- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി സെക്രട്ടറിമാരിൽ ഒരാൾക്ക് 36 ഏക്കർ തോട്ടമുണ്ട്! പാർട്ടി ഫണ്ട് എന്ന പേരിൽ പിരിച്ചെടുത്ത പണം നേരായ രീതിയിലാണോ വിനിയോഗിക്കുന്നത് എന്ന കാര്യത്തിലാണ് സംശയം; ഇവരെ എതിർത്താൽ തോട്ടം കിട്ടുന്ന വിലയ്ക്ക് വിറ്റു നാടു വിടേണ്ട സ്ഥിതിയാണ്; സിപിഎമ്മിനെതിരെ തുറന്നടിച്ച് ജെ സി പ്ലാന്റേഷൻ ഉടമ ജേക്കബ് തോമസ്
ഇടുക്കി: പാർട്ടി ഫണ്ട് എന്ന പേരിൽ പിരിക്കുന്ന പണം നേരായ രീതിയിലാണോ ചിലവഴിക്കുന്നതെന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും പ്രാദേശിക സിപിഎം നേതാക്കളിൽ ചിലർ ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്പന്നരായതിന്റെ പിന്നാമ്പുറം ബന്ധപ്പെട്ട ഏജൻസികൾ വിശദമായ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും വിധേയമാക്കണമെന്നും ജെ സി പ്ലാന്റേഷൻ ഉടമയും പ്രവാസിയുമായ ജേക്കബ് തോമസ്.
പാർട്ടി സെക്രട്ടറിമാരിൽ ഒരാൾക്ക് 36 ഏക്കർ തോട്ടമുള്ളതായി വിവരം കിട്ടി. മറ്റൊരാൾ അടുത്തിടെ 5 ഏക്കർ വാങ്ങിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമെ പല നേതാക്കൾക്കും വസ്തുവും കെട്ടടവും മറ്റുമായി വേറെയും ആസതികളുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചിട്ടുള്ളത്. എങ്ങിനെയാണ് ഇവർക്ക് ഇത്രയധികം ഫണ്ട് ലഭിക്കുന്നത്. ഇതൊക്കെ ഇവിടെ നിന്നുള്ള കളക്ഷനാണെന്നാണ് മനസിലാവുന്നത്.
ദശാബ്ദങ്ങൾ പണിയെടുത്തിട്ടും തന്നേപ്പോലുള്ളവർ നേടിയ സമ്പാദ്യത്തിന്റെ പതിന്മടങ്ങ് സാമ്പത്തീക സ്ഥതിയുള്ളവരാണ പാർട്ടിയുടെ പ്രദേശിക നേതാക്കളിൽ പലരും. എങ്ങിനെയാണ് ഇവർക്ക് ഇത്രയധികം ഫണ്ട് ലഭിക്കുന്നത്. ഇതൊക്കെ ഇവിടെ നിന്നുള്ള കളക്ഷനാണെന്നാണ് മനസിലാവുന്നത്.
പാർട്ടി പ്രവർത്തനത്തിനിറങ്ങുന്ന ഒരു സാധാരണക്കാരൻ എങ്ങിനെയാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സമ്പന്നനാവുന്നത്. രംഗത്തിറങ്ങുന്ന ഇതെല്ലാം ഇവരുടെ കൈവശം എത്തിയത് എങ്ങിനെയെന്ന് പൊതുജനത്തിന് ഒരു പരിധിവരെ അറിയാം. പാർട്ടിയെ ഭയപ്പെട്ട് ആരും തുറന്ന് പറയുന്നില്ലെന്ന് മാത്രം.
പണം ചോദിക്കുന്നതിൽ അപകാത കാണുന്നില്ല. ഒരു മയത്തിലൊക്കെ കാര്യങ്ങൾ മുന്നോട്ട് പോയാൽ കുഴപ്പമില്ല. ഒരു ലക്ഷം ചോദിക്കുമ്പോൾ 25000 കൊടുക്കാമെന്ന് പറയുമ്പോൾ അതുപോരാ, ഒരു ലക്ഷം തന്നെ വേണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിനോടാണ് വിയോജിപ്പ്.
പാർട്ടി നേതാക്കളുടെ പണം പിരിക്കൽ മൂലം തോട്ടം ഉടമകൾ പൊറുതി മുട്ടിയ നിലയിലാണ്. എതിർത്താൽ തോട്ടം കിട്ടുന്ന വിലയ്ക്ക് വിറ്റ് നാടുവിടുകയല്ലാതെ മറ്റുമാർഗ്ഗമില്ലന്നതാണ് നിലവിലെ സ്ഥിതി. ഇതുമൂലം ആരും ദുസ്ഥിതി വെളിപ്പെടുത്തി പാർട്ടിയുടെ കണ്ണിലെ കരടാവാൻ ഒരുക്കമല്ല എന്നുള്ളതാണ് വാസ്തവം. വിദേശത്താണെങ്കിലും ഒരു സ്ഥിരവരുമാനം ലഭിക്കുന്ന തൊഴിലുള്ളതിനാലാണ് ഇത് തുറന്നുപറയാൻ താൻ തയ്യാറായത്. ഇവിടെ എന്താണ് നടക്കുന്നതെന്ന് പൊതുസമൂഹവും ഭരണകർത്താക്കളും അറിയണം. അതിനാണ് ഈ വിഷമതകൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ തയ്യാറായത്.
