്തപുരം നേമം മണ്ഡലത്തിലെ അതിർത്തിയിലെ പൊലീസ് സ്‌റ്റേഷനിൽ വന്ന് തകർത്ത കഥ പൊലീസുകാർക്കിടയിൽ പാട്ടാണ്. അങ്ങനെ രാഷ്ട്രീയക്കാരുടെ ആട്ടും തുപ്പും കേൾക്കേണ്ടി വരുന്ന പൊലീസ്. ഈ പൊലീസിനെയാണ് സിഐയുടെ വാക്കുകളിലും നിറയുന്നത്. മന്ത്രിയോട് മാന്യമായി തന്നെ സിഐ സംസാരിക്കുന്നുണ്ട്. എന്നാൽ ന്യായം ചെയ്യുമെന്ന് പറയുന്ന പൊലീസുകാരന് മര്യാധയില്ലെന്ന് മന്ത്രി വ്യാഖ്യാനിക്കുന്നു. ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആ ഓഡിയോ കേൾക്കുന്ന ആർക്കും മനസ്സിലാകുന്നതുമില്ല. മന്ത്രി പറയുന്നത് അക്ഷരം പ്രതി അനുസരിക്കാമെന്ന് സമ്മതിക്കുന്ന സേനയെയാണ് മന്ത്രിക്ക് ആവശ്യമെന്ന് വ്യക്തം.
വീഡിയോ സ്‌റ്റോറി ചുവടെ; മന്ത്രിയും സിഐയും തമ്മിലെ ഫോൺ സംഭാഷണം വീഡിയോയിൽ
ന്യായം പോലെ ചെയ്താൽ പൊലീസ് ഉദ്ദേശിക്കുന്നത് എന്താണെന്ന കുത്തുവാക്കും ഇതിനിടെ മന്ത്രി നടത്തുന്നുണ്ട്. അതായത് പിണറായിയുടെ പൊലീസിനെ മന്ത്രിക്ക് പോലും വിശ്വാസമില്ലാത്ത അവസ്ഥ. നെടുമങ്ങാട് നിന്ന് ജയിച്ച് മന്ത്രിയായ ജി ആർ അനിൽ സിപിഐയുടെ പ്രതിനിധിയാണ്. സാധാരണ സിപിഐ മന്ത്രിമാർ കരുതലോടെ മാത്രമേ ഇടപെടലുകൾ നടത്താറുള്ളൂ. എന്നാൽ ഇവിടെ അതെല്ലാം മാറി മറിയുന്നു. മുഖ്യന്ത്രിയുടെ ശാസന കേട്ട് മിണ്ടാതിരുന്ന് കുറ്റസമ്മതം നടത്തുന്ന മന്ത്രിക്ക് ന്യായവും നീതിയും നടപ്പാക്കുമെന്ന് പറയുന്ന സിഐയോട് പുച്ഛമാണെന്നതാണ് വസ്തുത. എവിടെയാണ് ന്യായമെങ്കിലും താൻ പറയുന്നതാണ് ന്യായമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി. വിഷയം സ്ത്രീ പീഡനമാണ്. അതുകൊണ്ട് തന്നെ ന്യായം പോലെ ചെയ്യുമെന്ന് പറയുന്ന സിഐ താൻ എന്താണ് ഉദ്ദേശിച്ചതെന്ന് കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.
ഞാൻ പിരിവെടുക്കുന്ന ആളല്ലെന്ന് സിഐ പറയുമ്പോൾ മന്ത്രിയുടെ ക്ഷോഭം കൂടുന്നുണ്ടെന്നതും കൗതുകമാണ്. താൻ കപ്പം വാങ്ങിയല്ല ജോലി ചെയ്യുന്നതെന്നും സിഐ പറയുന്നു. അങ്ങനെ നല്ല രീതിയിൽ നല്ല ഭാഷയിൽ സംസാരിച്ച സിഐയെ കൊണ്ട് പല സത്യങ്ങളും മന്ത്രി തന്നെ പറയിപ്പിച്ചുവെന്നതാണ് വസ്തുത.
മന്ത്രിയും സിഐയും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ചുരുക്കം ചുവടെ
നമസ്‌കാരം...ഞാൻ ഭഷ്യമന്ത്രിക്ക് കൊടുക്കാം
മന്ത്രി: സിഐ ആണോ?
