- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ കള്ളപ്പണം….യെച്ചൂരിയെ ഉടൻ പൊക്കും?
തിരുവനന്തപുരം: ഇലക്ട്രറൽ ബോണ്ട് വിഷയത്തിൽ വെട്ടിലായിരിക്കയാണ് രാജ്യം ഭരിക്കുന്ന പ്രധാന പാർട്ടിയായ ബിജെപി. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്കും ബോണ്ട് വിഷയത്തിൽ ആശങ്കപ്പെടാൻ കാര്യങ്ങൾ ഏറെയുണ്ട് താനും. എന്നാൽ, ഇതിലൊന്നും പെടാത്തെ കള്ളിയാലാണ് തങ്ങളെന്ന് പറഞ്ഞ് മേനിനടിച്ചിരിക്കയാണ് സിപിഎം. കാരണം ഇലക്ടറൽ ബോണ്ട് വഴി ഒരു രൂപ പോലും സിപിഎം വാങ്ങിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റു രാഷ്ട്രീയ പാർട്ടികളെ പരിഹസിക്കുയാണ് സിപിഎം നേതാക്കൾ ചെയ്യുന്നത്. എന്നാൽ, ഇലക്ടറൽ ബോണ്ടിന് അപ്പുറത്തേക്ക് സിപിഎമ്മിനെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
സിപിഎമ്മിന്റെ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയോ എന്ന അന്വേഷണമാണ് ഏജൻസികൾ നടത്തുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ സിപിഎം വെളിപ്പെടുത്തിയ വരുമാനത്തിന്റെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വൻതോതിൽ പണം ഇടപാട് നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നത്. ഇതോടെ ഇഡിയിലേക്കും ഇൻകം ടാക്‌സിലേക്കും അന്വേഷണം കൈമാറുകയാണ് ഉണ്ടായത്.
മറുനാടന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് സിപിഎമ്മിന്റെ വരുമാനത്തിൽ വ്യക്തത വരുത്താൻ വേണ്ടി പാർട്ടി അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് ആദായനികുതി വിഭാഗം. വരും ദിവസങ്ങളിൽ തന്നെ യെച്ചൂരിയെ വിളിച്ചു വരുത്തി കാര്യങ്ങൾ തിരക്കേയ്കും. പാർട്ടിയുടെ അക്കൗണ്ടിലുള്ള പണത്തിന്റെ സ്‌ത്രോതസ്സ് അടക്കം തേടാനാണ് തീരുമാനം. ഇത് പ്രകാരം പണത്തിന്റെ ഉറവിടം സംബ്ധിച്ച വിശദീകരണം യെച്ചൂരി നൽകേണ്ടി വരും.
സിപിഎം തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ നല്കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പര്യാപ്തമല്ലെന്നാണ് പ്രാഥമികമായി അന്വേഷണത്തിൽ കണ്ടെത്തിയതിരിക്കുന്നത്. ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതിന് ശേഷം കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ വിശദ അന്വേഷണം ഇഡിയെ ഏൽപ്പിക്കാനും സാധ്യതയുണ്ട്. പാർട്ടിയുടെ പണമിടപാട് നടത്തിയ നിരവധി അക്കൗണ്ടുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ നൽകിയിട്ടില്ല. ഇത്തരം നൂറു കണക്കിന് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളിലേക്കാണ് അന്വേഷണം നീളുന്നത്.
നേരത്തെ കരുവന്നൂരിൽ സഹകരണ ബാങ്കിൽ ഇഡി പരിശോധന നടത്തിയപ്പോൾ പാർട്ടിയുടെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. നേതാക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലും ബ്രാഞ്ച്, ഏരിയാ കമ്മിറ്റികൾ വഴിയും കോടികളുടെ ഇടപാട് നടന്നുവെന്നുമാണ് ഇഡി കണ്ടെത്തിയത്. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നതായിരുന്നു. ഈ ഇടപാടുകൾ ഒന്നും തെരഞ്ഞെടുപ്പു കമ്മീഷനെ ബോധിപ്പിച്ചിട്ടില്ല. ബാങ്കിൽ നിന്നും കൊള്ളയടിച്ച പണം പലതും ഈ അക്കൗണ്ടുകൾ വഴിയാണ് പോയത്.