പാർട്ടി ഫണ്ടിലേയ്ക്ക് തുക ചോദിച്ചിട്ടില്ല, വാങ്ങിയിട്ടില്ല, മാനേജരെ അറിയില്ല എന്നൊക്കെ നേതാക്കളിൽ ഒരാൾ മാധ്യമത്തോട് പ്രതികരിക്കുന്നത് കേട്ടു. ഈ പറഞ്ഞ ആൾ എസ്റ്റേറ്റ് ബംഗ്ലാവിൽ നേരിട്ട് വന്ന്, മാനേജർ ഷിബുവിനെ കണ്ട് ,രസീതും എഴുതി നൽകി ചായയും കൂടിച്ചാണ് മടങ്ങിയത്.
ചോദിക്കുന്ന തുക നൽകിയില്ലങ്കിൽ നിന്നെ കണ്ടോളാം,നീ വരുത്തനല്ലേടാ, കൈ വെട്ടും കാലുവെട്ടും എന്നൊക്കെയാണ് ഭീഷണി. സത്യത്തിൽ ഇവിടെ ഒരു സുരക്ഷിതത്വവും ഇല്ല. കഴിഞ്ഞ ദിവസം രണ്ട് ജോലിക്കാരെ പാർട്ടി ഓഫീസിന്റെ മുന്നിലിട്ട് സിപിഎമ്മുകാർ മർദ്ദിച്ചവശരാക്കി. മൊബൈൽ ഫോണുകൾ നശിപ്പിച്ചു. പാർട്ടിയുമായി അവർക്ക് ഒരു തരത്തിലുള്ള ശത്രതയും ഉണ്ടാകേണ്ട സാഹചര്യമില്ല.തന്റെ ജോലിക്കാരായതിനാൽ മാത്രമാണ് ഭക്ഷണം വാങ്ങാൻ പോയ ആ പാവങ്ങളെ ചവിട്ടിക്കൂട്ടിയത്. മറിച്ച് അവരുടെ പാർട്ടി പ്രവർത്തകർ ആയിരുന്നെങ്കിൽ ഇവരെ അവർ തൊടില്ല.
ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്തിണ്ട്. നിസാര വകുപ്പിട്ട് എടുത്തിട്ടുള്ള ഈ കേസിന്റെ ഗതി എന്താകുമെന്ന് ഇതിനകം തന്നെ ബോദ്ധ്യപ്പെട്ടു. ഇക്കാര്യത്തിൽ പൊലീസ് നിസാഹയാരണ്്. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ പറയുന്നത് കേട്ടില്ലങ്കിൽ അവരുടെ തലയിൽ തൊപ്പികാണില്ല എന്നതാണ് സ്ഥിതി. 2021 ലാണ് ഉടുമ്പൻചോല മണത്തോട് ഭാഗത്ത് 16 ഏക്കൽ ഏലത്തോട്ടം വാങ്ങുന്നത്. ഇതിന് ശേഷം ഒന്നരക്കോടിയോളം രൂപ ഇതിനകം മുടക്കി കഴിഞ്ഞു.വിളവെടുക്കാൻ പാകമായി വരുന്നതെയുള്ളു.ഈ അവസരത്തിലാണ് സിപിഎം പ്രവർത്തകർ തോട്ടത്തിലെ ജോലികൾ തടസപ്പെടുത്താൻ ആസൂത്രിത നീക്കം ആരംഭിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കും ഉൾപ്പെടെ ഭരണകർത്താക്കളെയും പാർട്ടിയുടെ ഉന്നത നേതാക്കളെയും വിവരം അറയിക്കണമെന്നാണ് കരുതുന്നത്.പാർട്ടി നേതാക്കളെ പിൻതുണയ്ക്കുന്ന സമീപനം തന്നെയായിരിക്കും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാവുക എന്നാണ് പലരും പറയുന്നത്.എല്ലാം നല്ല രീതിയിൽ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഗൾഫിൽ രണ്ട് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്, ഇതിന്റെ നടത്തിപ്പിനായി ആരോടും കടംവാങ്ങിയിട്ടില്ല,ഒരു ബാദ്ധ്യതയുമില്ല.150 തോളം പേർക്ക് ശമ്പളം നൽകുന്നുണ്ട്.അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് നൽകുന്നുണ്ട്.കൂടെയുള്ളവരിൽ ഒട്ടുമിക്കവരും 10 ഉം 15 ഉം കൊല്ലമായവരാണ്. അവരെല്ലാം സന്തോഷത്തിലാണ്.
ഇതുപോലെയാണ് ഇവിടുത്തേ എസ്റ്റേറ്റ് പ്രവർത്തനങ്ങളും നടന്നിരുന്നത്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകിയിരുന്നു. അർഹതപ്പെട്ട എല്ലാ ആനൂകൂല്യങ്ങളും നൽകിയിരുന്നു. നേരാംവണ്ണം തൊഴിൽ ചെയ്യാതിരുന്നത് ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.ജേക്കബ് തോമസ് കൂട്ടിച്ചേർത്തു. മുഖത്തുനോക്കി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ തയ്യാറാവുകയും ചെയ്ത തൊഴിലാളികൾക്ക് ഇനി ജോലി നൽകാനാവില്ല.യൂണിയൻ പകരം തൊഴിലാളികളെ നൽകിയാൽ തൊഴിൽ നൽകാൻ തയ്യാറാണ് -അദ്ദേഹം നയം വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.