സിഐ: സർ നമസ്‌കാരം
മന്ത്രി: എന്റെ മണ്ഡലത്തിൽ കരകുളത്ത് .. ഓഷ്യാനിയ എന്ന ഫ്‌ളാറ്റുണ്ട്. അവിടെ ഒരു സ്ത്രീയുടെ പരാതി....
സിഐ: അത് ഫാമിലി ഇഷ്യൂ ആണ്. ഞാൻ ഡീൽ ചെയ്യാം... ഞാൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങി.. അതിൽ ന്യായം നോക്കി വേണ്ടത് ചെയ്യാം....
മന്ത്രി: അത് രണ്ടാമത്തെ ഭർത്താവാണ്. ഒരു കൊച്ചിനെ ഉപദ്രവിച്ച് കാല് ഓടിച്ചു
സിഐ: ന്യായം നോക്കിയിട്ട് വേണ്ടത് ചെയ്യാം.. അവർക്ക് പ്രൊട്ടക്ഷൻ കൊടുക്കാം
മന്ത്രി: ലേഡിയാണ്.... ന്യായം നോക്കി ചെയ്യാമെന്ന വാക്ക് പറഞ്ഞതു കൊണ്ടാണ് അത് പറഞ്ഞത്.. എന്റെ ശ്രദ്ധയിൽ അടക്കം വന്ന വിഷയത്തിൽ അങ്ങനെ പറഞ്ഞാൽ
സിഐ: ഒരു പാതി രാത്രി ഒരു സ്ത്രീ സ്റ്റേഷനിൽ വരണമെങ്കിൽ എന്ത് ബുദ്ധിമുട്ടുണ്ടായികാണും. എനിക്ക് മനസ്സിലാകും.. സാർ. അതുകൊണ്ട് വേണ്ടത് ചെയ്യും
മന്ത്രി:നിങ്ങൾ പറഞ്ഞത് മുഴുവൻ ടേപ്പ് ചെയ്തിട്ടുണ്ട്. ജനപ്രതിനിധിയെ ഒരു കാര്യം പറഞ്ഞപ്പോൾ അതിന്റെ ഗൗരവത്തിൽ വിളിച്ചു പറഞ്ഞതാണ്. നിങ്ങൾ ന്യായം നോക്കി ചെയ്യാമെന്ന് പറയുന്നു. വാചകം ശ്രദ്ധിക്കണം. ന്യായം നോക്കി ചെയ്തതാൽ എന്ന് പൊലീസ് പറയുന്നത് എന്താണ് എന്ന് എനിക്ക് അറിയാം. സത്രീ വന്നു പറഞ്ഞാൽ എന്ത് ന്യായം നോക്കണം.. പീഡനമാണ്.. നിങ്ങൾ ഈ കേരളത്തിൽ അല്ലേ നിൽക്കുന്നത്.
സിഐ: സാർ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്തു പറയാൻ
മന്ത്രി: ഇന്നു വൈകുന്നേരത്തിന് അടക്കം പൊക്കിയെടുക്കുമെന്ന് അല്ലേ പറയേണ്ടത്.
സിഐ: അങ്ങനെ സാർ പറയുരത്...തൂക്കി എടുത്തു കൊണ്ടു വന്നാൽ ഞങ്ങളെ സംരക്ഷിക്കാൻ ആരും ഉണ്ടാകില്ല. ന്യായം നോക്കിയേ ചെയ്യാനാകു. ഞാൻ സാറല്ല ആരു വിളിച്ചാലും അങ്ങനേയേ ചെയ്യൂ. ഞാൻ കപ്പം വാങ്ങുന്നില്ല. ഞാൻ ആരുടേയും പിരിവ് എടുക്കുന്നുമില്ല.
മന്ത്രി: നീ ഏവന്റെ പിരിവ് എടുത്താലും കുഴപ്പമില്ല
സിഐ: നീയെന്നും ഏവനൊന്നും വിളിക്കേണ്ട. ഞാൻ മര്യാധയ്ക്ക് മാത്രമേ ജോലി ചെയ്യൂ... സാർ ടേപ്പ് ചെയ്യുന്നത് പോലെ ഞാനും ടേപ്പ് ചെയ്യുന്നുണ്ട്. സാർ വോട്ടർ പറയുന്നത് കേൾക്കുമ്പോൾ പലതും പറയും. എന്നാൽ അതൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല.