ലോൺ വഴിയും മറ്റുമാണ് പണം പാർട്ടി പണം എത്തിച്ചത്. പാർട്ടി ബിനാമികൾക്കെല്ലാം ലോണ് കൊടുത്തു. കമ്മീഷൻ പാർട്ടിയിലെ താഴെ തട്ടിലുള്ള നേതാക്കൾ അതേബാങ്കിൽ അക്കൗണ്ടിലാക്കി. ഇതിലൂടെ മറിഞ്ഞ പണം കള്ളപ്പണമാണോ എന്നാണ് സംശയം. ഈ വിവങ്ങളാണ് ഇഡി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറിയത്. തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കുമായി ഒത്തു നോക്കിയപ്പോൾ അത്തരം കണക്കുകൾ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഈ അക്കൗണ്ട് വിവരങ്ങൾ കമ്മീഷനിൽ കൊടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിൽ വിശദാംശങ്ങൾ അന്വേഷിക്കാൻ ഫയൽ ഇൻകംടാക്‌സിന് കൈമാറി. ഇൻകംടാക്‌സ് അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയെ വിളിച്ചു വരുത്തുന്നത്. യെച്ചൂരിയാണ് ആദായ നികുതി വകുപ്പു മുമ്പാകെ റിട്ടേൺ സമർപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് യെച്ചൂരിയെ വിളിച്ചു വരുത്തുന്നത്. ഏതാനും ദിവസങ്ങൽക്കിടെ യെച്ചൂരിയെ ഇൻകംടാക്‌സ് വിളിച്ചു വരുത്തിയേക്കുമെന്നാണ് വിവരം. എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ ഒരു ബാങ്കിൽ നിന്നും ഇത്രയും തുകയുടെ ഇടപാട് നടന്നെന്ന് വെളിപ്പെട്ട പശ്ചാത്തലത്തിൽ മറ്റ് സഹകരണ ബാങ്കുകളിലും ഇത്തരം ഇടപാടുകൾ നടന്നിരിക്കാം എന്നാണ് നിഗമനം. അതിലേക്കാണ് അന്വേഷണം നടത്തുന്നത്.
ഇത്തരം സഹകരണ ബാങ്കുകൾ വഴിയാണ് കള്ളക്കൗണ്ടുകൾ ഉള്ളതെന്നും ഈ അക്കൗണ്ടുകൾ വഴിയാണ് സിപിഎം തിരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതെന്നുമാണ് സംശയം. അങ്ങനെയെങ്കിൽ കണക്കിൽ പെടാത്ത കള്ളപ്പണത്തിലേക്ക് അന്വേഷണം നടക്കും. കരുവന്നൂർ ബാങ്കിലെ ഇടപാടുകൾ കുറ്റകൃത്യമായി മാറിയിട്ടുണ്ട്. ഈ പണം കൈകാര്യം ചെയ്തവരിലേക്ക് അടക്കം അന്വേഷണം നീളും. ഇവിടെയെല്ലാം ചോദ്യങ്ങൾ നേരിടേണ്ടി വരിക സഖാക്കളാകും. ഇവിടെയും എൻഫോഴ്‌സമെന്റ് അന്വേഷണം ഊർജ്ജിതമാക്കും. മറ്റ് സഹകരണ ബാങ്കുകളിലേക്കും അന്വേഷണം നീളുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി ഇത്തരം കള്ളപ്പണ ഇടപാടുകൾ നടന്നുവെന്നാണ് സൂചനകൾ.
കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎമ്മിന്റെ പ്രതിരോധ വാദങ്ങളെല്ലാം പൊളിച്ചടുക്കുന്ന മുഖ്യതെളിവുകളുടെ കൂട്ടത്തിൽ പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും മൊഴികൾ. കരുവന്നൂർ ബാങ്കിൽ പാർട്ടിക്കു രഹസ്യ അക്കൗണ്ടുകളില്ലെന്നു വാദിച്ചുകൊണ്ടിരുന്ന ജില്ലാ കമ്മിറ്റിയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴികളാണ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം എം.ബി. രാജുവിന്റെയും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ. പീതാംബരന്റെയും മൊഴികൾ.
പാർട്ടിക്കു കരുവന്നൂർ ബാങ്കിൽ ഒന്നിലേറെ അക്കൗണ്ടുകളുണ്ടായിരുന്നതായി പീതാംബരൻ മൊഴി നൽകിയതായി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ നിന്നു തന്നെ വ്യക്തമായിരുന്നു. ബാങ്കിൽ അംഗത്വമില്ലാതെയാണു പാർട്ടി അക്കൗണ്ട് തുറന്നതെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. സെക്രട്ടറിയായിരിക്കെ തന്റെ പേരിൽ ബാങ്കിൽ പാർട്ടി അക്കൗണ്ട് തുറന്നിരുന്നു എന്നാണു പീതാംബരന്റെ മൊഴി. 2011ൽ പാർട്ടി ഓഫിസ് നിർമ്മാണത്തിനു ഭൂമി വാങ്ങാനും കെട്ടിടം പണിയാനും മറ്റൊരു അക്കൗണ്ട് തുറന്നു. അനർഹർക്കു ബാങ്കിൽ നിന്നനുവദിച്ച വായ്പകളുടെ കമ്മിഷൻ പാർട്ടി ഈ അക്കൗണ്ട് വഴിയാണു വാങ്ങിയിരുന്നത്.
അംഗത്വം ഇല്ലാത്ത പൊറത്തിശേരി ലോക്കൽ കമ്മിറ്റിയുടെ പേരിൽ ബാങ്കിൽ അക്കൗണ്ട് തുറന്നിരുന്നെന്നു രാജുവിന്റെ മൊഴിയിലുമുണ്ട്. പാർട്ടി അംഗത്വ ഫീസ്, ജനപ്രതിനിധികളിൽ നിന്നു പിരിക്കുന്ന ലെവി എന്നിവ ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. രമേഷ് പുഴക്കൽ, ജേക്കബ് ചാക്കേരി എന്നിവർക്കു വേണ്ടി ക്രമവിരുദ്ധമായി ഒന്നരക്കോടി രൂപ വായ്പ അനുവദിക്കാൻ ബാങ്ക് വിസമ്മതിച്ചെങ്കിലും സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയംഗം ആർ.എൽ. ശ്രീലാൽ ഇടപെട്ടു പാസാക്കിച്ചെന്നും ഇ.ഡി സത്യവാങ്മൂലത്തിൽ പറയുന്നു.
സിപിഎം ജില്ലാ സെക്രട്ടറി സമർപ്പിച്ച ഓഡിറ്റ് കണക്കുകൾ പ്രകാരം പാർട്ടിക്കു ജില്ലയിൽ 4 അക്കൗണ്ടുകളും 4 സ്ഥിരനിക്ഷേപങ്ങളും മാത്രമേയുള്ളൂ. എന്നാൽ, ഇ.ഡിയുടെ കണ്ടെത്തലനുസരിച്ച് 17 ഏരിയ കമ്മിറ്റികൾക്കു കീഴിലെ 25 ബാങ്ക് അക്കൗണ്ടുകളിലായി കണക്കില്ലാത്ത 1.73 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഈ അക്കൗണ്ടുകളിൽ 63.98 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമുണ്ട്. ഈ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ 100 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നെന്നാണു കണ്ടെത്തൽ. കരുവന്നൂരിന് സമാനമായ അന്വേഷണം മറ്റു സഹകരണ സംഘങ്ങളിലേക്കും നീങ്ങിയാൽ അത് സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്ന കാര്യം ഉറപ്പാണ്.